നമ്മുടെ മനസ്സിന്‍റെ മുറ്റത്തെ ആട്ടു തൊട്ടിലില്‍ ഉണ്ണികൃഷ്ണന്‍റെ ലീലാവിലാസങ്ങള്‍ മുതല്‍ ഭഗവദ്ഗീതയിലെ പ്രപഞ്ച നാഥനായി വിരാട രൂപം പ്രാപിച്ചു നില്‍ക്കുന്നതുവരെ ശ്രീ കൃഷ്ണന്‍റെ രൂപം വളരെ ഭക്തി പുരസ്സരം കൊണ്ടാടപ്പെടുന്നുണ്ട്. അത്രയും കൊണ്ടാടപ്പെട്ട മറ്റൊരു ഈശ്വര സംങ്കല്‍പ്പം ഇന്ത്യന്‍ സവര്‍ണ്ണ മതത്തില്‍ ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ടുതന്നെ ഏതുതരം വിശ്വാസിയേയും സവര്‍ണ്ണ മതത്തിന്‍റെ മാസ്മരിക ആധ്യത്മികതയില്‍ ലയിപ്പിക്കുന്ന ഭക്തിയുടെ രാജദ്രാവകമായി ത്തന്നെ കൃഷ്ണ ഭക്തി ഇന്ത്യന്‍ പൌരോഹിത്യത്തിന്റെ ശക്തമായ മയക്കുമരുന്നായി വര്‍ത്തമാന കാലത്തും ഉപയോഗിക്കപ്പെടുന്നു.
ബ്രാഹ്മണരുടെ ജാതീയമതത്തിന്‍റെ വളര്‍ച്ചക്കായി ഇത്രയും സംഭാവന ചെയ്ത ശ്രീ
കൃഷ്ണനെയും അദ്ദേഹത്തിന്‍റെ യാദവ വംശത്തെ മൊത്തമായി തന്നെയും ബ്രാഹ്മണ്യം
ക്ഷത്രിയര്‍ക്കെതിരെയുള്ള ( ബൌദ്ധരെയാണ് ബ്രാഹ്മണ്യം ക്ഷത്രിയരെന്നു
വിശേഷിപ്പിക്കുന്നത്) ഒരു ശാപത്തിലൂടെ തമ്മില്‍ തല്ലിച്ചും, വാടക കൊലയാളിയെ
ഉപയോഗിച്ചും കൊന്നുകളയുന്നത് വളരെ ഉദാസീനമായി നോക്കിനില്‍ക്കുന്ന നമ്മുടെ
ധാര്‍മ്മികതയുടെ അപചയ കാരണങ്ങള്‍ പടിക്കപ്പെടെണ്ടതുണ്ട്.
ബ്രാഹ്മണ്യത്തിന്‍റെ ശ്രീ കൃഷ്ണനെതിരെയുള്ള പ്രതികാരത്തിനു മുന്നില്‍ മരം പോലെ നിന്നുകൊടുക്കുന്ന മരത്തലയന്മാരുടെ അടിമത്വം അതിജീവിക്കാന്‍ ഈ ജനാധിപത്യ കാലത്തുപോലും നമുക്കാവുന്നില്ലെങ്കില്‍ ബ്രാഹ്മണാധിപത്യം ഭാവിയിലേക്കും ചുമന്നുകൊണ്ടു നടക്കുകയെ നമുക്ക് നിവൃത്തിയുള്ളൂ !!
ജാതീയതയില്‍ നിന്നും രക്ഷപ്പെടില്ലെന്ന്‍.
Painting by: Murali T, Kerala, email : muralitkerala@gmail.com Mob : 9249401004