Followers

Sunday, July 28, 2013

ചാന്നാര്‍ ലഹളയെക്കുറിച്ച് പുതിയ പെയിന്റിങ്ങ്



My painting,"Sacrifice for Crossing the cast boundaries" completed today(28.07.2013). Which was started previous Sunday. Acrylic on canvas. 76 cm x 99 cm (30 x 39 inches). This painting is based on the 'Channar' ladies sacrifice for the right to wear upper cloth in Travancore state around the years 1822 to 1859.   കേരളത്തിലെ നവോത്ഥന പ്രസ്ഥാനങ്ങള്‍ക്ക് നാന്ദി കുറിച്ച ചാന്നാര്‍ ലഹളയെക്കുറിച്ച് ചിത്രകാരന്‍ 20 വര്‍ഷങ്ങള്‍ക്കു മുന്‍പും ഒരു ചിത്രം വരച്ചിരുന്നു. ഇത് രണ്ടാമത്തെ ചിത്രമാണ്. (1993 വരച്ച ചാന്നാര്‍ സ്ത്രീ എന്ന ചിത്രകാരന്റെ ആദ്യ പെയിന്റിങ്ങിലേക്കുള്ള ലിങ്ക്. ഇവിടെ ക്ലിക്കുക.)  മേല്‍ വസ്ത്രം ധരിച്ചതിന്റെ പേരില്‍ തിരുവിതാംകൂര്‍ ഭരണകാലത്തെ നായര്‍ പട്ടാളക്കാരില്‍ നിന്നും കൊടിയ മര്‍ദ്ദനം ഏറ്റുകൊണ്ട് അക്കാലത്തെ ആയിരക്കണക്കിന് അമ്മമാര്‍ നേടിത്തന്ന, സാമൂഹ്യ പരിഷ്ക്കരണത്വരയും, ജനാധിപത്യബോധവും, സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കുന്നതില്‍ കേരളീയരായ നാം പുലര്‍ത്തുന്ന കുറ്റകരമായ അനാസ്ഥയും  അജ്ഞതയും നന്ദികേടും ഓര്‍മ്മിപ്പിക്കാനായി രണ്ടാമതും വരച്ച ചിത്രമാണിത്. കഴിഞ്ഞ ഞായറാഴ്ച്ച ആരംഭിച്ച് ഈ ഞായറാഴ്ച്ച പൂര്‍ത്തിയാക്കി.

Monday, July 15, 2013

“അഭയ മോക്ഷം”


" Abhaya Moksham " Chithrakaran's New painting of July 2013. Size: 77cmx91cm. medium: Acrylic on canvas.  ഹിന്ദുസ്ഥാനിലെ പരിപാവനമായ സനാതന സവര്‍ണ്ണ ഹൈന്ദവ സംസ്ക്കാര പ്രകാരം പുരോഹിതരോ പുരോഹിതര്‍ക്കു വേണ്ടിയോ കൊലപാതകം നടത്തുന്നത് ലോകപരിപാലനത്തിനുള്ള ധാര്‍മ്മിക പ്രവര്‍ത്തിയായതിനാല്‍ “കൊലപാതകമായി” വിശേഷിപ്പിക്കാറില്ല. അത്തരം കൊലപാതകങ്ങളെ ഒരു അനുഗ്രഹമായും, ഭാഗ്യമായും കരുതി “ മോക്ഷം” എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ശ്രീരാമന്‍ ബ്രാഹ്മണര്‍ക്കായി ശംബൂകന്‍ എന്ന നായരെ (ശൂദ്രന്‍) കൊന്നത് ശംബൂക മോക്ഷം എന്ന പേരിലാണ് ഉത്തര രാമായണത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളതെന്ന് കാണാം. അതേപോലെ ബാലിയെയും, രാവണനേയും,... മറ്റനേകം നന്മനിരഞ്ഞ മനുഷ്യരേയും കൊന്നൊടുക്കുമ്പോള്‍ ദൈവം ഇടപെട്ട് അവര്‍ക്ക് ഈ ദുരിതമയമായ ജീവിതത്തില്‍ നിന്നും മോക്ഷം നല്‍കി അനുഗ്രഹിച്ചു എന്ന് വിശ്വസിക്കുന്ന ശീലമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. തിരിച്ച് ജനങ്ങളില്‍ ആരെങ്കിലും പുരോഹിതരെ കൊല്ലുകയോ കണ്ണുരുട്ടി കാണിക്കുകയോ ചെയ്യുന്നത് മാത്രമാണ് നമുക്ക് ഘോരാപരാധവും പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനു തന്നെ ഹാനികരമായ അധര്‍മ്മവുമായി കണക്കാക്കപ്പെടുക. ഈ മഹനീയ സംസ്ക്കാരത്തിന്റെ സ്വാധീനഫലമായി കൃസ്തുമതത്തിലും ഇസ്ലാം മതത്തിലും “മോക്ഷം” കൊടുക്കുന്ന ഏര്‍പ്പാട് തുടങ്ങിയതായി കാണുന്നുണ്ട്. അഭയ അങ്ങനെ മോക്ഷം ലഭിച്ച ഭാഗ്യവതിയാണെന്ന് ആശ്വസിക്കുകയാണ് അടിമ രാജ്യത്തിലെ പ്രജകളായ നമുക്ക് ഉചിതമായിരിക്കുക എന്ന തോന്നലില്‍ വരച്ച ചിത്രമാണ് “അഭയ മോക്ഷം”. ചിത്രം ക്ലാരിറ്റി കുറവുണ്ടാകും. മൊബൈലില്‍ ക്ലിക്കിയെടുത്തതാണ്... പിന്നീട് നല്ല കോപ്പി അപ്ലോഡ് ചെയ്യുന്നതായിരിക്കും..