ചിത്രകാരന്റെ ഒരു വസ്ത്രാക്ഷേപ കാര്‍ട്ടൂണ്‍.പ്രസിദ്ധീകരിച്ചത്. ഏതിലാണെന്ന് ഓര്‍മ്മയില്ല.
17 വര്‍ഷം മുന്‍പ് വരച്ചത്.
മഹാഭാരതം ടിവിയില്‍ വന്നിരുന്ന കാലത്ത് വരച്ചത്.



17 വര്‍ഷം മുന്‍പ് തിരുവനന്തപുരം പാളയം ക്രിസ്ത്യന്‍ പള്ളിയും,അവിടെ അന്നുണ്ടായിരുന്ന ട്രാഫിക് കുടയും മെര്‍ക്കുറിലാമ്പിന്റെ വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നത് ഒരു അനുഭൂതിയായി നിറഞ്ഞിരുന്ന കാലത്താണ് ക്രിസ്തു കുരിശില്‍ നിന്നും ഇറങ്ങിപ്പോയാലുള്ള വിഷമതകളെക്കുറിച്ച് ചിത്രകാരന്‍ ചിന്തിച്ചിരുന്നത്. 
ചിത്രകാരനെ ബിസിനസ്സ് ചിന്തകള്‍ പിടികൂടുന്നത് 1992 ല്‍ തിരുവനന്തപുരത്തുവച്ചാണ്. അന്ന് മാതൃഭൂമിയിലാണ് ജോലി.ജോലി രാതിയായതിനാല്‍ പകല്‍ മുഴുവന്‍ വെറുതെയിരിപ്പും,ഉറക്കവും,പെയിന്റിങ്ങുമാണ് തൊഴില്‍.
അങ്ങിനെ ആദ്യമായി ഒരു കടലാസ് സ്ഥാപനം തുടങ്ങി കടലാസ് സ്ഥാപനത്തിന്റെ ഉടമയായി.
അമാവാസി എന്നപേരില്‍ ഒരു കാര്‍ട്ടൂണ്‍ പംക്തി ഏതെങ്കിലും വാരികയില്‍ തുടങ്ങുന്നതിനുവേണ്ടി നാലഞ്ചു കാര്‍ട്ടൂണുകള്‍ 17 കൊല്ലം മുന്‍പ് വരച്ചതാണ്. പിന്നീട് താല്‍പ്പര്യം നഷ്ടപ്പെട്ടു. തുടര്‍ച്ചയായി എല്ലാ ആഴ്ച്ചയും അച്ചടക്കത്തോടെ വരക്കുന്നത് ഒരു ബാധ്യതയാണെന്നു തോന്നിയതിനാല്‍ ഈ കാര്‍ട്ടൂണ്‍ വിസ്മൃതമായി ഫയലുകളില്‍ പൊടിയടിച്ച് ജീര്‍ണ്ണിച്ച് കിടക്കുകയായിരുന്നു. ഏതായാലും ബ്ലൊഗില്‍ വരുന്നവര്‍ക്ക് കാണാനായി ഈ കാര്‍ട്ടൂണ്‍ ഇവിടെ സൂക്ഷിക്കുന്നു.



കണ്ണൂരിലെ ബോംബു രാഷ്ട്രീയം ചിത്രകാരനെക്കോണ്ട് വരപ്പിച്ച ചിത്രം. ഓയില്‍ പെയിന്റിങ്ങ്.,കാന്‍വാസ്.
1993ല്‍ കണ്ണൂരില്‍ വച്ച് വരച്ച ചിത്രം.മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ആരംഭിക്കുന്ന സൌകര്യം ഉപയോഗപ്പെടുത്തി, തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് ട്രാന്‍സ്ഫര്‍ സംഘടിപ്പിച്ച് കണ്ണൂരില്‍ താമസമാക്കിയത് 1993ലാണ്. പത്രത്തിന്റെ ലേ-ഔട് ജോലിയായിരുന്നതിനാല്‍ രാത്രി ഒന്നരക്കൊക്കെയാണ് ഡ്യൂട്ടി തീരുക. ആ വര്‍ഷം കണ്ണൂരില്‍ ഒരു എക്സിബിഷന്‍ നടത്തണമെന്ന ആഗ്രഹത്തോടെ പെയിന്റിങ്ങ് തീവ്രയത്ന പരിപാടിയായി കൊണ്ടു പോകുന്നതിനാല്‍ ബെഡ് റൂമില്‍ തന്നെ വരസാമഗ്രികളും, കാന്‍വാസും എല്ലാം റെഡിയായിരിക്കുന്നുണ്ട്. രാത്രി രണ്ടിന് ഉറങ്ങാന്‍ കിടന്നിട്ടും പാതിയുറക്കത്തില്‍ ലഭിച്ച ആശയമാണ് ഈ പെയിന്റിങ്ങിലുള്ളത്. പുലര്‍ച്ചെ മൂന്നുമണിക്ക് ഒരു ബോധോധയത്തില്‍നിന്നെന്നപോലെ ... എണീറ്റിരുന്നു വരച്ചതിന്റെ ഓര്‍മ്മ ഇപ്പഴും മനസ്സില്‍ രസം നിറക്കുന്നു. തലേ ദിവസം പകല്‍ ഈ കാന്‍വാസില്‍ മറ്റൊരു ചിത്രത്തിന്റെ ഔട്ട് ലൈന്‍ ഇട്ടുവച്ചിരുന്നതാണ്. ഓയിലില്‍ കുതിര്‍ന്നുകിടന്ന ആ കറുത്ത വരകള്‍ കോട്ടണ്‍ വേസ്റ്റ് കൊണ്ട് തുടച്ച്കളഞ്ഞ് ബോംമ്പേന്തിയ മനുഷ്യന്റെ ഔട്ട് ലൈന്‍ വരച്ചുതീര്‍ത്തപ്പോള്‍... ഒരു പ്രസവസുഖം !!
ബോംമ്പേന്തിയ മനുഷ്യന്‍-man with a bomb
ദക്ഷിണ കേരളത്തിലെ സ്ത്രീകള്‍ അരനൂറ്റാണ്ടിലേറെക്കാലം മാറുമറക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തിയ മഹനീയ സമരമായിരുന്നു ചാന്നാര്‍ ലഹള.












കണ്ണൂരില്‍ വന്നതുകൊണ്ടും കണ്ണൂരിലെ ആത്മാര്‍ത്ഥതയുള്ള നല്ല മനുക്ഷ്യരെ അറിഞ്ഞതിനാലും വരച്ചുപോയ ഒരു ചിത്രമാണിത്.
കൃഷ്ണന്‍ ഏതൊരു ഇന്ത്യക്കാരനേയും പോലെ, ഒരുപക്ഷെ, അതില്‍കൂടുതല്‍ എന്നെ സ്വാധീനിച്ചിരിക്കുന്നു.
കുട്ടിക്കാലത്ത് പാല്‍ വിതരണത്തിന്റെ ചുമതലയും, പിന്നീട് അനിയനെ പരിപാലിച്ചതിന്റെ ഒാര്‍മ്മയും , അയല്‍ക്കാരന്റെ വേലിയില്‍ നിന്നും ഊരിയെടുക്കുന്ന മുളവടികൊണ്ടുണ്ടാക്കുന്ന കൊക്കകൊണ്ടുള്ള ഡ്രൈവിങ്ങ്ജ്വരവും സമന്വയിപ്പിച്ചപ്പോള്‍ കുട്ടിക്കാലത്തിന്റെ മനോഹാരിത ചിത്രമായി അവതരിച്ചു. ഇതു വ്യക്തിപരമായ സന്തോഷം നല്‍കുന്ന ഒരു ചിത്രമാണ്. ഓയില്‍ പെയിന്റിംഗ്. കുട്ടിക്കാലം childhood
സമൂഹത്തെ വര്‍ത്തമാന പത്രങ്ങളിലൂടെ.. നോക്കിക്കാണുന്ന രീതിയില്‍ വരച്ചിരിക്കുന്ന ചിത്രമാണ് ന്യൂസ് പേപ്പര്‍ എന്ന ഈ ചിത്രം. അധികാരത്തിന്റെ സുരക്ഷക്കു കീഴിലെ കക്ഷിരാഷ്ട്രീയത്തിന്റെ നാണംകെട്ട അവിശുദ്ധ ബന്ധങ്ങളും,സവര്‍ണ സുഖലോലുപതയും, വരികള്‍ക്കിടയില്‍ വായിക്കാനാകുന്ന പത്രത്തിന്റെ ഒന്നാം പേജും, താരാരാധനയുടെ സ്പോര്‍ട്‌സ് പേജും, ചരമവാര്‍ത്തക്കിടയില്‍പ്പോലും പൊങ്ങച്ചത്തിനിടം കണ്ടെത്തുന്ന മലയാളി മനസ്സും , പരസ്യങ്ങളിലെ പ്രലോഭനങ്ങളും ചിത്രകാരന്‍ കാണുന്നു. ഒരു പ്രമുഖപത്രത്തില്‍ ജോലി ചെയ്തിരുന്ന കാലത്തു വരച്ചതിനാല്‍ പ്രസിദ്ധീകരിക്കുന്നതും, പ്രസിദ്ധീകരിക്കാത്തതുമായ പത്രവാര്‍ത്തകളിലൂടെ സമൂഹത്തെ വായിക്കാന്‍ ഇടവന്നതുകൊണ്ട് വരക്കപ്പെട്ട ചിത്രം. ചിത്രകാരന്റെ കാര്‍ട്ടൂണ്‍ വരയിലുണ്ടായിരുന്ന താല്‍പ്പര്യത്തിന്റെ ശേഷിപ്പുകള്‍ ഈ ചിത്രത്തില്‍ പ്രകടമായി കാണാം.1990 ല്‍ വരച്ച ഈ ഒയില്‍ പെയിന്റിംഗ് 6' x 4' വലിപ്പത്തിലുള്ളതാണ്. പഴയ പോസ്റ്റിളേക്കുള്ള ലിങ്ക്: ന്യൂസ് പേപ്പര്‍ oil painting
ചരിത്രത്തില്‍ തല്‍പ്പരകക്ഷികള്‍ വിഷം ചേര്‍ക്കുംബോള്‍ അതു രേഖപ്പെടുത്തുന്നതുിനായി വരച്ച ചിത്രമാണ്‍ അയ്യപ്പന്‍ എന്ന ഈ ഒയില്‍ പെയിന്റിംഗ്.