Followers

Wednesday, October 2, 2013

സര്‍വ്വജ്ഞപീഠം - അറിവിന്റെ അന്തകവിത്ത് !!


1200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അറിവിന്റെ അന്തകവിത്ത് ആദ്യമായി ഉത്പ്പാദിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്തത് ഇന്ത്യാ ഉപഭൂഖണ്ഡത്തിലാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു. അറിവിന്റെ അന്തകവിത്തിന്റെ നിര്‍മ്മിതിയുടെ പാപ ഫലമായായിരിക്കണം കേരളം ഒരു ഭ്രാന്താലയമാണെന്ന് വിവേകാനന്ദനു പറായന്‍ കാരണമായി ഇവിടെ വളര്‍ന്നുവന്നിരുന്ന നരകത്തേക്കാള്‍ ഭയനാകമായ ജാതീയ സാമൂഹ്യ വ്യവസ്ഥിതി. ചിത്രകാരന്റെ ചിന്തകള്‍ 1200 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള സാമൂഹ്യ സാഹചര്യങ്ങളിലൂടെ നിരന്തരം സഞ്ചരിച്ചതിന്റെ ഫലമായി കഴിഞ്ഞമാസം (സെപ്റ്റംബര്‍ 2013) വരഞ്ഞതാണ്  “സര്‍വ്വജ്ഞപീഠം-മൊണോപ്പൊളി ഓഫ് നോളേജ്” എന്ന മുകളില്‍ കൊടുത്ത ചിത്രം.

 അറിവുള്ളവര്‍ അറിവുള്ള അന്യരെ ബഹുമാനിക്കുന്ന മര്യാദയും സംസ്ക്കാരവും സവര്‍ണ്ണ ബ്രാഹ്മണ മതത്തിന് ഉണ്ടായിരുന്നെന്ന് പറയാനാകില്ല. തന്നെ ധനുര്‍വിദ്യയില്‍ അതിശയിപ്പിച്ച ഏകലവ്യന്റെ പെരുവിരല്‍ മുറിച്ചുവാങ്ങാന്‍ ബ്രാഹ്മണനായ ദ്രോണാചാര്യര്‍ക്ക് ഒട്ടും സംങ്കോചമുണ്ടായിരുന്നില്ലല്ലോ. നിരുപദ്രവമായി തപസ്സു ചെയ്തുകൊണ്ടിരുന്ന ശംബൂകന്‍ എന്ന (സവര്‍ണ്ണനായ) ശൂദ്രനെ കഴുത്തറുത്ത് കൊല്ലിക്കാന്‍ ബ്രാഹ്മണ്യം ഹൈന്ദവരുടെ ആദര്‍ശം കൊണ്ടും ധര്‍മ്മ നിഷ്ടകൊണ്ടും മര്യാദ പുരുഷനായിരുന്ന മഹാവിഷ്ണുവിന്റെ അവതാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീ രാമനു കൊട്ടേഷന്‍ കൊടുത്തത് മറക്കാവതല്ല ! കേരളത്തിന്റെ ഉല്‍പ്പത്തിക്കു കാരണക്കാരനും ക്ഷത്രിയരെ/ബൌദ്ധരെ മുഴുവനായി കൊന്നൊടുക്കിയ വംശഹത്യക്കാരുടെ കുലദൈവമെന്ന് വിശേഷിപ്പിക്കാവുന്നതുമായ  പരശു രാമനെയും (കോടാലി രാമനെന്ന് പച്ചമലയാളം) അഹിംസയുടെ അവതാരപുരുഷനാണെന്ന് ആരും അവകാശപ്പെടില്ലല്ലോ. മാത്രമല്ല, പരശുരാമന്‍ തന്റെ അമ്മയുടെ ചങ്കു വെട്ടി തന്റെ ക്രൂരതയുടെ കരളുറപ്പ് തെളിയിച്ചവനുമാണല്ലോ.

ചാതുര്‍ വര്‍ണ്ണ്യപ്രകാരം സവര്‍ണ്ണരിലെ ഏറ്റവും താണ അടിമ/ദാസ്യ ജാതിയായ ശൂദ്രന്‍ സവര്‍ണ്ണനാണ്.  അറിവിന്റെ അക്ഷരങ്ങള്‍ അറിയാതെ കേട്ടുപോയാതിന് സവര്‍ണ്ണ‌നായിരുന്നിട്ടും ശൂദ്രന്റെ ചെവിയില്‍ ഇയ്യം ഉരുക്കി ഒഴിക്കണമെന്ന മനുസ്മൃതി നിയമം നിലനിന്നിരുന്ന ബ്രാഹ്മണ മത സമൂഹത്തില്‍ നിന്നും അറിവിനെ ബഹുമാനിക്കുന്നതും, ആദരിക്കുന്നതും, അംഗീകരിക്കുന്നതുമായ ഒരു സംസ്ക്കാരം വളരില്ലെന്നുറപ്പാണ്. അറിവിനെതിരെയും അഹിംസക്കെതിരേയും “പണ്ഡിത്യയുദ്ധം” തന്നെ സംഘടിപ്പിച്ച ബ്രാഹ്മണ സവര്‍ണ്ണമതം കൊട്ടി ഘോഷിക്കുന്ന “ദ്വിഗ് വിജയങ്ങളും”, “സര്‍വ്വജ്ഞപീഠരോഹണങ്ങളും” പൈശാചികമായ നരാധമ ഹിംസയുടെ ശംഖൊലിയോടെ നടത്തപ്പെട്ട “അറിവിന്റെ വരിയുടക്കലായി” മാത്രമേ ചിത്രകാരനു ചരിത്രത്തില്‍ നിന്നും വായിച്ചെടുക്കാനാകുന്നുള്ളു. ബൌദ്ധ-ജൌന മതസ്തരായ പഢിതരുടെ നാവും തലകളും കാണിക്കയായി അര്‍പ്പിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന തര്‍ക്കശാസ്ത്രത്തിന്റെ ദുരുപയോഗത്തിലൂടെയുള്ള ഒരു അധിനിവേശം. അല്ലെങ്കില്‍ പാണ്ഡിത്യത്തില്‍ പൊതിഞ്ഞ ഒരു കൊലക്കത്തിയുടെ ദ്വിഗ് വിജയം, സര്‍വ്വജ്ഞപീഠരോഹണം !!! സത്യത്തില്‍ “സര്‍വ്വജ്ഞപീഠം” എന്ന വാക്കുപോലും ഭീതിജനകമായ ചരിത്രത്തിന്റെ  അശ്ലീല പര്യായമായി മനസ്സിലാക്കാന്‍ വൈകിപ്പോയിരിക്കുന്നു എന്നൊരു ഓര്‍മ്മപ്പെടുത്തല്‍.  

3 comments:

stephen jose said...

സര്‍,
ശ്രീ ശങ്കരാചാര്യര്‍ സര്‍വജ്ഞ്ജപീഠം കയറി എന്നു കെട്ടിടുണ്ട്..ഈ സര്‍വജ്ഞ്ജപീഠം എന്നു പറഞ്ഞാല്‍ എന്താണ്? ഏതെങ്കിലും മലയുടെ പേരാണോ? അതോ ബിരുദമോ? ചെറുപ്പം മുതലേ ഉള്ള സംശയമാണ്...അറിയുന്നവര്‍ ആരെങ്കിലും ഉണ്ടെകില്‍ പറഞ്ഞു തരുമല്ലോ?

chithrakaran:ചിത്രകാരന്‍ said...

പൊതുവെ പ്രചരിച്ചിരിക്കുന്ന ചരിത്രവും പുരാണവും ധാരാളമായി ലഭ്യമാണല്ലോ. ( http://en.wikipedia.org/wiki/Adi_Shankara )
വരികള്‍ക്കിടയില്‍ വായിച്ചാലേ നശിപ്പിക്കപ്പെട്ട ചരിത്രസത്യങ്ങള്‍ വായിച്ചെടുക്കാനാകു. അറിവ് അന്യരെ ജയിക്കാനുള്ള/കീഴടക്കാനുള്ള ആയുധമാകുമ്പോള്‍ തിന്മ സരസ്വതിയെ വ്യഭിചര വസ്തുവാക്കുകയാണു ചെയ്യുന്നത് . സവര്‍ണ്ണ ബ്രാഹ്മണ മതത്തിന്റെ വ്യാപനത്തിനായി സകലരുടേയും അറിവിനെ വന്ധ്യംങ്കരിച്ച്, ഒരാളുടെ അല്ലെങ്കില്‍ സവര്‍ണ്ണ ബ്രാഹ്മണ്യത്തിന്റെ അറിവിന്റെ കുത്തകയും വംശീയ നേതൃത്വവും സ്ഥാപിച്ചെടുക്കുന്ന തീര്‍ത്തും നരാധമമായ ചരിത്രമാണ് സര്‍വജ്ഞപീഠാരോഹണമെന്ന കൊട്ടിഘോഷിക്കപ്പെടുന്ന സംഭവത്തിനുള്ളത്. ഇന്ത്യന്‍ സാംസ്ക്കാരികതയെ വന്ധ്യംങ്കരിച്ച് നിര്‍ജ്ജീവമാക്കി, അടിമത്വം മഹത്വവല്‍ക്കരിക്കപ്പെട്ട ലോകത്തിന്റെ ചളിക്കുണ്ടാക്കി മാറ്റിയ ശങ്കര ദിഗ്വിജയം ഓര്‍ക്കാന്‍ പോലും അറപ്പുളവാക്കുന്ന വംശീയ സ്വാര്‍ത്ഥതയുടെ വിജയമാണെന്ന് പറയാം. മാനവികതക്കെതിരെ വിജ്ഞാന കുത്തകവല്‍ക്കരണത്തിന്റെ അധമമായ ഹിംസയുടെ സംഹാര താണ്ഡവമായും ശങ്കര ദിഗ്വിജയത്തെ കാണാം.

fatman said...

സർവ്വജ്ഞ പീഠം കയറുന്നതിന് മുൻപ് 7 പീഠം ങ്ങൾ കയറേണ്ടതുണ്ടോ ഉണ്ടെങ്കിൽ അവ എന്തൊക്കെ ?