മുന്നറിയിപ്പ്
പ്രായത്തിനനുസരിച്ച് ബുദ്ധി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകാത്തവര്‍, അടിമത്വം സുഖകരമാണെന്നു ചിന്തിക്കുന്നവര്‍,ബുദ്ധിവികാസം കുറഞ്ഞവര്‍, പാരംബര്യ വാദികള്‍/യാഥാസ്ഥികര്‍, അന്യരുടെ ചിന്തകളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുന്നവര്‍,ദുരഭിമാനികള്‍,വര്‍ണ്ണവെറിയന്മാര്‍;ജാതി മതം, എന്നീ വേര്‍തിരിവുകളോ മാംസളമായ ദൈവസങ്കല്‍പ്പങ്ങളോ അവയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കഥകളോ,കുട്ടിക്കഥകളോ,പുരാണങ്ങളോ,ഐതിഹ്യങ്ങളോ,ഇതിഹാസങ്ങളോ,വിശ്വാസങ്ങളോ പരമസത്യമാണെന്ന് വിശ്വസിക്കുന്നവര്‍,സ്വന്തം വിശ്വാസങ്ങളെ ശുദ്ധീകരിക്കാനോ/വിമര്‍ശിക്കാനോ വിമുഖരായവര്‍ തുടങ്ങിയ ബഹുമാന്യര്‍ക്ക് ഈ ബ്ലോഗ് വായിക്കുന്നത് അവരുടെ ചിന്താഗതികളെ സ്വാധീനിക്കാനോ, അവരുടെ വിശ്വാസം വൃണപ്പെടാനോ കാരണമായേക്കാം എന്നുള്ളതിനാല്‍ അവര്‍ ഈ ബ്ലോഗ് വായിക്കാനോ കാണാനോ മറ്റുള്ളവരെ കാണിക്കാനോ വായിപ്പിക്കാനോ ശ്രമിക്കരുതെന്ന് ഇതിനാല്‍ മുന്നറിയിപ്പു നല്‍കുന്നു.

അഥവ വല്ലവരും ഈ മുന്നറിയിപ്പിനെ അവഗണിക്കുന്ന പക്ഷം അവരുടെ പ്രവര്‍ത്തിയുടെ ഫലത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അവര്‍ക്കുതന്നെ ആയിരിക്കുന്നതും, ഇതെഴുതുന്ന സമയത്ത് ചിത്രകാരന്‍ എന്ന ബ്ലോഗറുടെ നിയന്ത്രണത്തിലുള്ളതും,
അമേരിക്കയിലെ ഗൂഗിള്‍ കംബനിയുടെ ഉടമസ്തതയിലുള്ളതുമായ ഈ ബ്ലോഗിനോ,ചിത്രകാരന്‍ എന്ന ബ്ലോഗര്‍ക്കോ,തന്നിഷ്ടത്തോടെ അതിക്രമിച്ചുകടന്ന ബ്ലോഗ് വായനക്കാരുടെ കഷ്ട നഷ്ടങ്ങളില്‍ ഉത്തരവാദിത്വമുണ്ടാകുന്നതല്ല എന്ന് അറിയിച്ചുകൊള്ളുന്നു.

Followers

Sunday, October 9, 2011

ചിത്രകാരന്റെ ചിത്രങ്ങള്‍ chithrakarans paintings


കണ്ണൂരിലെ ബോംബു രാഷ്ട്രീയം ചിത്രകാരനെക്കോണ്ട് വരപ്പിച്ച ചിത്രം. ഓയില്‍ പെയിന്റിങ്ങ്.,കാന്‍‌വാസ്.

1993ല്‍ കണ്ണൂരില്‍ വച്ച് വരച്ച ചിത്രം.മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ആരംഭിക്കുന്ന സൌകര്യം ഉപയോഗപ്പെടുത്തി, തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് ട്രാന്‍സ്ഫര്‍ സംഘടിപ്പിച്ച് കണ്ണൂരില്‍ താമസമാക്കിയത് 1993ലാണ്. പത്രത്തിന്റെ ലേ-ഔട് ജോലിയായിരുന്നതിനാല്‍ രാത്രി ഒന്നരക്കൊക്കെയാണ് ഡ്യൂട്ടി തീരുക. ആ വര്‍ഷം കണ്ണൂരില്‍ ഒരു എക്സിബിഷന്‍ നടത്തണമെന്ന ആഗ്രഹത്തോടെ പെയിന്റിങ്ങ് തീവ്രയത്ന പരിപാടിയായി കൊണ്ടു പോകുന്നതിനാല്‍ ബെഡ് റൂമില്‍ തന്നെ വരസാമഗ്രികളും, കാന്‍‌വാസും എല്ലാം റെഡിയായിരിക്കുന്നുണ്ട്. രാത്രി രണ്ടിന് ഉറങ്ങാന്‍ കിടന്നിട്ടും പാതിയുറക്കത്തില്‍ ലഭിച്ച ആശയമാണ് ഈ പെയിന്റിങ്ങിലുള്ളത്. പുലര്‍ച്ചെ മൂന്നുമണിക്ക് ഒരു ബോധോധയത്തില്‍‌നിന്നെന്നപോലെ ... എണീറ്റിരുന്നു വരച്ചതിന്റെ ഓര്‍മ്മ ഇപ്പഴും മനസ്സില്‍ രസം നിറക്കുന്നു. തലേ ദിവസം പകല്‍ ഈ കാന്‍‌വാസില്‍ മറ്റൊരു ചിത്രത്തിന്റെ ഔട്ട് ലൈന്‍ ഇട്ടുവച്ചിരുന്നതാണ്. ഓയിലില്‍ കുതിര്‍ന്നുകിടന്ന ആ കറുത്ത വരകള്‍ കോട്ടണ്‍ വേസ്റ്റ് കൊണ്ട് തുടച്ച്കളഞ്ഞ് ബോം‌മ്പേന്തിയ മനുഷ്യന്റെ ഔട്ട് ലൈന്‍ വരച്ചുതീര്‍ത്തപ്പോള്‍... ഒരു പ്രസവസുഖം !!

ബോം‌മ്പേന്തിയ മനുഷ്യന്‍-man with a bomb ............................................................. ദക്ഷിണ കേരളത്തിലെ സ്ത്രീകള്‍ അരനൂറ്റാണ്ടിലേറെക്കാലം മാറുമറക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തിയ മഹനീയ സമരമായിരുന്നു ചാന്നാര്‍ ലഹള.
ചന്തയിലും,കവലകളിലും പൊതുസ്ഥലത്തും വച്ച് ബ്ലൌസ് പിടിച്ചുവലിച്ച് കീറിയിരുന്ന കശ്മലന്മാരായ ശൂദ്രരുടെ ജാതിഭ്രാന്തിന്റെ ഏറ്റവും വൃത്തികെട്ട മുഖമാണ് ചാന്നാര്‍ ലഹളക്കു കാരണമായത്.

“റാണി ഗൌരി പാര്‍വതിഭായിയുടെ തിരുവിതാംകൂര്‍ ഭരിക്കുന്നകാലത്ത് 1822ല്‍ കല്‍ക്കുളത്തുവച്ചാണ് ചാന്നാര്‍ ലഹള യുടെ തുടക്കം. കൃസ്തുമതത്തില്‍ ചേര്‍ന്ന ചാന്നാര്‍ (നാടാര്‍) സ്ത്രീകള്‍ ജാക്കറ്റ് ധരിച്ചുകൊണ്ട് ചന്തയില്‍ വന്നപ്പോള്‍ കുറേ ശൂദ്രര്‍(നായര്‍) ചേര്‍ന്ന് അവരെ ബലാല്‍ക്കാരമായി പിടിച്ചുനിര്‍ത്തി,ജാക്കറ്റു വലിച്ചുകീറി അപമാനിച്ചു. “

“ചാന്നാര്‍ ലഹളയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് മുപ്പത്തിയാറു വര്‍ഷങ്ങള്‍ക്ക് ശേഷം 1859ലാണ്.”

നിരന്തര പീഡനങ്ങളുടെ ഈ ചരിത്രം കാണാതെ വര്‍ത്തമാനകാലത്തോട് നീതിപുലര്‍ത്താന്‍ ചിത്രകാരനു കഴിയില്ലെന്നതിനാല്‍ വരച്ച ഒരു ഓയില്‍ പെയിന്റിങ്ങ്. പക്ഷേ ചിത്രകലാ താല്‍പ്പര്യമുള്ളവര്‍ ഇതൊരു ചരിത്ര ഇല്ലസ്റ്റ്രേഷന്‍ മാത്രമായായിരിക്കും ഈ പെയിന്റിങ്ങിനെ കാണുക. ശൈലീപരമായ ധാരാളം പോരായ്മകള്‍ ഉള്ള ഈ ചിത്രം 1993ല്‍ കണ്ണൂരില്‍ ചിത്രകാരന്‍ നടത്തിയ വണ്മാന്‍ ഷോയില്‍ ഉള്‍പ്പെടുത്തുന്നതിനായി പെട്ടെന്നു വരച്ചുതീര്‍ത്തതായതിനാല്‍ സൌന്ദര്യപരമായി തട്ടുകടദോശപോലായി എന്ന തോന്നലുളവാക്കുന്നു. ചിത്രം മാറ്റിവരക്കാന്‍ ഉദ്ദേശമുണ്ടെങ്കിലും ... ചരിത്രത്തേ ഓര്‍ക്കാനെങ്കിലും ബ്ലൊഗ്ഗെര്‍ഴ്സിനുമുന്നില്‍ ചിത്രകാരന്‍ ചമ്മലോടെ ഈ ചിത്രം സമര്‍പ്പിക്കുന്നു. ചാന്നാര്‍ സ്ത്രീ ..............................................................
കുടത്തില്‍നിന്നും തുളുമ്പിയൊഴുകുന്ന വെള്ളത്തില്‍ കുളിച്ച് സൂചിപോലെ തലക്കകത്തേക്ക് കുത്തിയിറങ്ങുന്ന ഭാരത്തെ കാലടികോണ്ട് അളന്ന് എണ്ണി മൂന്നോട്ടു നീങ്ങുന്ന ബാല്യം.
അര മീറ്റര്‍ സമ ചതുരത്തിലുള്ളൊരു ഓയില്‍ പെയിന്റിങ്ങ്. 1990ല്‍ വരച്ചതായിരിക്കണം. ഒരു കലാശേഖരക്കാരനു വെറുതെകൊടുത്തു.ജീവിതത്തില്‍ പറ്റുന്ന ഒരോ അബദ്ധങ്ങള്‍ !
അമ്മയെ സ്നേഹിക്കുന്ന കുട്ടി ................................................................
1989ല്‍ ഫൈന്‍ ആര്‍ട്സ്‌ കോളേജ്‌ പഠനത്തിന്റെ ഭാഗമായി വരച്ച ഒരു സാധാരണ പോര്‍ട്രൈറ്റ്‌ പെയിന്റിംഗ്‌. രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 3വരെ മോഡലായി ഇരുന്നാല്‍ ഇവര്‍ക്ക്‌ അന്ന് കിട്ടിയിരുന്നത്‌ 56/- രൂപയായിരുന്നെന്ന് തോന്നുന്നു.(സര്‍ക്കാര്‍ നല്‍കുന്ന കൂലിയാണ്‌. നമുക്ക്‌ കുറച്ചു പണം നല്‍കി സഹായിക്കാമെന്ന് അന്നു തോന്നിയിരുന്നില്ല. ചിത്രകാരന്‍ പത്തുരൂപകൊണാണ്‌ ഒരു ദിവസം അന്ന്‌ കഴിച്ചുകൂട്ടിയിരുന്നത്‌. അതുതന്നെ കലാകൌമുദി എഡിറ്റര്‍ എസ്‌ ജയചന്ദ്രന്നായരും, മറ്റുചില പത്രാധിപന്മാരും നല്‍കുന്ന കാര്‍ട്ടൂണ്‍ വരക്കുന്നതിനുള്ള പ്രതിഫലത്തെ ആശ്രയിച്ചിരിക്കും. അന്ന് ജഗന്നാഥപ്പണിക്കരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 'ഈനാട്‌' പത്രത്തില്‍ ഒരു മാസക്കാലം എഡിറ്റര്‍ പിസി സുകുമാരന്‍നായരുടെ ആവശ്യപ്രകാരം ഒന്നാം പേജില്‍ 13 രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന്‌ ചിത്രകാരനുലഭിച്ച പ്രതിഫലം സ്വീകരിച്ചപ്പോള്‍ സത്യമായും കരഞ്ഞുപോയിട്ടുണ്ട്‌. 130/-രൂപ!! പിന്നെ, പ്രതിഫലം പറയാതെ ചിത്രകാരന്‍ വരച്ചിട്ടില്ല. ഈ പോര്‍ട്രൈറ്റ്‌ മോഡലിന്റെ ദാരിദ്ര്യത്തോടൊപ്പം അന്നത്തെ ചിത്രകാരന്റെയും ദാരിദ്ര്യത്തിന്റെ നിറങ്ങള്‍ കന്‍വാസില്‍ തേച്ചുപിടിപ്പിച്ചിട്ടുണ്ട്‌.
പോര്‍ട്രൈറ്റ്‌ ..............................................................
1993ല്‍ കണ്ണൂരില്‍ വച്ചുനടന്ന മൂന്നു ദിവസത്തെ ചിത്രകാരന്റെ ചിത്രപ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടതാണ്‌ ഈ ചിത്രം.
പ്രദര്‍ശനത്തിന്റെ ഒരാഴ്ച്ച മാത്രം മുന്‍പ്‌ പെട്ടെന്നു വരച്ചതായതിനാല്‍ ഒരു ഇലസ്റ്റ്രെഷന്റെയോ, കാര്‍ട്ടൂണിന്റെയോ നിലവാരത്തില്‍നിന്നും ഒരു ചിത്രത്തിന്റെ സൌന്ദര്യത്തിലേക്ക്‌ ഉയരുന്നില്ല എന്നു തോന്നിയതിനാല്‍ കുത്തിക്കീറി നശിപ്പിച്ച പെയിന്റിങ്ങുകളിലൊന്ന്.
ചിത്രകാരന്റെ പതിനാലുവര്‍ഷം മുന്‍പത്തെ സാമൂഹ്യപാഠത്തെക്കുറിച്ചുള്ള ചിന്തയുടെ ഒരു ബ്ലാക്ക്‌ ന്‍ വൈറ്റ്‌ ഫോട്ടോ ആയെങ്കിലും ഈ പെയിന്റിംഗ്‌ ഇവിടെ പങ്കുവക്കുന്നു.
ഏകദേശം ഒരു മീറ്റര്‍ സമചതുരത്തിലുള്ളതായിരുന്നു ഈ ചിത്രം.
"ശൂദ്ര സ്ത്രീ" ഓയില്‍പെയിന്റിംഗ്‌ ...............................................................
നിസംഗരായി നടന്നുപോകുന്ന നമ്മള്‍ കുറ്റം ചെയ്യുന്നവര്‍ക്ക്‌ മൌനമായി ധാര്‍മ്മിക പിന്തുണ നല്‍കുന്നില്ലെ എന്ന ചോദ്യത്തില്‍നിന്നും ഒരു ചിത്രം.കാന്‍വാസില്‍ ഓയില്‍ പെയ്ന്റിംഗ്‌.1993ലെ വണ്‍മാന്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കാനായി പെട്ടെന്നു വരച്ചുതീര്‍ത്തതായതിനാല്‍ ചിത്രകാരന്‌ അത്ര സൌന്ദര്യം ബോധിച്ചിട്ടില്ല.
"നിസംഗത" ................................................................

സമൂഹത്തില്‍ ആരാധ്യനായി കരുതപ്പെട്ടിരുന്ന വ്യക്തി ഒരു നാള്‍ നഗ്നനായി പിടിക്കപ്പെടുംബോള്‍....


ചിത്രകാരന്‍ 1990ല്‍ പൊന്മുടി നാഷണല്‍ ആര്‍ട്ടിസ്റ്റ്‌ ക്യാംബില്‍ വച്ചു വരച്ച രണ്ടാമത്തെ പെയിന്റിംഗ്‌.


അക്കാലത്ത്‌ ചിത്രകാരന്‍ അനുഭവിച്ചിരുന്ന വ്യക്തിപരമായ ലൈംഗീക ദാരിദ്ര്യം ഈ പ്രമേയത്തിനു അമിത പ്രാധാന്യം നല്‍കാന്‍ കാരണമായിട്ടുണ്ടാകും.

കൂടാതെ, ഒന്നാം വര്‍ഷ ബി എഫ്‌ എക്ക്‌ പഠിക്കുംബോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നൂഡ്‌ സ്റ്റഡി ക്ലസ്സിലേക്ക്‌ പെട്ടെന്നു കയറിച്ചെന്നപ്പോള്‍ കണ്ട ദൃശ്യം ഒരു ഞെട്ടലായി മനസ്സില്‍ കിടപ്പുള്ളതുകൊണ്ടുമാകാം.

ജീവിതത്തിലെ രസകരമായ ഒരു ഓര്‍മ്മയായി ഈ ചിത്രം ചിത്രകാരന്റെ ബ്ലൊഗിലിരിക്കട്ടെ !!!
"നഗ്ന പ്രതിച്ഛായ" ...............................................................

ചിത്രകാരന്‍ പൊന്മുടിയില്‍ വച്ച്‌ വ്യക്തിപരമായി അനുഭവിച്ച ഒരു പ്രതിസന്ധിയെത്തന്നെ വിഷയമാക്കി,
പ്രതിസന്ധി മറികടന്ന ചിത്രമാണിത്‌.
പൊന്മുടിയില്‍1990 നവംബര്‍ 18 മുതല്‍ 27വരെ നടന്ന നാഷണല്‍ ആര്‍ട്ടിസ്റ്റ്‌ ക്യംബില്‍ കേരള ലളിതകല അക്കാദമിയുടെ ക്ഷണപ്രകാരം ചിത്രകാരനും പങ്കെടുത്തിരുന്നു.
ഇന്ത്യയിലെ പ്രശസ്ത ചിത്രകാരന്മാരായ പത്മശ്രീ ഭുപന്‍ ഖക്കര്‍,മനു പരേഖ്‌, സുധീര്‍ പട്‌വര്‍ധന്‍, ആര്‍. ബി. ഭാസ്ക്കര്‍,എസ്‌. ജി. വാസുദേവ്‌ എന്നീ കുലപതികളോടൊപ്പം കെരളത്തിലെ പത്തോളം യുവ ചിത്രകാരന്മാരും പങ്കെടുത്ത ക്യാംബായിരുന്നു അത്‌.
അതുകൊണ്ടുതന്നെ പലര്‍ക്കും ശൂന്യമായ ക്യാന്‍വാസ്‌റ്റെന്‍ഷനുണ്ടാക്കുന്ന ഒരു വെല്ലുവിളിയായി അനുഭവപ്പെട്ടു. സ്വന്തം തലയിലെ ആള്‍ത്താമസം നാലാള്‍ അറിയുകയും വിലയിരുത്തുകയും ചെയ്യുമല്ലൊ...
ഒന്നുരണ്ടു ദിവസം പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിച്ചും, ഗസ്റ്റ് ഹൌസിലെ സര്‍ക്കാരിന്റെ ഭക്ഷണത്തിന്റെ ഗുണദോഷങ്ങള്‍ വിശകലനം ചെയ്തും കഴിച്ചുകൂട്ടി.
ലളിതകലാ അക്കാദമി സെക്രട്ടരി എന്റെ സൌന്ദര്യശാസ്ത്ര അദ്ധ്യാപകന്‍കൂടിയായ എ. അജയകുമാര്‍ സാറാണ്‌( ഇപ്പോഴത്തെ ഫൈന്‍ ആര്‍ട്സ്‌ കോളെജ്‌ പ്രിന്‍സിപ്പാള്‍). കക്ഷിയും, അക്കാദമി ചെയര്‍മാന്‍ ആര്‍ട്ടിസ്റ്റ് നംബൂതിരിയും വരതുടങ്ങിയപ്പോള്‍ പിന്നെ രക്ഷയില്ലാതായി.
ഞാന്‍ എന്റെ പ്രതിസന്ധിയെത്തന്നെ ക്യാന്‍വാസ്‌ലാക്കി.
ചൂടിപ്പായവിരിച്ച സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ കോണ്‍ഫറന്‍സ്‌ ഹളിന്റെ തറയും, പൊന്മുടിയുടെ സൌന്ദര്യത്തിനു മറയിടാതെ സുതാര്യമായി നില്‍ക്കുന്ന ഗ്ലാസ്സ്‌ ചുവരുകളും, പിങ്കു നിറമുള്ള സീലിങ്ങും നല്ലൊരു കാഴ്ച്ചസുഖം നല്‍കിയപ്പോള്‍ ഞാന്‍ എന്റെ നിസ്സഹായാവസ്ഥയെ സത്യസന്ധമായി സ്വയം പരിഹസിച്ചുകൊണ്ട്‌ വരച്ച ചിത്രമാണിത്‌.
ഈ ക്യാംബില്‍ രണ്ടു ചിത്രങ്ങള്‍ വരച്ചു.
ഒരു ചിത്രകാരനെന്ന നിലയില്‍ എന്തും വരക്കാന്‍ ധൈര്യമുണ്ടാക്കിത്തന്ന പൊന്മുടി നാഷണല്‍ ആര്‍ട്ടിസ്റ്റ്‌ ക്യാംബിനെ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു.
അന്ന് ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന എന്നെ കേരളത്തിന്റെ യുവചിത്രകാരനായി ഉയര്‍ത്തിയ ശ്രീ എ. അജയകുമാര്‍ സാറിനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.
"പ്രതിസന്ധി" ............................................................
വെളിച്ചത്തെക്കുറിച്ചുള്ള ഈ പെയിന്റിംഗ്‌ 1994 ല്‍ നോവലിസ്റ്റും, മാത്രുഭൂമിയുടെ ജെനറല്‍ മാനേജരുമായിരുന്ന കെ. രാധാകൃഷ്ണന്‍ മാത്രുഭൂമി ഹെഡ്‌ ഓഫീസില്‍ റിസപ്ഷനില്‍ വെക്കുന്നതിനായി ഒരു ചിത്രം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വരച്ചതാണ്‌.8 അടി നീളവും 5 അടി വീതിയുമുള്ള ഈ ചിത്രം വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സിന്റെ ബോര്‍ഡിലാണ്‌ വരച്ചത്‌. ഒന്നോ, രണ്ടോ വര്‍ഷം മാത്രുഭൂമിയുടെ പൂമുഖത്ത്‌ കണ്ടിരുന്ന ഈ ചിത്രം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അംബതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ നടന്ന മോടിപിടിപ്പിക്കലിനിടയില്‍ നീക്കം ചെയ്യപ്പെട്ടെങ്കിലും ആ ചിത്രം ആരു കര്‍സ്ഥമാക്കി എന്ന് അറിയില്ല. ചിത്രകാരന്റെ നഷ്ടപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിലെ ഒന്നാണിത്‌.
"ദീപം" -ഓയില്‍ പെയിന്റിംഗ്‌ .............................................................
1993ല്‍ വരച്ച ഓയില്‍ പെയിന്റിംഗ്‌.
ഒരു വണ്മന്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.
50x50 സി എം വലിപ്പം.
കാന്‍വാസില്‍ ഓയില്‍ പെയിന്റിംഗ്‌.
ഇതില്‍ ഏതോ വീക്കിലിയില്‍ മുഖച്ചിത്രമായി വന്ന ഇ എം എസ്സിന്റെ ഫോട്ടോ അതേപടി വെട്ടിയെടുത്ത്‌ ഒട്ടിച്ചിട്ടുണ്ട്‌.
ചിത്രത്തിന്റെ വലത്തേ മൂലയില്‍ ചെങ്കൊടി പിടിച്ച വാമനനേയും കാണാം.
ഇതിന്റെ ഒറിജിനല്‍ പെയിന്റിംഗ്‌ .... ചിത്രത്തിനു സൌന്ദര്യം പോരെന്നു തോന്നിയ ഒരു നിമിഷത്തില്‍ കത്തികൊണ്ട്‌ കുത്തിക്കീറി സ്വയം നശിപ്പിച്ചു. ഒരു ഫോട്ടോ അവശേഷിച്ചിരുന്നത്‌ ബ്ലൊഗിലിടുന്നു.
കോമ്രേഡ്‌-പെയിന്റിംഗ്‌ .............................................................
ഇതു നഗ്നതയെക്കുറിച്ചുള്ള പെയിന്റിങ്ങല്ല.. ജീര്‍ണിച്ച രാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു ഓയില്‍ പെയ്ന്റിംഗാണ്‌.ചിത്രകാരന്റെ ന്യൂസ്‌പേപ്പര്‍ എന്ന ചിത്രത്തിന്റെ ഒരു തുടര്‍ച്ചയായ ചിത്രമാണിത്‌. 1990 ല്‍ വരച്ച വസ്ത്രാക്ഷേപം എന്ന ഈ ചിത്രത്തിന്റെ ഒരു ഫോട്ടോ മാത്രമേ ചിത്രകാരന്റെ കൈവശമുള്ളു. തിരുവനന്തപുരത്തെ ഗവണ്‍മന്റ്‌ കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്സിലെ നാലുവര്‍ഷ BFA ഡിഗ്രീ കോഴ്സിന്റെ അവസാന വര്‍ഷ പരീക്ഷക്കുള്ള ഉത്തര കാന്‍വാസാണ്‌ ഈ ചിത്രം. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ കാന്‍വാസില്‍ ചിത്രകാരന്‍ വരച്ച ഈ ചിത്രത്തിന്റെ ഒറിജിനല്‍ ലഭിക്കില്ല. രാഷ്ട്രീയത്തിന്റേയും അധികാരത്തിന്റേയും വൃത്തിഹീനമായ മുഖം വരക്കാന്‍ പാണ്ഡവരുടെ ചില ബിംബങ്ങള്‍ ചിത്രകാരന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.(ഈ ചിത്രത്തില്‍ സ്വന്തം മനസ്സിലെ പുണ്ണുകാരണം ആര്‍ക്കെങ്കിലും അശ്ലീലം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവര്‍ ഉടുപ്പില്ലാതെ ജനിക്കുന്ന മനുഷ്യക്കുഞ്ഞുങ്ങളെകണ്ട്‌ ഉദ്ദരണവും ഓര്‍ഗാസവും അനുഭവിക്കുന്ന കൂട്ടത്തിലായിരിക്കുമെന്ന് സവിനയം അറിയിക്കട്ടെ)
വസ്ത്രാക്ഷേപം ...........................................................
ഷര്‍ട്ടിടാത്ത ഒരു യത്രക്കാരന്റെ ഓയില്‍ പെയിന്റിംഗ്‌. 1990 ല്‍ വരച്ചത്‌. കാത്തുനില്‍പ്പിന്റേതായ ഒരു മാനസ്സികാവസ്ഥയില്‍നിന്നും ജന്മമെടുത്ത ചിത്രം.ഇതില്‍ ഒരു ബസ്സിന്റെ നംബറായി കൊടുത്തിരിക്കുന്നത്‌ അക്കാലത്ത്‌ ചിത്രകാരന്‍ ഉപയോഗിച്ചിരുന്ന ഒരു ടൂവീലറിന്റെ രജിസ്റ്റേഷന്‍ നംബറാണ്‌. (തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ്‌ കോളേജിലെ പഠനവും, രാത്രി പത്രം ഓഫീസിലെ ജോലിയും കൂട്ടിയിണക്കാന്‍ ആ ടൂവീലര്‍ ചിത്രകാരനെ നന്നായി സഹായിച്ചിരുന്നു.)
"കുപ്പായമില്ലാത്ത യാത്രക്കാരന്‍" ..........................................................

"പൂണൂലിലെ താക്കോല്‍" എന്ന ഈ ചിത്രം 1990 വരച്ച ഓയില്‍ പെയിന്റിഗ്‌ ആണ്‌. സെയ്സ്‌: 4' x 2'
"പൂണൂലിലെ താക്കോല്‍" ..........................................................
മതാന്ധത മനുഷ്യ സാഹോദര്യത്തെ നിര്‍ജീവമാക്കുംബോള്‍ ഒരു കലാകാരനെന്നനിലയില്‍ ഒന്നു നിലവിളിക്കാനുള്ള മനക്കരുത്തെങ്കിലും കാണിച്ചില്ലെങ്കില്‍ ഞാനെങ്ങിനെയാണ്‌ ഒരു മനുഷ്യസ്നേഹിയാണെന്ന് എന്റെ മനസാക്ഷിയെ ബോധ്യപ്പെടുത്തുക. മതാന്ധതയക്കുറിച്ച്‌ ചിന്തിച്ചു തുടങ്ങിയപ്പോള്‍ വരച്ച കാരിക്കേച്ചര്‍. 1993 ല്‍ വരച്ചത്‌. ഒയില്‍ ഓണ്‍ ക്യാന്‍വാസ്‌.1993 ല്‍ മൂന്നു ദിവസം നീണ്ടുനിന്ന ഒരു വണ്‍ മാന്‍ ഷൊയില്‍ ഇതു പ്രദര്‍ശിപ്പിക്കപ്പെട്ടു. മതാന്ധത-1 ........................................................... കണ്ണൂരില്‍ വന്നതുകൊണ്ടും കണ്ണൂരിലെ ആത്മാര്‍ത്ഥതയുള്ള നല്ല മനുക്ഷ്യരെ അറിഞ്ഞതിനാലും വരച്ചുപോയ ഒരു ചിത്രമാണിത്‌.
പാര്‍ട്ടിക്കു പുറത്തുപോകുന്ന മനുഷ്യന്‍ എത്രപെട്ടെന്നാണ്‌ വര്‍ഗ്ഗശത്രുവാകുന്നത്‌.
സ്വന്തം വര്‍ഗ്ഗത്തില്‍ തന്നെ നില്‍ക്കുംബോഴും, ആത്മബോധം വളര്‍ന്നതിനാല്‍ വര്‍ഗ്ഗനിര്‍വചനങ്ങളില്‍നിന്നും ആട്ടിയോടിക്കപ്പെടുന്നവന്‍ വര്‍ഗ്ഗത്താല്‍ വേട്ടയാടപ്പെടുന്നതിലെ ബുദ്ധിശൂന്യതയെക്കുറിച്ച്‌ ഓര്‍ക്കുംബോള്‍ ... കൊലക്കത്തികാണുംബോള്‍ ഒരുത്തനുണ്ടാകുന്ന തരത്തിലോരു ഇരംബല്‍ രക്തക്കുഴലുകളില്‍ നിറയുന്നു.
ഇന്നും ഈ ചിത്രത്തിനു മുന്നില്‍ വരുംബോള്‍ ഞാന്‍ 1995 ല്‍ ഈ ചിത്രരചനയിലൂടെ മനസ്സില്‍നിന്നും ഇറക്കിവച്ച മനസ്സിലെ വിഹ്വലതകളും,ധാര്‍മിക രോക്ഷവും പിടലിയിലെ രക്തക്കുഴലിലൂടെ തലച്ചോറിലേക്ക്‌ ഇരച്ചുകയറുന്നതായി അനുഭവപ്പെടുന്നു.
കക്ഷി രാഷ്ട്രീയത്തില്‍നിന്നും സുരക്ഷിതദൂരം പാലിച്ചുശീലിച്ച ചിത്രകാരന്‍ വര്‍ഗ്ഗത്തില്‍നിന്നും പുറന്തള്ളപ്പെടുന്ന ഹതഭാഗ്യനുമായി ആത്മാവുപങ്കുവക്കുന്നതുപോലെ ... കര്‍ക്കശമായ ഒരായുധത്തിന്റെ ശീല്‍ക്കാര ശബ്ദ്ത്തിനായി രോമകൂപങ്ങള്‍ ചെവികൂര്‍പ്പിക്കുന്നു.
ഒയില്‍ പെയ്ന്റിംഗ്‌ ഒണ്‍ ബോര്‍ഡ്‌. 1995 ല്‍ വരച്ചത്‌. സൈസ്‌: 5' x 4' വര്‍ഗ്ഗ സമരം .........................................................

കേരളത്തിന്റെ ചരിത്രത്തില്‍ ബുദ്ധമതത്തിന്റെ സ്വാധീനത്തെ ആരൊക്കെയോ തേച്ചുമായ്ച്ചു കളഞ്ഞിരിക്കുന്നു എന്ന തോന്നലില്‍ നിന്നും വരച്ച ഒയില്‍ പെയിന്റിംഗ്‌.മങ്ങിയ ബുദ്ധ പ്രതിമയുടെ പശ്ചാത്തലത്തില്‍ സര്‍വലൊകസുഖത്തിനെന്ന പേരില്‍ യാഗങ്ങളിലൂടെ ജന മനസ്സുകളെ മയക്കിയെടുക്കുന്ന ഭിക്ഷാടകരായ ബ്രാഹ്മണരേയും, പണ്ടത്തെ പൊലീസ്‌ തൊപ്പിയിട്ടതുപോലെ ഒരു കാര്‍ട്ടൂണ്‍ കിരീടവും വച്ച്‌ ബ്രാഹ്മണ്യത്തെ ശാപം പോലെ സ്വീകരിക്കുന്ന മഹാബലിയേയും വരച്ചിരിക്കുന്നു.ഇതിലൊരു കണ്ണാടി പ്രതിഷ്ടിച്ചിട്ടുണ്ട്‌. ചിത്രം കാണുന്ന പ്രേക്ഷകനെക്കൂടി ചിത്രകാരന്റെ ഭാഗമാക്കണം എന്ന ഉദ്ദേശത്തിലാണ്‌ കണ്ണാടി പ്രതിഷ്ടിച്ചതെങ്കിലും, കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ കണ്ണാടി പ്രതിഷ്ടയിലൂടെ ആത്മീയ വിപ്ലവം സൃഷ്ടിച്ച നാരായണഗുരുവുമായി കൂട്ടിവായിക്കപ്പെടുന്നു കണ്ണാടി.കണ്ണാടിയില്‍ തെളിയുന്നത്‌ ചിത്രകാരന്റെ മകന്റെ ചിത്രമാണ്‌. അതു കണ്ണാടിയാണ്‌ എന്നു ബോധ്യപ്പെടുത്താന്‍ ഫോട്ടോയെടുത്തപ്പോള്‍ മകനെ ഉള്‍പ്പെടുത്തിയെന്നു മാത്രം.1990 ല്‍ വരക്കപ്പെട്ടത്‌. (തിരുവനന്തപുരത്തുവച്ച്‌)സെയ്സ്‌: 2' x 2'
കേരള ചരിത്രം ........................................................ കൃഷ്ണന്‍ ഏതൊരു ഇന്ത്യക്കാരനേയും പോലെ, ഒരുപക്ഷെ, അതില്‍കൂടുതല്‍ എന്നെ സ്വാധീനിച്ചിരിക്കുന്നു.
ഒന്നാം ക്ലസ്സില്‍... മണ്ടോടി സ്കൂളില്‍ നംബൂതിരിമാഷ്‌ എന്നെ സ്റ്റൂളില്‍കയറ്റിനിര്‍ത്തി(അവിടത്തെ സ്റ്റേജ്‌) എന്നെക്കൊണ്ട്‌ "കണികാണും നേരം കമലാനേത്രന്റെ..." എന്നു തുടങ്ങുന്ന കീര്‍ത്തനം പാടിച്ചതും.. അവസാനം സഭാകംബത്താല്‍ കരഞ്ഞുകൊണ്ട്‌ പാട്ടു മുഴുമിപ്പിച്ചതും... ഒരു കോപ്പിപുസ്തകം സമ്മാനമായി ലഭിച്ചതും ഈ കൃഷ്ണന്‍ കാരണമാണ്‌. എല്ലാവര്‍ഷവും ഗുരുവായൂരില്‍വച്ച്‌ പിറനാളാഗോഷിച്ചിരുന്ന ഞാന്‍ പത്താം ക്ലാസ്സെന്ന പാലം കടന്നതോടെ കൃഷ്ണന്റെ ദൈവീക രൂപം മനുക്ഷ്യന്റേതാക്കി പുതുക്കിപ്പണിതു.
ഒരു ആട്ടിടയനും ഓ ബി സി ക്കാരനുമായ യാദവകൃഷ്ണനെ മനസ്സില്‍ പ്രതിഷ്ടിച്ച്‌ ബ്രഹ്മണന്റെ പൂണൂലിട്ട കൃഷ്ണനെ ഞാന്‍ പുറത്താക്കി.
1993 ല്‍ വരച്ച ഓയില്‍ പെയ്ന്റിന്റിംഗ്‌. കൃഷ്ണന്‍ ........................................................ കുട്ടിക്കാലത്ത്‌ പാല്‍ വിതരണത്തിന്റെ ചുമതലയും, പിന്നീട്‌ അനിയനെ പരിപാലിച്ചതിന്റെ ഒാര്‍മ്മയും , അയല്‍ക്കാരന്റെ വേലിയില്‍ നിന്നും ഊരിയെടുക്കുന്ന മുളവടികൊണ്ടുണ്ടാക്കുന്ന കൊക്കകൊണ്ടുള്ള ഡ്രൈവിങ്ങ്ജ്വരവും സമന്വയിപ്പിച്ചപ്പോള്‍ കുട്ടിക്കാലത്തിന്റെ മനോഹാരിത ചിത്രമായി അവതരിച്ചു. ഇതു വ്യക്തിപരമായ സന്തോഷം നല്‍കുന്ന ഒരു ചിത്രമാണ്‌. ഓയില്‍ പെയിന്റിംഗ്‌. കുട്ടിക്കാലം childhood .................................................. സമൂഹത്തെ വര്‍ത്തമാന പത്രങ്ങളിലൂടെ.. നോക്കിക്കാണുന്ന രീതിയില്‍ വരച്ചിരിക്കുന്ന ചിത്രമാണ്‌ ന്യൂസ്‌ പേപ്പര്‍ എന്ന ഈ ചിത്രം. അധികാരത്തിന്റെ സുരക്ഷക്കു കീഴിലെ കക്ഷിരാഷ്ട്രീയത്തിന്റെ നാണംകെട്ട അവിശുദ്ധ ബന്ധങ്ങളും,സവര്‍ണ സുഖലോലുപതയും, വരികള്‍ക്കിടയില്‍ വായിക്കാനാകുന്ന പത്രത്തിന്റെ ഒന്നാം പേജും, താരാരാധനയുടെ സ്പോര്‍ട്‌സ്‌ പേജും, ചരമവാര്‍ത്തക്കിടയില്‍പ്പോലും പൊങ്ങച്ചത്തിനിടം കണ്ടെത്തുന്ന മലയാളി മനസ്സും , പരസ്യങ്ങളിലെ പ്രലോഭനങ്ങളും ചിത്രകാരന്‍ കാണുന്നു. ഒരു പ്രമുഖപത്രത്തില്‍ ജോലി ചെയ്തിരുന്ന കാലത്തു വരച്ചതിനാല്‍ പ്രസിദ്ധീകരിക്കുന്നതും, പ്രസിദ്ധീകരിക്കാത്തതുമായ പത്രവാര്‍ത്തകളിലൂടെ സമൂഹത്തെ വായിക്കാന്‍ ഇടവന്നതുകൊണ്ട്‌ വരക്കപ്പെട്ട ചിത്രം. ചിത്രകാരന്റെ കാര്‍ട്ടൂണ്‍ വരയിലുണ്ടായിരുന്ന താല്‍പ്പര്യത്തിന്റെ ശേഷിപ്പുകള്‍ ഈ ചിത്രത്തില്‍ പ്രകടമായി കാണാം.1990 ല്‍ വരച്ച ഈ ഒയില്‍ പെയിന്റിംഗ്‌ 6' x 4' വലിപ്പത്തിലുള്ളതാണ്‌. പഴയ പോസ്റ്റിളേക്കുള്ള ലിങ്ക്: ന്യൂസ്‌ പേപ്പര്‍ oil painting ............................................. ചരിത്രത്തില്‍ തല്‍പ്പരകക്ഷികള്‍ വിഷം ചേര്‍ക്കുംബോള്‍ അതു രേഖപ്പെടുത്തുന്നതുിനായി വരച്ച ചിത്രമാണ്‍ അയ്യപ്പന്‍ എന്ന ഈ ഒയില്‍ പെയിന്റിംഗ്‌.
ബ്രഹ്മണ്യം കെട്ടുകഥകളിലൂടെയും സ്വര്‍ണപ്രശ്നം എന്ന തട്ടിപ്പുകളിലൂടെയും ബുദ്ധനെ ഒരു ഹിന്ദു ദൈവമായി മത പരിവര്‍ത്തനം ചെയ്തെടുത്തപ്പോള്‍ മലയാളിക്കു നഷ്ടപ്പെട്ട പാരംബര്യത്തിന്റേയും, സംസ്കാരത്തിന്റെയും അവശേഷിക്കുന്ന തെളിവാണ്‌ അയ്യപ്പന്‍.
ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ? ...........................................
ക്രിസ്തു കുരിശില്‍നിന്നും ഇറങ്ങി ഓടിയാല്‍ ക്രിസ്തുമത അധികാരികള്‍ക്കുണ്ടായേക്കാവുന്ന മനോവിഷമത്തെക്കുറിച്ച്‌ ഒരു നര്‍മ്മ ചിന്തയില്‍നിന്നും ജനിച്ച ചിത്രം.
ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..ഒരു നര്‍മ്മഭാവനയോടൊപ്പം വരച്ച രണ്ടു ഇലസ്റ്റേഷനുകളിലൊന്നിന്റെ ഓയില്‍ പരിഭാഷ. കൂടുതല്‍ അറിയാന്‍ വായിക്കുക:
ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്‍മ്മ ഭാവന
.............................................
1993ല്‍ നടത്തിയ ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടന ഫോട്ടോ.
പ്രശസ്ത നോവലിസറ്റ് ശ്രീ. സിവി.ബാലകൃഷ്ണന്‍ പെയിന്റിങ്ങ് എക്സിബിഷന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു. സമീപം കാര്‍ട്ടൂണിസ്റ്റ് പിവി.കൃഷ്ണന്‍, മാത്രുഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ രവിന്ദ്രനാഥ്, ന്യൂസ് എഡിറ്റര്‍ എന്‍പി.രാജേന്ദ്രന്‍, റീജണല്‍ മാനേജര്‍ രവീന്ദ്രന്‍ എന്നിവരും മറ്റു ബന്ധുമിത്രാധികളും, ... ഫ്ലാഷ് ലൈറ്റടിച്ച് ചിത്രകാരനും.
1993ല്‍ സെപ്തംബര്‍ 28,29,30 ദിവസങ്ങളിലായിരുന്നു പ്രദര്‍ശനം എന്നാണ് ഓര്‍മ്മ.
എക്സിബിഷന്‍ ഉദ്ഘാടനം

Wednesday, September 9, 2009

പഴയ കാരിക്കേച്ചറുകള്‍

പലപ്പോഴായി ചിത്രകാരന്‍ വരച്ച ചില കാരിക്കേച്ചറുകള്‍ ഇവിടെ സൂക്ഷിക്കുകയാണ്.
ഏകദേശ പഴക്കം 20 വര്‍ഷം. കാരിക്കേച്ചറിലെ കഥാപാത്രങ്ങളെ കണ്ട് ചിത്രകാരനെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബല്‍ ഒട്ടിച്ചാല്‍ തെറ്റിപ്പോകും :)

ആന്റണി മുഖ്യമന്തിയാകാനുള്ള നിയോഗവുമായി ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് ലാന്‍ഡു ചെയ്യുന്നതാണ് സാഹചര്യം. മാതൃഭൂമി പത്രത്തില്‍ ലീഡര്‍ പേജില്‍(നാലാം പേജ്)പ്രസിദ്ധീകരിക്കാനുള്ള ഒരു മിഡില്‍ പീസ് ലേഖനത്തിനുള്ള ഇലസ്ട്രേഷനായി വരച്ചതാണ്.പ്രസിദ്ധീകരിച്ചത് എന്നാണെന്ന് ഒര്‍മ്മയില്ല.
1989
1989 ഫെബ്രുവരി ഏഴിന് വരച്ചത്.

മണ്ണാര്‍ക്കാട് എം.ഇ.എസ്.കല്ലടി കോളേജ് മാഗസിന്‍ അച്ചടി നടന്നുകൊണ്ടിരിക്കെയാണ് ഇന്ദിരാഗാന്ധി മരിക്കുന്നതായി അറിയുന്നതും,(സ്റ്റാഫ് എഡിറ്ററും ഇംഗ്ലീഷ് അദ്ധ്യാപകനുമായിരുന്ന രാജേന്ദ്രപ്രസാദ് സാറിന്റെ നിര്‍ദ്ദേശപ്രകാരം) കോളേജ് ലൈബ്രറിയിലിരുന്ന് കോളേജ് മാഗസിനുവേണ്ടി ഈ ചിത്രം വരച്ചതും.
1989
1989
1989
ചിത്രകാരന്മാര്‍ക്കും,കാര്‍ട്ടൂണിസ്റ്റുകള്‍ക്കുമൊക്കെ ഒരു സവിശേഷതയുണ്ട്. സ്വന്തം സര്‍ട്ടിഫിക്കറ്റ് സ്വയം വരച്ചോ,എഴുതിയോ,ഡിസൈന്‍ ചെയ്തോ നിര്‍മ്മിക്കാനുള്ള അവകാശമാണത്. അന്യര്‍ നമുക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കൊന്നും ഇത്ര മൂല്യമുള്ളതായി ചിത്രകാരനു തോന്നിയിട്ടില്ല. ഫലമോ, ആദ്യത്തെ ഇന്റെര്‍വ്യുവില്‍ തന്നെ ജോലി ലഭിക്കുന്നു എന്നൊരു ദുരന്തവും !

Tuesday, September 8, 2009

കുറച്ചു പഴയ കാര്‍ട്ടൂണുകള്‍

ചിത്രകാരന്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ ചേര്‍ന്നു പഠിക്കാന്‍ തുടങ്ങിയപ്പോള്‍ സാംബത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ വേണ്ടി ചില പത്ര മാസികളില്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്നു.
അതായത് 1986- 87 കൊല്ലങ്ങളില്‍. ദ്രവിച്ചു തുടങ്ങിയ പേപ്പറുകളിലെ പഴയ കാര്‍ട്ടൂണ്‍ ഓര്‍മ്മകള്‍ ഒരു അല്‍ബത്തിലെന്നവണ്ണം സൂക്ഷിക്കാനായി ബ്ലോഗില്‍ ചേര്‍ക്കുകയാണ്. കമന്റെഴുതി പ്രോത്സാഹിപ്പിച്ചാലൊന്നും ഇനി ചിത്രകാരന്‍ കാര്‍ട്ടൂണ്‍ വരക്കുമെന്നു തോന്നുന്നില്ല. ആ മനസ്സും, പ്രാരാബ്ദവും,ക്ഷമയുമെല്ലാം ഇപ്പോള്‍ നഷ്ടപ്പെട്ടെന്നു തോന്നുന്നു.
ദേശാഭിമാനി പത്രത്തിലോ, ഈനാട് പത്രത്തിലോ പ്രസിദ്ധീകരിച്ചതെന്ന് ഇപ്പോള്‍ തീര്‍ച്ചയില്ല. ഏതായാലും 1986 ഒക്റ്റോബര്‍ മാസത്തിലാണെന്ന് കാര്‍ട്ടൂണില്‍ തിയ്യതി എഴുതി വച്ചിട്ടുണ്ട്. ആ മാസം വരച്ച മൂന്നമത്തെ കാര്‍ട്ടൂണുമാണ്.
രാഷ്ട്രീയമൊക്കെ അത്ര സുപരിചിതമല്ലാതിരുന്നതിനാല്‍ ഇതിലെ വാജ്പേയിയുടെ ചിത്രം വരക്കുന്നതിനായി അയാളുടെ ഒരു ചിത്രം കാണുന്നതിനായി നടക്കുന്നതിനിടയില്‍ വാജ്പേയിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിന്റെ പോസ്റ്റര്‍ പാറ്റൂരിലെ (തിരുവനന്തപുരം) റോഡ് സൈഡിലുള്ള മതിലില്‍ ചിരിച്ചു നില്‍ക്കുന്നത് കാണുകയും , നേരെ നോക്കി നിന്ന വാജ് പേയി ചെരിഞ്ഞു നിന്നാല്‍ എങ്ങനെയിരിക്കുമെന്ന് ഊഹിച്ച് വരക്കുകയുമായിരുന്നു :)
ഈ നാട് പത്രത്തിലോ, അതോ പാക്കനാര്‍ നര്‍മ്മ മാസികയിലോ... എവിടെയോ പ്രസിദ്ധീകരിച്ചതാണ്.
കോണ്‍ഗ്രസ്സ് എസ്സിന്റെ കോണ്‍ഗ്രസ്സ് പ്രവേശനം.
ഗൃഹലക്ഷ്മി വനിത മാസികയില്‍ 1987 ലോ 88 ലോ പ്രസിദ്ധീകരിച്ചതായിരിക്കണം. ഫൈന്‍ ആര്‍ട്സ് പഠനത്തിന് ഇടവേള നല്‍കി മാതൃഭൂമി പത്രത്തില്‍ ലേ-ഔട്ട് ട്രൈനിയായി കോഴിക്കോട് ഓഫീസില്‍ ജോലി ചെയ്യുംബോള്‍ വരച്ചത്. മാതൃഭൂമിയിലെ ജോലിയോടെ ചിത്രകാരന്റെ കാര്‍ട്ടൂണ്‍ വാസനയുടെ കൂംബടഞ്ഞെന്നു പറയാം. ഫാക്റ്ററി സെക്ഷനില്‍ ജോലി തുടങ്ങിയതോടെ അതുവരെ ചിത്രകാരനുണ്ടായിരുന്ന കാര്‍ട്ടൂണിസ്റ്റെന്ന ലേബല്‍ നിഷ്പ്രഭമായി.
ഫാക്റ്ററി സെക്ഷനിലെ(പ്രെസ്സ്-ലെ-ഔട്ട്) ജോലിക്കാരന് കാര്‍ട്ടൂണിസ്റ്റിന്റെ മനസ്സുമായി നടക്കാന്‍ പരിമിതികളുണ്ട്.
കാര്‍ട്ടൂണ്‍ ചിന്തകള്‍ മനസ്സില്‍ നിന്നും തുവ്വല്‍ നഷ്ടപ്പെട്ട് ഉപജീവനത്തിന്റെ ലാവണത്തില്‍ നശിപ്പിക്കപ്പെട്ടെന്നു പറയാം !


1987 ജനുവരിയില്‍ ഫിലിം മാഗസിനില്‍ വരച്ച കാര്‍ട്ടൂണുകള്‍.ഇതില്‍ പ്രിയദര്‍ശന്റേത് മാര്‍ച്ചില്‍ വരച്ചത്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് ഒന്നം വര്‍ഷ പഠന കാലത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ മെസ്സ് ഫീ കൊടുക്കാനുള്ള വരുമാനം ഉണ്ടാക്കിയിരുന്നത് കലകൌമുദി ഗ്രൂപ്പിന്റെ ഫിലിം മാഗസിന്‍, കഥ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും, യൂണിവേഴ്സല്‍ ഗ്രൂപ്പിന്റെ “എണ്ട്രന്‍സ് മാസ്റ്റെര്‍” എന്ന പ്രസിദ്ധീകരണത്തിലും കാര്‍ട്ടൂണുകളും, ഇലസ്റ്റ്രേഷനുകളും വരച്ചുകൊണ്ടായിരുന്നു.

Chithrakaran's posts

ചിത്രകാരന്റെ കുറിപ്പുകള്‍(പോസ്റ്റുകള്‍): |ചിത്രകാരന്റെ ചിത്രങ്ങള്‍ chithrakaran’s paintings|നാണോം മാനോം ഇല്ലാത്തവര്‍ !നാണോം മാനോം ഇല്ലാത്തവര്‍ !|ബഷീര്‍ വള്ളിക്കുന്ന് ചെറ്റയോ തറവാടിയോ ?|പിള്ളയുടെ ജയില്‍ വാസ നാടകം പൊളിഞ്ഞു !|മല്ലിക സാരാഭായ് Mallika Sarabhai| ലൈംഗീക വിദ്യാഭ്യാസവും മനോഹരമാക്കാം !|പത്ര ഏജന്റുമാരുടെ സമരം നാം ശ്രദ്ധിച്ചുവോ ?|തുമ്പിയുടെ വിശ്വാസം| പൈതൃക നിധികളും ജനാധിപത്യ പ്രസ്ഥാനങ്ങളും |യേശുദാസന്‍ പാണനാണ് !|വംശനാശംവന്ന കേരള ക്ഷത്രിയര്‍ !!|തലശ്ശേരിയിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് Herman gunder...| ബിംബമോ പ്രതിബിംബമോ... ഏതാണു യാഥാര്‍ത്ഥ്യം ?| സവര്‍ണ്ണത - നശിപ്പിക്കപ്പെടേണ്ട ഹൈന്ദവ വര്‍ഗ്ഗീയത !| “ഒപ്പുമരവും” ബ്ലോഗര്‍മാരും | തിരുവനന്തപുരത്തെ പാണ്ഡവന്മാര്‍|അഭിമാനകരമായ ആശാന്‍ സ്മാരകം !|കാവ്യ തമ്പുരാട്ടിക്കു കൊമ്പുണ്ടോ ? Kavya Madhavan|ഈര്‍ച്ച, ഈര്‍ച്ചവാള്‍, ആപ്പ്, ഈര്‍ച്ചക്കാരന്‍, ഈര്...|അച്ഛനെ ക്യാമറയിലാക്കാന്‍...|കമ്മികളുടെ പ്രഷര്‍ റിലീസ് വാള്‍വ് !! Dillipost.in|കേരളത്തില്‍ ജാതിവിവേചനമില്ല !|ഇന്ത്യയിലും നെറ്റ് വിപ്ലവം !|“ഓവര്‍ സ്പീഡ് “ - പോലീസ് പിടിച്ചുപറിക്കുന്നു !!|അതിരാത്രം- മന്ത്രവാദി നാടകം !!! Athirathram| മത്താപ്പ് നായരും പിതൃശൂന്യ വര്‍മ്മയും !|മാടായി കാവ് Madayi Kavu|കേരളത്തിലെ നായ്‌ കുറുക്കന്മാര്‍|നവമാധ്യമങ്ങളുടെ ജനാധിപത്യ പ്രസക്തി|അച്ഛനെ മാറ്റിപ്രതിഷ്ഠിച്ച് അഴിക്കോട് പാലോട്ട് കാവ്|മാഹിയിലെ ടൂറിസം പരിഷ്ക്കാരങ്ങള്‍|തടവുപുള്ളി പൊട്ടിച്ചിരിക്കുന്നു...!!|മലയാളം ടൈപ്പ് ചെയ്യാൻ കീമാജിക്‌ !!|കാവില്‍ പാമ്പും പരുന്തും പ്രതിഷ്ഠയാകുമ്പോള്‍|എം.ജി.മല്ലിക മാതൃഭൂമിയില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് എഴുതിയ ലേഖനം |നിലത്തു നില്‍ക്കുന്ന ദൈവങ്ങള്‍| വാമനന്മാരുടെ RSSകാലുകള്‍ !| മുടി പ്രതിഷ്ഠിക്കാന്‍ കോഴിക്കോട് ഏറ്റവും വലിയ പള്ളി പണിയുന്നു ! | തലശ്ശേരി അണ്ടല്ലൂര്‍ കാവ് ഉത്സവം| തുഞ്ചന്‍പറമ്പ് അറവുശാലയോ ? | ബി.ജെ.പിക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !|ബൈപോളാര്‍ മൂഡ് ഡിസോര്‍ഡര്‍| മനുഷ്യരെ കൊല്ലുന്ന മകരവിളക്ക് !|കണ്ണൂരിലെ ശവകുടീരങ്ങള്‍| സാധ്യത നല്‍കുന്ന മൃതദേഹങ്ങള്‍ !| പിയൂഷ് പാണ്ഡെ വരുന്നു !| അരുന്ധതി റോയിക്ക് അഭിവാദ്യങ്ങള്‍ !!!| അംഗീകാരങ്ങളുടെ ആഭിജാത്യം !| കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!|സുനിത കൃഷ്ണന്‍ എന്ന മഹതി| മൂക്കുമുറിക്കുന്ന മത ഗുണ്ടകളും, മൂക്ക് നല്‍കുന്ന മനുഷ്യത്വവും !| പീഢനങ്ങള്‍ ഏറ്റുവാങ്ങാന്‍ മുന്നോട്ടുവരിക !| ഈഴവരും മുസ്ലീങ്ങളും അസുരന്മാരാണ് !!! | എഴുത്ത് അവസാനിപ്പിച്ച കവി| ചിലി ലോകത്തിനു നല്‍കിയ പാഠം| 83 വയസ്സുള്ള ഒരു കൌമാരക്കാരന്‍ !!!| വിദ്യാഭ്യാസ വിപ്ലവം !!!| ഇന്ത്യ തിളങ്ങുകതന്നെ ചെയ്തു !!!| അയോധ്യയും നക്കിക്കൊല്ലുന്ന ബുജികളും|സ്വര്‍ഗ്ഗാര്‍ത്ഥികളായ മതകുറ്റവാളികള്‍ !| മുക്കുവന് ജ്ഞാനപീഠം കിട്ടുമോ ?| ഈ നാണക്കേട് നമുക്കു സ്വന്തം !!!| ഒരു പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ പോലും ഇസ്ലാമിനു കഴിയില്ലേ ??? !!!| യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?|മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...|പ്രഫസര്‍ ടി.ജെ.ജോസഫിന്റെ വാക്കുകള്‍ മാതൃഭൂമിയില്‍|കൃഷ്ണ ജയന്തിയും, നായ വളര്‍ത്തുന്ന കുട്ടിയും| ചെഗുവേര ചെരുപ്പുകള്‍ക്കെതിരെ ഡിഫി !!!| വാലുകള്‍ ആടുന്നത് ആര്‍ക്കുവേണ്ടി ?| കെ.പി.രാമനുണ്ണി മൌദൂതിസന്ദേശമെഴുതുകയാണ് !|വിശാലമനസ്കനോ ബൂലോഗമോ... ഏതാണു മൂത്തത് ?|ആദ്യരാത്രി- ലൈവ് സം‌പ്രേക്ഷണവും ചര്‍ച്ചയും !|ബ്ലോഗര്‍ കാളിദാസനെതിരെ ഇസ്ലാമിക മതപ്രാന്തന്റെ ഭീഷണി|പ്രവാചക നിന്ദയെ അടവെച്ച് വിരിയിച്ച മൌദൂതികള്‍ !|വിപണിയിലേക്ക് ആവാഹിക്കപ്പെടുന്ന സ്ത്രീപക്ഷം| പരസ്യത്തിന്റെ രഹസ്യഭാഗങ്ങള്‍ !!!|പൊതു സ്ഥലങ്ങളില്‍ നഗ്നത പ്രോത്സാഹിപ്പിക്കണം !| നമുക്കു വേണം മലയോര എക്സ്പ്രസ്സ് ഹൈവെ| ബുജികള്‍ക്ക് മയിലെണ്ണ കിട്ടുന്നത് എവിടെനിന്ന് ?| സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി|ശാന്ത ടീച്ചറുടെ മോഹപ്പക്ഷി ഭൂലോകത്ത് പറക്കാനാരംഭിച്ചു !| സ്ത്രീയെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയുന്നതാര് ???| മൌദൂതികള്‍ക്ക് എസ്.വി.രാമനുണ്ണിയുടെ കര്‍ക്കടക കഞ്ഞി !!!| മുരുകന്‍ കാട്ടാക്കടയും ബ്ലോഗ് മീറ്റും !!!|പുര കത്തുമ്പോള്‍ വാഴവെട്ടുന്ന ജി.പി.രാമചന്ദ്രന്‍| കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !| ബ്രാഹ്മണ ജനതപാര്‍ട്ടിയുടെ താലീബാനിമുഖം !| കണ്ടല്‍ പാര്‍ക്ക് മോശമാണോ ?| തൊഴിലാളി വര്‍ഗ്ഗത്തിന്റെ നമ്പൂരി മുഖ്യമന്ത്രി-ജന്മ ശതാബ്ദി ആഘോഷം !|കേരളത്തിലും ഇസ്ലാമിക നിയമം നടപ്പാക്കിത്തുടങ്ങി !|പെരളശ്ശേരി ക്ഷേത്രക്കുളം|വിശ്വാസികളുടെ യുക്തിവാദമുഖം !!|മദനിക്കെതിരായ സവര്‍ണ്ണ ഗൂഢാലോചനകളെ തുറന്നുകാണിക്കുക|പൊലിയാടിമക്കളായ മൌദൂദികളും ശൂദ്രന്മാരും !|മലയാള സിനിമാ ഇതിഹാസമായി പാലേരി മാണിക്യം| ഓടപ്പൂവും ... കൊട്ടിയൂര്‍ ഉത്സവവും|മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും !|ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !|ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!|സ്കൂളുകളിലെ വെള്ളാന !|എഴുത്തച്ഛനെ നായരാക്കി അപമാനിക്കരുതെന്ന് !|ഗോപാലകൃഷ്ണന്മാരും ബ്ലോഗര്‍മാരും|വേശ്യ-അസമത്വത്തിന്റെ സൃഷ്ടി ?|കുമാരസംഭവങ്ങള്‍ സംഭവമായേക്കാം !|മാതൃഭൂമിയിലെ ഈസ്റ്റര്‍ ചിത്രം| നമ്മള്‍ മനുഷ്യരല്ല ???|മാതൃഭൂമിയിലെ ചിത്രലേഖ|വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍|33%സവര്‍ണ്ണ സ്ത്രീ സംവരണം !|പയ്യന്നൂരിലെ ചിത്രലേഖയും ജാതിപീഢനവും|ഇതിലെന്തു സ്ത്രീ പ്രശ്നം !!!| നാം ഹുസൈനെ നാടുകടത്തിയവര്‍ !|ഡോ.ഗെയ്‌ല്‍ ഓംവെദ്-നന്മയുടെ തുരുത്ത്|മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്‍,അഴീക്കോട്...|ഭയം എന്ന വില്‍പ്പനച്ചരക്ക്|വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !|സ്വാതന്ത്ര്യത്തിന് അതിരുകളരുത്|നായര്‍ - നംബൂതിരി സദാചാരം|മതസൌഹാര്‍ദ്ദം ഒരു ചതിക്കുഴി !|കാല്‍പ്പനികതയില്‍ കാണാതായ ലൌജിഹാദ്|സമൂഹത്തിന്റെ അടിത്തറയായ സത്യം !|മാരാരിക്കുളം വഴുതനയും,ഭാര്യയുടെ ക്വട്ടേഷനും|സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!|ബ്ലോഗും അച്ചടി-ദൃശ്യ മാധ്യമങ്ങളും|കേരളം മദ്യാഘോഷങ്ങളുടെ നാട് !|പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക|ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും|തീവ്രവാദിയായിരുന്നുവോ മഹാത്മാഗാന്ധി ?|സൂഫിയ-മദനി മെഗസീരിയല്‍ ?‍|രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍|മലയാളമറിയാത്ത കേരളമേ ലജ്ജിക്കുക !|തീവ്രവാദം...മഹാമനസ്കതയുടെ സന്തതി!!!|തിരുവില്വാമല ഐവര്‍മഠം ശ്മശാനം |കന്യാകുമാരി യാത്ര ‘09|പാര്‍ട്ടി പേപ്പട്ടികളോ അതോ കാവി മാടംബികളോ ???|മുല്ലപ്പെരിയാര്‍...ജീവിക്കാനായി ഒരു നിലവിളി |ഇന്ത്യ പുരോഗമിക്കുന്നു...ഭിക്ഷാടനത്തിലൂടെ ! |ഇസ്ലാമിക ബാങ്കും ഇടതുപക്ഷ കാപട്യവും |ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!! |പ്രേമം ഇസ്ലാം അംഗീകരിക്കുമോ ? |പ്രതീക്ഷനല്‍കുന്ന അധ്യാപകരുടെ ബ്ലോഗുകള്‍ |ബ്രാഹ്മണ്യമെന്ന ഇന്ത്യന്‍ തമാശ ! |ജേണലിസ്റ്റ് കരച്ചിലും, ലൌ ജിഹാദും |മാതൃഭൂമി ബ്ലോഗനയുടെ രാഷ്ട്രീയം |അടിമത്വത്തിന്റെ സ്വന്തം മതങ്ങള്‍ |സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് ! |അച്ഛനെ മാറ്റിപ്പറയുന്ന മലയാളിക്കൊരു ചിരിമരുന്ന് |ഫെമിനിസ്റ്റ്കളുടെ പിങ്ക് പാന്റീസ് മാഹാത്മ്യം |ഇഞ്ചിപ്പെണ്ണിന്റെ ഷെഢി സമ്മാനം നമതിന് |ഗുരുവായൂരപ്പന്റെ അടിമയായ റോക്കറ്റ് ശാസ്ത്രം ! |ബൂലോകത്തെ വരട്ടുചൊറിക്കാര്‍ !! |കാരിക്കേച്ചര്‍ മത്സരവും ഒരു പൂക്കുട്ടിയും |വീട്ടമ്മയുടെ മഹത്വം, ഫെമിനിസ്റ്റിന്റെ.... ??? |ബിടി.ഗര്‍ഭാശയം ! |വക്കം മൌലവി,മാധ്യമം,ഇന്ത്യാവിഷന്‍... |നഗ്നവസ്ത്രം നെയ്യുന്നവന്‍‍‍ |അല്ലാഹുവിന്റെ സ്വര്‍ഗ്ഗം !! |തന്തക്കു പിറന്നവരുടെ ഗവണ്മെന്റ് !!! |100%കവികളുടെ ബൂലോകം! |ശ്രീമതി പാര്‍ട്ടിയുടെ ദൌര്‍ബല്യമോ? |കേരള സ്ത്രീകളും മദ്യം കഴിക്കും |ഗാന്ധി പ്രതിമകള്‍ |സമയ സ്പന്ദനമായി ഒരു കവിത ! |വെള്ളഴുത്തിന്റെ സ്വയംഭോഗം !!! | നെറ്റിലെ മലയാളം കമ്മ്യൂണിറ്റികള്? | ചലച്ചിത്രം ചിത്രമാകുംബോള് | അക്ഷരങ്ങളുടെ ജിംനേഷ്യം !!! | സ്നേഹം പൌരുഷത്തെ ആലിംഗനം ചെയ്യുന്നു ! | അനില്പനച്ചൂരാനുമായി ഒരു അഭിമുഖം | കാണ്മാനില്ല :( | ബൂലോകത്തെത്തുന്ന പിച്ചക്കാര്!!! | ശശി തരൂരും മന്ദബുദ്ധികളും ! | അഭയ കൊലപാതകവും മനോരമയും | ഈണം...ബ്ലോഗ് സംഗീതം | പതിനഞ്ചുകാരിക്കും ശാസ്ത്രജ്ഞയാകാം ! | നംബര്വണ് വശ്യ സുന്ദരി ! | വിജയ ദശമി ബുദ്ധന്റെ ജന്മദിനം ! | ബാലചന്ദ്രന്ചുള്ളിക്കാടിന്റെ ബ്ലോഗാവതാരം !!! | ഓം പ്രകാശ് എന്ന പ്രതിഭ !!! | സത്യത്തിനും അസത്യത്തിനുമിടക്കുള്ള ഒത്തുതീര്പ്പ് ശ്രമം | മനോഹരമായ നര്മ്മ കഥകള്| “ബ്രാഹ്മണ്യത്തിന്റെ കോണക ചീളുകള്” |കുറച്ചു പഴയ കാരിക്കേച്ചറുകള്‍|കുറച്ചു പഴയ കാര്‍ട്ടൂണുകള്‍ | മമ്മുട്ടിയും ബാര്ബര്ബാലനും ! | ആഗ്രഹിച്ച ബ്ലോഗ് അഗ്രഗേറ്റര്! | വിമേഷിന്റെ റേഷന്കാര്ഡ് | ഓണത്തെക്കുറിച്ച് ചിന്തിക്കുംബോള്... | പുരോഗതിയുടെ ഗതികേട് !!! | ബ്ലോഗിലെ ഭീരുക്കള്...സംശയ രോഗികള്... | പോള്വധം ആട്ടക്കഥ | ഗലീലിയോ -വിശ്വാസത്തിന്റെ നട്ടെല്ല് തകര്ത്ത ശാസ്ത്രജ്ഞന്| ജനാധിപത്യത്തിന്റെ ലേബലില്.... | സനാതന ഹൈന്ദവ ശവസംസ്ക്കാരം ! | ബ്ലോഗര്മാരുടെ ഭ്രാന്ത് ! | വികെസി സ്ട്രീറ്റ് ലൈറ്റ് റിയലിറ്റി ഷോ! | ബ്ലോഗിലെ ജാതി-മത പ്രചരണം | എങ്ങനെ മലയാളത്തില്ബ്ലോഗാം...കണ്ണൂരാന്റെ പുസ്തകം | റേഡിയോ കണ്ടുപിടിച്ചത് ഇന്ത്യക്കാരന്? | കേരളത്തിന്റെ ബുദ്ധി മാന്ദ്യം ! | ശത്രുക്കളെ സൃഷ്ടിച്ചവരെ തിരിച്ചറിയുക !!! | നാഷണല്ഹെല്ത്ത് സര്വ്വിസ് NHS(National Health Service) | മനുഷ്യപക്ഷ ശ്രദ്ധക്ക് !! | അശ്ലീലമാകുന്ന ആചാരവെടി !| കുടുംബത്തില്അന്യര്ഇടപെടുംബോള്... | ഭക്തിവിഷം പ്രചരിപ്പിക്കുന്ന കല | സാഹിത്യത്തിലെ ചേരികള്!!| ബ്ലോഗ് മീറ്റ് ... ചിത്രങ്ങള്cherai blog meet 2009 | മോഹന്ലാലിന്റെ വിഢിവേഷം ! | മലയാള സിനിമയിലെസവര്ണ്ണ വിഷം | രാജ്യത്തെ വസ്ത്രാക്ഷേപം ചെയ്യുംബോള്... | മാതൃഭാഷയും വളര്ത്തു മൃഗങ്ങളും !!! | ഒരു ബ്ലോഗറുടെ ഭയരോഗം !!! | ഫെമിനിസമെന്ന സാംക്രമിക രോഗം !! | കുഞ്ഞിക്കണ്ണന്വാണിമേലിന്റെ കുപ്പായം | സ്ത്രീകള്ക്ക് വിദ്യാഭ്യാസം നിഷേധിക്കുംബോള്... | നളിനി ജമീലയുടെ ആത്മകഥ/സീതായണം | ബഷീര്കണ്ട നായര്മുലകള് | നിരോധിടാത്ത ചിന്തകള്! | സെപ്റ്റിക് ടാങ്കിലെ പ്രപഞ്ചസങ്കല്പ്പം !!! | കലാനിരൂപണം വഴങ്ങുമോ ? | രവിവര്മ്മ - നെല്ലും,പതിരും| രവിവര്മ്മ എന്ന കൊമേഴ്സ്യല്ആര്ട്ടിസ്റ്റ് ! | സരസ്വതിക്ക് എത്ര മുലകളുണ്ട് ? | വിഷാദം രോഗമാകുമ്പോള്| ബ്രാഹ്മണിക്ക് ബോമ്പ് ! | അദ്ധ്വാനത്തിന്റെ മഹത്വമറിയുന്നയാള് | മലയചരിതം താളിയോല | ക്രിക്കറ്റും,സിനിമയും പോലെ... ആഘോഷിക്കുക | അഭയ - സഭക്ക് കുമ്പസരിക്കാമായിരുന്നു ! | കുറ്റിച്ചൂലുകള്നാടുനീങ്ങുന്നില്ല ! | താരങ്ങള്ഇരുട്ടിന്റെ സൃഷ്ടികള്!! | അല്ഫോണ്സാ റിയാലിറ്റി ഷോ !! | ഒക്റ്റോബര്9 ശ്രീ ബുദ്ധ ജയന്തി| അപര്ണ്ണാ ലവകുമാര് | അക്ഷയ മലയാളം കംമ്പ്യൂട്ടിങ്ങ് പ്രൊജക്റ്റ് | വേദവ്യാസന്.. വിശുദ്ധ ജാരന്!| കൃസ്തുവിന്റെ കാല്തല്ലിയൊടിച്ചു ! | പന്തക്കാരന്- ഇലസ്റ്റ്രേഷന്പരീക്ഷണം | രാഷ്ട്രീയ ദൈവങ്ങളും , വിശ്വാസികളും !| വി.പി.എസ്.എല്.വി വിക്ഷേപണം ! | ശബരിമലയിലെ അനീതി | ആത്മീയത ലൈംഗീകതയാകുമ്പോള്! | ജാതിയുടെ മര്മ്മം- സവര്ണ്ണാഭിമാനം! | സര്പ്പയജ്ഞം | ദേവകി നിലയങ്ങോടിന്റെ “എച്ചില്“ | സൌന്ദര്യ ചരക്കു മത്സരം ! | വെളിച്ചത്തിന്റെ സ്നേഹം | എ.എസ്സ് എന്ന അസാമാന്യ ചിത്രകാരന്| കുഞ്ഞാടുകള്ക്കായി സഭയുടെ പ്രജനന പ്രവര്ത്തനം| ഉണക്കമാന്തള് | കേരളത്തില്വിപ്ലവം നടത്തിയ ഗള്ഫ് മലയാളി | സ്ത്രീപക്ഷാഘാതം-ഒരു മനോരോഗം !!!| ഇതാണ് പത്രധര്‍മ്മം !...കലക്കി മാതൃഭൂമി !! | സ്വയം അധമനാകുന്ന കാവാലത്തെ നാടകാചാര്യന്! | അക്ഷയതൃതീയക്കുപിന്നിലെ ഭൂതം!| നരസിംഹം എന്ന നികൃഷ്ട ഹിന്ദു ദൈവം | ഭൂമിയില്വേരൂന്നുന്ന ബൂലോകം !!! | പ്രകാശ് വര്മ്മ-മലയാളിക്ക് അഭിമാനിക്കാന്ഒരു പ്രതിഭ ! | തിരുമാന്താംകാവ് പത്താം പൂരം ഇന്ന് | ജാതിയത എന്ന വിഷപ്രയോഗം | പത്മനാഭക്ഷേത്രം ബുദ്ധവിഹാരം ! | വിളക്കുകളെ തേടിയ വെളിച്ചം | വിശ്വാസ ഭ്രാന്തിന് രാത്രി പരീക്ഷ ! | ബ്ലോഗേഴ്സ് അക്കാദമി | നെലോളിക്കരുത് | ചിരിക്കുന്ന ബുദ്ധന് | ചലച്ചിത്രകാരന്പി.എന്.മേനോന്| ബ്ലൊഗിലെ പൂച്ചക്കുട്ടി വനിതയില്! | സംവരണ വിരുദ്ധരുടെ പുതിയ യുദ്ധമുറ | കൊലപാതങ്ങളുടെ കാരണങ്ങള്പഠിക്കുകതന്നെ വേണം| മോഷണം പാപമല്ല !!! | നമ്മുടെ സ്വന്തം മഹാത്മാഗാന്ധി /ഇന്ത്യ. | ഒരു ലക്ഷത്തിന്റെ ഇന്ത്യന്കാര് | എം.ടി.യുടെ പ്രതിമ സ്ഥാപിക്കണം | വസ്ത്രാക്ഷേപം കാര്ട്ടൂണ് | മുസ്ലീങ്ങള്ക്ക് വെളിച്ചമാകുന്ന തസ്ലീമ | കറുത്ത മനസ്സുകള് | നാല്ക്കവലയുടെ ചിരി | മരക്കുരിശ് | ക്രിസ്തുവിനെ നമുക്കു മറന്നൂടെ? | ടിന്നിലാക്കിയ മത്തി, അരവണ, സൌന്ദര്യം... | ഭ്രാന്ത് | ദൈവവും പിശാചും... ഒരു ചര്ച്ച | കുഞ്ചിയമ്മയും അഞ്ചുമക്കളും | ചാനല് സുന്ദരിയുടെ ബെല്ലി ഡാന്സ് | സാംസ്കാരിക ടാക്സ് | അമാവാസി..കാര്ട്ടൂണ് -5 | നഷ്ടപ്പെട്ടെന്നു കരുതിയ ഡ്രോയിങ്ങ്സ് | അമാവാസി..കാര്ട്ടൂണ് - 4 | ചിറകുകളുടെ സൌന്ദര്യം | അമാവാസി.. കാര്ട്ടൂണ്- 3 | ബിസിനസ്സ് ചിന്തകള് ... | അമാവാസി ...കാര്ട്ടൂണ്-2 | B പോസിറ്റീവ് | അമാവാസി-1 - ചിത്രകാരന്റെകാര്ട്ടൂണ് | നംബൂതിരി ഫലിതത്തിലെ വിഷം | മാതൃഭൂമി രൈറ്റ് അപ്പ് 1993 | മാധ്യമം പേപ്പര് കട്ടിങ്ങ് 1993 | ഒരു മനോരമ പേപ്പര് കട്ടിങ്ങ് | നിരോധിട്ട ചിന്തകള് !! | ഹര്ത്താല് ആശംസകള് !!!! | ആശാന് സ്മാരകം | അഴീക്കോട് ശരശയ്യയില് !!! | മനോരമയില് മോഡിയുടെ നരസിംഹാവതാര ചിത്രം | കളറിങ്ങ് മത്സരം !! | ഗ്രീറ്റിങ്ങ്സ് കാര്ട്ടൂണ് | അതിമനോഹരമായ മരണം ! | മാതൃഭൂമി ഊതി വലുതാക്കുന്ന ബൂലോകം? | മനോഹരമായ ഒരു കാര്ട്ടൂണ് | സൂഷ്മ ജീവികളായ മനുഷ്യര് | മാതൃഭൂമിയിലെ ചിത്രം | കൊതുകിനെ കൊല്ലാന്... | ഹനുമാന്മാര് വഴിതടയുന്നു !! | എക്സിബിഷന് ഉദ്ഘാടനം | ബോംമ്പേന്തിയ മനുഷ്യന്-man with a bomb | ചാന്നാര് സ്ത്രീ | ക്രൂരത നിറഞ്ഞ ബീഹാര് | അമ്മയെ സ്നേഹിക്കുന്ന കുട്ടി | കീടനാശിനി...കാര്ട്ടൂണ് | ഒരു കാര്ട്ടൂണ്... ഉല്ഘാടനം !! | പോര്ട്രൈറ്റ് | "മാതൃഭൂമിയില്"ഷവര്മയും, ചില്ലി ചിക്കനും !! | "ശൂദ്ര സ്ത്രീ" ഓയില്പെയിന്റിംഗ് | "നിസംഗത" | "നഗ്ന പ്രതിച്ഛായ" | "പ്രതിസന്ധി" | "ദീപം" -ഓയില് പെയിന്റിംഗ് | കോമ്രേഡ്-പെയിന്റിംഗ് | വസ്ത്രാക്ഷേപം | "കുപ്പായമില്ലാത്ത യാത്രക്കാരന്" | "പൂണൂലിലെ താക്കോല്" | മതാന്ധത-1 | വര്ഗ്ഗ സമരം | കേരള ചരിത്രം | കൃഷ്ണന് | കുട്ടിക്കാലം childhood | ന്യൂസ് പേപ്പര് oil painting | അയ്യപ്പന്:buddha | ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്മ്മ ഭാവന | ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ സ്വതന്ത്രയായിരുന്നു | ആത്മീയത പ്ലാസ്റ്റിക്ക് കുപ്പിയില് !! | എന്താണ് ആത്മീയത ? | കഥകളി ഇന്നത്തെ കലാരൂപമല്ല !! | ശ്രീശ്രീ രവിശങ്കറിന് മുഖംമൂടിയുണ്ടോ? | ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ?