2014 ഡിസംബര്‍ മാസം പൂര്‍ത്തിയാക്കിയതാണ് ഈ ചിത്രം. പലയിടത്തായി ചിതറിക്കിടന്നിരുന്ന വസ്തുതകള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന ഒരു കണ്ടെത്തല്‍ ഈ ചിത്രത്തില്‍ സംഭവിച്ചുപോയി എന്നൊരു പ്രത്യേകത എടുത്തുപറയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വലിയൊരു ലേഖനം തന്നെ എഴുതാവുന്നത്ര ചിന്താഭാരവും ചരിത്രബോധവും ഈ ചിത്രത്തിനു പിന്നില്‍ കാത്തുനില്‍ക്കുന്നുണ്ട്.
ഏതാണ്ട് 70 വര്‍ഷം മുന്‍പുവരെ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് "പൊങ്ങിലിടി" എന്ന പേരില്‍ നരാധമമായ ഒരു ദുരാചാരം നിലനിന്നിരുന്നു എന്ന വസ്തുതയില്‍ നിന്നുമാണ് ഈ ചിത്രത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്‍റെ പുസ്തകത്തില്‍ നിന്നും ലഭിച്ച (കൂടുതല്‍ വിവരങ്ങള്‍ക്ക് മുത്തപ്പന്‍ ബ്ലോഗ് നോക്കുക) ആ തെളിവുമായി നമ്മുടെ
അടിസ്ഥാന ജനവിഭാഗത്തിന്‍റെ അമ്മദൈവമായിരുന്ന കാളിയെക്കുറിച്ചും, കാളിയുടെ രൂപ വൈവിധ്യങ്ങളെക്കുറിച്ചുമുള്ള പഠനമായി ഈ ചിത്രം വികസിക്കുകയായിരുന്നു.
വളരെ സാവകാശം , ശ്രദ്ധയോടെ എഴുതേണ്ട വിഷയമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പിന്നീടാകാം. Costumes of violence എന്ന പേരിലുള്ള ഈ ചിത്രം കേരള ലളിത കലാ അക്കാദമിയുടെ 2015 ലെ വാര്‍ഷിക ചിത്ര പ്രദര്‍ശിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
No comments:
Post a Comment