വെളിച്ചത്തെക്കുറിച്ചുള്ള ഈ പെയിന്റിംഗ് 1994 ല്‍ നോവലിസ്റ്റും, മാത്രുഭൂമിയുടെ ജെനറല്‍ മാനേജരുമായിരുന്ന കെ. രാധാകൃഷ്ണന്‍ മാത്രുഭൂമി ഹെഡ് ഓഫീസില്‍ റിസപ്ഷനില്‍ വെക്കുന്നതിനായി ഒരു ചിത്രം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വരച്ചതാണ്.8 അടി നീളവും 5 അടി വീതിയുമുള്ള ഈ ചിത്രം വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സിന്റെ ബോര്‍ഡിലാണ് വരച്ചത്. ഒന്നോ, രണ്ടോ വര്‍ഷം മാത്രുഭൂമിയുടെ പൂമുഖത്ത് കണ്ടിരുന്ന ഈ ചിത്രം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അംബതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന മോടിപിടിപ്പിക്കലിനിടയില്‍ നീക്കം ചെയ്യപ്പെട്ടെങ്കിലും ആ ചിത്രം ആരു കര്‍സ്ഥമാക്കി എന്ന് അറിയില്ല. ചിത്രകാരന്റെ നഷ്ടപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിലെ ഒന്നാണിത്.
"ദീപം" -ഓയില് പെയിന്റിംഗ്
No comments:
Post a Comment