മുന്നറിയിപ്പ്
പ്രായത്തിനനുസരിച്ച് ബുദ്ധി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകാത്തവര്‍, അടിമത്വം സുഖകരമാണെന്നു ചിന്തിക്കുന്നവര്‍,ബുദ്ധിവികാസം കുറഞ്ഞവര്‍, പാരംബര്യ വാദികള്‍/യാഥാസ്ഥികര്‍, അന്യരുടെ ചിന്തകളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുന്നവര്‍,ദുരഭിമാനികള്‍,വര്‍ണ്ണവെറിയന്മാര്‍;ജാതി മതം, എന്നീ വേര്‍തിരിവുകളോ മാംസളമായ ദൈവസങ്കല്‍പ്പങ്ങളോ അവയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കഥകളോ,കുട്ടിക്കഥകളോ,പുരാണങ്ങളോ,ഐതിഹ്യങ്ങളോ,ഇതിഹാസങ്ങളോ,വിശ്വാസങ്ങളോ പരമസത്യമാണെന്ന് വിശ്വസിക്കുന്നവര്‍,സ്വന്തം വിശ്വാസങ്ങളെ ശുദ്ധീകരിക്കാനോ/വിമര്‍ശിക്കാനോ വിമുഖരായവര്‍ തുടങ്ങിയ ബഹുമാന്യര്‍ക്ക് ഈ ബ്ലോഗ് വായിക്കുന്നത് അവരുടെ ചിന്താഗതികളെ സ്വാധീനിക്കാനോ, അവരുടെ വിശ്വാസം വൃണപ്പെടാനോ കാരണമായേക്കാം എന്നുള്ളതിനാല്‍ അവര്‍ ഈ ബ്ലോഗ് വായിക്കാനോ കാണാനോ മറ്റുള്ളവരെ കാണിക്കാനോ വായിപ്പിക്കാനോ ശ്രമിക്കരുതെന്ന് ഇതിനാല്‍ മുന്നറിയിപ്പു നല്‍കുന്നു.

അഥവ വല്ലവരും ഈ മുന്നറിയിപ്പിനെ അവഗണിക്കുന്ന പക്ഷം അവരുടെ പ്രവര്‍ത്തിയുടെ ഫലത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അവര്‍ക്കുതന്നെ ആയിരിക്കുന്നതും, ഇതെഴുതുന്ന സമയത്ത് ചിത്രകാരന്‍ എന്ന ബ്ലോഗറുടെ നിയന്ത്രണത്തിലുള്ളതും,
അമേരിക്കയിലെ ഗൂഗിള്‍ കംബനിയുടെ ഉടമസ്തതയിലുള്ളതുമായ ഈ ബ്ലോഗിനോ,ചിത്രകാരന്‍ എന്ന ബ്ലോഗര്‍ക്കോ,തന്നിഷ്ടത്തോടെ അതിക്രമിച്ചുകടന്ന ബ്ലോഗ് വായനക്കാരുടെ കഷ്ട നഷ്ടങ്ങളില്‍ ഉത്തരവാദിത്വമുണ്ടാകുന്നതല്ല എന്ന് അറിയിച്ചുകൊള്ളുന്നു.

Sunday, July 22, 2007

പോര്‍ട്രൈറ്റ്‌


1989ല്‍ ഫൈന്‍ ആര്‍ട്സ്‌ കോളേജ്‌ പഠനത്തിന്റെ ഭാഗമായി വരച്ച ഒരു സാധാരണ പോര്‍ട്രൈറ്റ്‌ പെയിന്റിംഗ്‌. രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 3വരെ മോഡലായി ഇരുന്നാല്‍ ഇവര്‍ക്ക്‌ അന്ന് കിട്ടിയിരുന്നത്‌ 56/- രൂപയായിരുന്നെന്ന് തോന്നുന്നു.(സര്‍ക്കാര്‍ നല്‍കുന്ന കൂലിയാണ്‌. നമുക്ക്‌ കുറച്ചു പണം നല്‍കി സഹായിക്കാമെന്ന് അന്നു തോന്നിയിരുന്നില്ല. ചിത്രകാരന്‍ പത്തുരൂപകൊണാണ്‌ ഒരു ദിവസം അന്ന്‌ കഴിച്ചുകൂട്ടിയിരുന്നത്‌. അതുതന്നെ കലാകൌമുദി എഡിറ്റര്‍ എസ്‌ ജയചന്ദ്രന്നായരും, മറ്റുചില പത്രാധിപന്മാരും നല്‍കുന്ന കാര്‍ട്ടൂണ്‍ വരക്കുന്നതിനുള്ള പ്രതിഫലത്തെ ആശ്രയിച്ചിരിക്കും. അന്ന് ജഗന്നാഥപ്പണിക്കരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 'ഈനാട്‌' പത്രത്തില്‍ ഒരു മാസക്കാലം എഡിറ്റര്‍ പിസി സുകുമാരന്‍നായരുടെ ആവശ്യപ്രകാരം ഒന്നാം പേജില്‍ 13 രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന്‌ ചിത്രകാരനുലഭിച്ച പ്രതിഫലം സ്വീകരിച്ചപ്പോള്‍ സത്യമായും കരഞ്ഞുപോയിട്ടുണ്ട്‌. 130/-രൂപ!! പിന്നെ,വില പറയാതെ ചിത്രകാരന്‍ വരച്ചിട്ടില്ല. ദാരിദ്ര്യം നമ്മുടെ മാനസ്സികാവസ്ഥയുടെ സൃഷ്ടിയാണെന്ന് പഠിക്കുന്നത്‌ അങ്ങിനെയാണ്‌. ദരിദ്രന്‌ ആത്മാഭിമാനത്തിന്‌ ഇടം കൊടുക്കണമെന്ന ചിത്രകാരന്റെ വാദത്തിലെ സത്യദര്‍ശനം ഇവിടെനിന്നുമാണ്‌)ഈ പോര്‍ട്രൈറ്റ്‌ മോഡലിന്റെ ദാരിദ്ര്യത്തോടൊപ്പം ചിത്രകാരന്റെയും ദാരിദ്ര്യത്തിന്റെ നിറങ്ങള്‍ കന്‍വാസില്‍ തേച്ചുപിടിപ്പിച്ചിട്ടുണ്ട്‌.

Tuesday, July 17, 2007

"ശൂദ്ര സ്ത്രീ" ഓയില്‍പെയിന്റിംഗ്‌


1993ല്‍ കണ്ണൂരില്‍ വച്ചുനടന്ന മൂന്നു ദിവസത്തെ ചിത്രകാരന്റെ ചിത്രപ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടതാണ്‌ ഈ ചിത്രം.
പ്രദര്‍ശനത്തിന്റെ ഒരാഴ്ച്ച മാത്രം മുന്‍പ്‌ പെട്ടെന്നു വരച്ചതായതിനാല്‍ ഒരു ഇലസ്റ്റ്രെഷന്റെയോ, കാര്‍ട്ടൂണിന്റെയോ നിലവാരത്തില്‍നിന്നും ഒരു ചിത്രത്തിന്റെ സൌന്ദര്യത്തിലേക്ക്‌ ഉയരുന്നില്ല എന്നു തോന്നിയതിനാല്‍ കുത്തിക്കീറി നശിപ്പിച്ച പെയിന്റിങ്ങുകളിലൊന്ന്.
ഇപ്പോള്‍ മുത്തപ്പന്‍, മവേലി എന്നീ ബ്ലൊഗെഴ്സ്‌ ഈ വിഷയത്തില്‍ കൈവച്ചതിനാല്‍ ചിത്രകാരന്റെ പതിനാലുവര്‍ഷം മുന്‍പത്തെ സാമൂഹ്യപാഠത്തെക്കുറിച്ചുള്ള ചിന്തയുടെ ഒരു ബ്ലാക്ക്‌ ന്‍ വൈറ്റ്‌ ഫോട്ടോ ആയെങ്കിലും ഈ പെയിന്റിംഗ്‌ ഇവിടെ പങ്കുവക്കുന്നു.
ഏകദേശം ഒരു മീറ്റര്‍ സമചതുരത്തിലുള്ളതായിരുന്നു ഈ ചിത്രം.

Saturday, July 14, 2007

"നിസംഗത"


നിസംഗരായി നടന്നുപോകുന്ന നമ്മള്‍ കുറ്റം ചെയ്യുന്നവര്‍ക്ക്‌ മൌനമായി ധാര്‍മ്മിക പിന്തുണ നല്‍കുന്നില്ലെ എന്ന ചോദ്യത്തില്‍നിന്നും ഒരു ചിത്രം.കാന്‍വാസില്‍ ഓയില്‍ പെയ്ന്റിംഗ്‌.1993ലെ വണ്‍മാന്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കാനായി പെട്ടെന്നു വരച്ചുതീര്‍ത്തതായതിനാല്‍ ചിത്രകാരന്‌ അത്ര ബോധിച്ചിട്ടില്ല.

Saturday, July 7, 2007

"നഗ്ന പ്രതിച്ഛായ"



സമൂഹത്തില്‍ ആരാധ്യനായി കരുതപ്പെട്ടിരുന്ന വ്യക്തി ഒരു നാള്‍ നഗ്നനായി പിടിക്കപ്പെടുംബോള്‍....


ചിത്രകാരന്‍ 1990ല്‍ പൊന്മുടി നാഷണല്‍ ആര്‍ട്ടിസ്റ്റ്‌ ക്യാംബില്‍ വച്ചു വരച്ച രണ്ടാമത്തെ പെയിന്റിംഗ്‌.


അക്കാലത്ത്‌ ചിത്രകാരന്‍ അനുഭവിച്ചിരുന്ന വ്യക്തിപരമായ ലൈംഗീക ദാരിദ്ര്യം ഈ പ്രമേയത്തിനു അമിത പ്രാധാന്യം നല്‍കാന്‍ കാരണമായിട്ടുണ്ടാകും.

കൂടാതെ, ഒന്നാം വര്‍ഷ ബി എഫ്‌ എക്ക്‌ പഠിക്കുംബോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നൂഡ്‌ സ്റ്റഡി ക്ലസ്സിലേക്ക്‌ പെട്ടെന്നു കയറിച്ചെന്നപ്പോള്‍ കണ്ട ദൃശ്യം ഒരു ഞെട്ടലായി മനസ്സില്‍ കിടപ്പുള്ളതുകൊണ്ടുമാകാം.

ജീവിതത്തിലെ രസകരമായ ഒരു ഓര്‍മ്മയായി ഈ ചിത്രം ചിത്രകാരന്റെ ബ്ലൊഗിലിരിക്കട്ടെ !!!

Monday, July 2, 2007

"പ്രതിസന്ധി"



ചിത്രകാരന്‍ പൊന്മുടിയില്‍ വച്ച്‌ വ്യക്തിപരമായി അനുഭവിച്ച ഒരു പ്രതിസന്ധിയെത്തന്നെ വിഷയമാക്കി,
പ്രതിസന്ധി മറികടന്ന ചിത്രമാണിത്‌.
പൊന്മുടിയില്‍1990 നവംബര്‍ 18 മുതല്‍ 27വരെ നടന്ന നാഷണല്‍ ആര്‍ട്ടിസ്റ്റ്‌ ക്യംബില്‍ കേരള ലളിതകല അക്കാദമിയുടെ ക്ഷണപ്രകാരം ചിത്രകാരനും പങ്കെടുത്തിരുന്നു.
ഇന്ത്യയിലെ പ്രശസ്ത ചിത്രകാരന്മാരായ പത്മശ്രീ ഭുപന്‍ ഖക്കര്‍,മനു പരേഖ്‌, സുധീര്‍ പട്‌വര്‍ധന്‍, ആര്‍. ബി. ഭാസ്ക്കര്‍,എസ്‌. ജി. വാസുദേവ്‌ എന്നീ കുലപതികളോടൊപ്പം കെരളത്തിലെ പത്തോളം യുവ ചിത്രകാരന്മാരും പങ്കെടുത്ത ക്യാംബായിരുന്നു അത്‌.
അതുകൊണ്ടുതന്നെ പലര്‍ക്കും ശൂന്യമായ ക്യാന്‍വാസ്‌റ്റെന്‍ഷനുണ്ടാക്കുന്ന ഒരു വെല്ലുവിളിയായി അനുഭവപ്പെട്ടു. സ്വന്തം തലയിലെ ആള്‍ത്താമസം നാലാള്‍ അറിയുകയും വിലയിരുത്തുകയും ചെയ്യുമല്ലൊ...
ഒന്നുരണ്ടു ദിവസം പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിച്ചും, സര്‍ക്കാരിന്റെ ഭക്ഷണത്തിന്റെ ഗുണദോഷങ്ങള്‍ വിശകലനം ചെയ്തും കഴിച്ചുകൂട്ടി.
ലളിതകലാ അക്കാദമി സെക്രട്ടരി എന്റെ സൌന്ദര്യശാസ്ത്ര അദ്ധ്യാപകന്‍കൂടിയായ എ. അജയകുമാര്‍ സാറാണ്‌( ഇപ്പോഴത്തെ ഫൈന്‍ ആര്‍ട്സ്‌ കോളെജ്‌ പ്രിന്‍സിപ്പാള്‍). കക്ഷിയും, ചെയര്‍മാന്‍ നംബൂതിരിയും വരതുടങ്ങിയപ്പോള്‍ പിന്നെ രക്ഷയില്ലാതായി.
ഞാന്‍ എന്റെ പ്രതിസന്ധിയെത്തന്നെ ക്യാന്‍വാസ്‌ലാക്കി.
ചൂടിപ്പായവിരിച്ച സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ കോണ്‍ഫറന്‍സ്‌ ഹളിന്റെ തറയും, പൊന്മുടിയുടെ സൌന്ദര്യത്തിനു മറയിടാതെ സുതാര്യമായി നില്‍ക്കുന്ന ഗ്ലാസ്സ്‌ ചുവരുകളും, പിങ്കു നിറമുള്ള സീലിങ്ങും നല്ലൊരു കാഴ്ച്ചസുഖം നല്‍കിയപ്പോള്‍ ഞാന്‍ എന്റെ നിസ്സഹായാവസ്ഥയെ സത്യസന്ധമായി സ്വയം പരിഹസിച്ചുകൊണ്ട്‌ വരച്ച ചിത്രമാണിത്‌.
ഈ ക്യാംബില്‍ രണ്ടു ചിത്രങ്ങള്‍ വരച്ചു.
ഒരു ചിത്രകാരനെന്ന നിലയില്‍ എന്തും വരക്കാന്‍ ദൈര്യമുണ്ടാക്കിത്തന്ന പൊന്മുടി നാഷണല്‍ ആര്‍ട്ടിസ്റ്റ്‌ ക്യാംബിനെ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു.
എന്നെ കേരളത്തിന്റെ യുവചിത്രകാരനായി ഉയര്‍ത്തിയ ശ്രീ എ. അജയകുമാര്‍ സാറിനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.

google malayalam writing tool

Chithrakaran's posts

ചിത്രകാരന്റെ കുറിപ്പുകള്‍(പോസ്റ്റുകള്‍): » » അടിമത്വത്തിന്റെ സ്വന്തം മതങ്ങള്‍ |സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് ! |അച്ഛനെ മാറ്റിപ്പറയുന്ന മലയാളിക്കൊരു ചിരിമരുന്ന് |ഫെമിനിസ്റ്റ്കളുടെ പിങ്ക് പാന്റീസ് മാഹാത്മ്യം |ഇഞ്ചിപ്പെണ്ണിന്റെ ഷെഢി സമ്മാനം നമതിന് |ഗുരുവായൂരപ്പന്റെ അടിമയായ റോക്കറ്റ് ശാസ്ത്രം ! |ബൂലോകത്തെ വരട്ടുചൊറിക്കാര്‍ !! |കാരിക്കേച്ചര്‍ മത്സരവും ഒരു പൂക്കുട്ടിയും |വീട്ടമ്മയുടെ മഹത്വം, ഫെമിനിസ്റ്റിന്റെ.... ??? |ബിടി.ഗര്‍ഭാശയം ! |വക്കം മൌലവി,മാധ്യമം,ഇന്ത്യാവിഷന്‍... |നഗ്നവസ്ത്രം നെയ്യുന്നവന്‍‍‍ |അല്ലാഹുവിന്റെ സ്വര്‍ഗ്ഗം !! |തന്തക്കു പിറന്നവരുടെ ഗവണ്മെന്റ് !!! |100%കവികളുടെ ബൂലോകം! |ശ്രീമതി പാര്‍ട്ടിയുടെ ദൌര്‍ബല്യമോ? |കേരള സ്ത്രീകളും മദ്യം കഴിക്കും |ഗാന്ധി പ്രതിമകള്‍ |സമയ സ്പന്ദനമായി ഒരു കവിത ! |വെള്ളഴുത്തിന്റെ സ്വയംഭോഗം !!! | നെറ്റിലെ മലയാളം കമ്മ്യൂണിറ്റികള്? | ചലച്ചിത്രം ചിത്രമാകുംബോള് | അക്ഷരങ്ങളുടെ ജിംനേഷ്യം !!! | സ്നേഹം പൌരുഷത്തെ ആലിംഗനം ചെയ്യുന്നു ! | അനില്പനച്ചൂരാനുമായി ഒരു അഭിമുഖം | കാണ്മാനില്ല :( | ബൂലോകത്തെത്തുന്ന പിച്ചക്കാര്!!! | ശശി തരൂരും മന്ദബുദ്ധികളും ! | അഭയ കൊലപാതകവും മനോരമയും | ഈണം...ബ്ലോഗ് സംഗീതം | പതിനഞ്ചുകാരിക്കും ശാസ്ത്രജ്ഞയാകാം ! | നംബര്വണ് വശ്യ സുന്ദരി ! | വിജയ ദശമി ബുദ്ധന്റെ ജന്മദിനം ! | ബാലചന്ദ്രന്ചുള്ളിക്കാടിന്റെ ബ്ലോഗാവതാരം !!! | ഓം പ്രകാശ് എന്ന പ്രതിഭ !!! | സത്യത്തിനും അസത്യത്തിനുമിടക്കുള്ള ഒത്തുതീര്പ്പ് ശ്രമം | മനോഹരമായ നര്മ്മ കഥകള്| “ബ്രാഹ്മണ്യത്തിന്റെ കോണക ചീളുകള്” |കുറച്ചു പഴയ കാരിക്കേച്ചറുകള്‍|കുറച്ചു പഴയ കാര്‍ട്ടൂണുകള്‍ | മമ്മുട്ടിയും ബാര്ബര്ബാലനും ! | ആഗ്രഹിച്ച ബ്ലോഗ് അഗ്രഗേറ്റര്! | വിമേഷിന്റെ റേഷന്കാര്ഡ് | ഓണത്തെക്കുറിച്ച് ചിന്തിക്കുംബോള്... | പുരോഗതിയുടെ ഗതികേട് !!! | ബ്ലോഗിലെ ഭീരുക്കള്...സംശയ രോഗികള്... | പോള്വധം ആട്ടക്കഥ | ഗലീലിയോ -വിശ്വാസത്തിന്റെ നട്ടെല്ല് തകര്ത്ത ശാസ്ത്രജ്ഞന്| ജനാധിപത്യത്തിന്റെ ലേബലില്.... | സനാതന ഹൈന്ദവ ശവസംസ്ക്കാരം ! | ബ്ലോഗര്മാരുടെ ഭ്രാന്ത് ! | വികെസി സ്ട്രീറ്റ് ലൈറ്റ് റിയലിറ്റി ഷോ! | ബ്ലോഗിലെ ജാതി-മത പ്രചരണം | എങ്ങനെ മലയാളത്തില്ബ്ലോഗാം...കണ്ണൂരാന്റെ പുസ്തകം | റേഡിയോ കണ്ടുപിടിച്ചത് ഇന്ത്യക്കാരന്? | കേരളത്തിന്റെ ബുദ്ധി മാന്ദ്യം ! | ശത്രുക്കളെ സൃഷ്ടിച്ചവരെ തിരിച്ചറിയുക !!! | നാഷണല്ഹെല്ത്ത് സര്വ്വിസ് NHS(National Health Service) | മനുഷ്യപക്ഷ ശ്രദ്ധക്ക് !! | അശ്ലീലമാകുന്ന ആചാരവെടി !| കുടുംബത്തില്അന്യര്ഇടപെടുംബോള്... | ഭക്തിവിഷം പ്രചരിപ്പിക്കുന്ന കല | സാഹിത്യത്തിലെ ചേരികള്!!| ബ്ലോഗ് മീറ്റ് ... ചിത്രങ്ങള്cherai blog meet 2009 | മോഹന്ലാലിന്റെ വിഢിവേഷം ! | മലയാള സിനിമയിലെസവര്ണ്ണ വിഷം | രാജ്യത്തെ വസ്ത്രാക്ഷേപം ചെയ്യുംബോള്... | മാതൃഭാഷയും വളര്ത്തു മൃഗങ്ങളും !!! | ഒരു ബ്ലോഗറുടെ ഭയരോഗം !!! | ഫെമിനിസമെന്ന സാംക്രമിക രോഗം !! | കുഞ്ഞിക്കണ്ണന്വാണിമേലിന്റെ കുപ്പായം | സ്ത്രീകള്ക്ക് വിദ്യാഭ്യാസം നിഷേധിക്കുംബോള്... | നളിനി ജമീലയുടെ ആത്മകഥ/സീതായണം | ബഷീര്കണ്ട നായര്മുലകള് | നിരോധിടാത്ത ചിന്തകള്! | സെപ്റ്റിക് ടാങ്കിലെ പ്രപഞ്ചസങ്കല്പ്പം !!! | കലാനിരൂപണം വഴങ്ങുമോ ? | രവിവര്മ്മ - നെല്ലും,പതിരും| രവിവര്മ്മ എന്ന കൊമേഴ്സ്യല്ആര്ട്ടിസ്റ്റ് ! | സരസ്വതിക്ക് എത്ര മുലകളുണ്ട് ? | വിഷാദം രോഗമാകുമ്പോള്| ബ്രാഹ്മണിക്ക് ബോമ്പ് ! | അദ്ധ്വാനത്തിന്റെ മഹത്വമറിയുന്നയാള് | മലയചരിതം താളിയോല | ക്രിക്കറ്റും,സിനിമയും പോലെ... ആഘോഷിക്കുക | അഭയ - സഭക്ക് കുമ്പസരിക്കാമായിരുന്നു ! | കുറ്റിച്ചൂലുകള്നാടുനീങ്ങുന്നില്ല ! | താരങ്ങള്ഇരുട്ടിന്റെ സൃഷ്ടികള്!! | അല്ഫോണ്സാ റിയാലിറ്റി ഷോ !! | ഒക്റ്റോബര്9 ശ്രീ ബുദ്ധ ജയന്തി| അപര്ണ്ണാ ലവകുമാര് | അക്ഷയ മലയാളം കംമ്പ്യൂട്ടിങ്ങ് പ്രൊജക്റ്റ് | വേദവ്യാസന്.. വിശുദ്ധ ജാരന്!| കൃസ്തുവിന്റെ കാല്തല്ലിയൊടിച്ചു ! | പന്തക്കാരന്- ഇലസ്റ്റ്രേഷന്പരീക്ഷണം | രാഷ്ട്രീയ ദൈവങ്ങളും , വിശ്വാസികളും !| വി.പി.എസ്.എല്.വി വിക്ഷേപണം ! | ശബരിമലയിലെ അനീതി | ആത്മീയത ലൈംഗീകതയാകുമ്പോള്! | ജാതിയുടെ മര്മ്മം- സവര്ണ്ണാഭിമാനം! | സര്പ്പയജ്ഞം | ദേവകി നിലയങ്ങോടിന്റെ “എച്ചില്“ | സൌന്ദര്യ ചരക്കു മത്സരം ! | വെളിച്ചത്തിന്റെ സ്നേഹം | എ.എസ്സ് എന്ന അസാമാന്യ ചിത്രകാരന്| കുഞ്ഞാടുകള്ക്കായി സഭയുടെ പ്രജനന പ്രവര്ത്തനം| ഉണക്കമാന്തള് | കേരളത്തില്വിപ്ലവം നടത്തിയ ഗള്ഫ് മലയാളി | സ്ത്രീപക്ഷാഘാതം-ഒരു മനോരോഗം !!!| ഇതാണ് പത്രധര്‍മ്മം !...കലക്കി മാതൃഭൂമി !! | സ്വയം അധമനാകുന്ന കാവാലത്തെ നാടകാചാര്യന്! | അക്ഷയതൃതീയക്കുപിന്നിലെ ഭൂതം!| നരസിംഹം എന്ന നികൃഷ്ട ഹിന്ദു ദൈവം | ഭൂമിയില്വേരൂന്നുന്ന ബൂലോകം !!! | പ്രകാശ് വര്മ്മ-മലയാളിക്ക് അഭിമാനിക്കാന്ഒരു പ്രതിഭ ! | തിരുമാന്താംകാവ് പത്താം പൂരം ഇന്ന് | ജാതിയത എന്ന വിഷപ്രയോഗം | പത്മനാഭക്ഷേത്രം ബുദ്ധവിഹാരം ! | വിളക്കുകളെ തേടിയ വെളിച്ചം | വിശ്വാസ ഭ്രാന്തിന് രാത്രി പരീക്ഷ ! | ബ്ലോഗേഴ്സ് അക്കാദമി | നെലോളിക്കരുത് | ചിരിക്കുന്ന ബുദ്ധന് | ചലച്ചിത്രകാരന്പി.എന്.മേനോന്| ബ്ലൊഗിലെ പൂച്ചക്കുട്ടി വനിതയില്! | സംവരണ വിരുദ്ധരുടെ പുതിയ യുദ്ധമുറ | കൊലപാതങ്ങളുടെ കാരണങ്ങള്പഠിക്കുകതന്നെ വേണം| മോഷണം പാപമല്ല !!! | നമ്മുടെ സ്വന്തം മഹാത്മാഗാന്ധി /ഇന്ത്യ. | ഒരു ലക്ഷത്തിന്റെ ഇന്ത്യന്കാര് | എം.ടി.യുടെ പ്രതിമ സ്ഥാപിക്കണം | വസ്ത്രാക്ഷേപം കാര്ട്ടൂണ് | മുസ്ലീങ്ങള്ക്ക് വെളിച്ചമാകുന്ന തസ്ലീമ | കറുത്ത മനസ്സുകള് | നാല്ക്കവലയുടെ ചിരി | മരക്കുരിശ് | വസ്ത്രാക്ഷേപം കാര്ട്ടൂണ് | മുസ്ലീങ്ങള്ക്ക് വെളിച്ചമാകുന്ന തസ്ലീമ | ക്രിസ്തുവിനെ നമുക്കു മറന്നൂടെ? | ടിന്നിലാക്കിയ മത്തി, അരവണ, സൌന്ദര്യം... | ഭ്രാന്ത് | ദൈവവും പിശാചും... ഒരു ചര്ച്ച | കുഞ്ചിയമ്മയും അഞ്ചുമക്കളും | ചാനല് സുന്ദരിയുടെ ബെല്ലി ഡാന്സ് | സാംസ്കാരിക ടാക്സ് | അമാവാസി..കാര്ട്ടൂണ് -5 | നഷ്ടപ്പെട്ടെന്നു കരുതിയ ഡ്രോയിങ്ങ്സ് | അമാവാസി..കാര്ട്ടൂണ് - 4 | ചിറകുകളുടെ സൌന്ദര്യം | അമാവാസി.. കാര്ട്ടൂണ്- 3 | ബിസിനസ്സ് ചിന്തകള് ... | അമാവാസി ...കാര്ട്ടൂണ്-2 | B പോസിറ്റീവ് | അമാവാസി-1 - ചിത്രകാരന്റെകാര്ട്ടൂണ് | നംബൂതിരി ഫലിതത്തിലെ വിഷം | മാതൃഭൂമി രൈറ്റ് അപ്പ് 1993 | മാധ്യമം പേപ്പര് കട്ടിങ്ങ് 1993 | ഒരു മനോരമ പേപ്പര് കട്ടിങ്ങ് | നിരോധിട്ട ചിന്തകള് !! | ഹര്ത്താല് ആശംസകള് !!!! | ആശാന് സ്മാരകം | അഴീക്കോട് ശരശയ്യയില് !!! | മനോരമയില് മോഡിയുടെ നരസിംഹാവതാര ചിത്രം | കളറിങ്ങ് മത്സരം !! | ഗ്രീറ്റിങ്ങ്സ് കാര്ട്ടൂണ് | അതിമനോഹരമായ മരണം ! | മാതൃഭൂമി ഊതി വലുതാക്കുന്ന ബൂലോകം? | മനോഹരമായ ഒരു കാര്ട്ടൂണ് | സൂഷ്മ ജീവികളായ മനുഷ്യര് | മാതൃഭൂമിയിലെ ചിത്രം | കൊതുകിനെ കൊല്ലാന്... | ഹനുമാന്മാര് വഴിതടയുന്നു !! | എക്സിബിഷന് ഉദ്ഘാടനം | ബോംമ്പേന്തിയ മനുഷ്യന്-man with a bomb | ചാന്നാര് സ്ത്രീ | ക്രൂരത നിറഞ്ഞ ബീഹാര് | അമ്മയെ സ്നേഹിക്കുന്ന കുട്ടി | കീടനാശിനി...കാര്ട്ടൂണ് | ഒരു കാര്ട്ടൂണ്... ഉല്ഘാടനം !! | പോര്ട്രൈറ്റ് | "മാതൃഭൂമിയില്"ഷവര്മയും, ചില്ലി ചിക്കനും !! | "ശൂദ്ര സ്ത്രീ" ഓയില്പെയിന്റിംഗ് | "നിസംഗത" | "നഗ്ന പ്രതിച്ഛായ" | "പ്രതിസന്ധി" | "ദീപം" -ഓയില് പെയിന്റിംഗ് | കോമ്രേഡ്-പെയിന്റിംഗ് | വസ്ത്രാക്ഷേപം | "കുപ്പായമില്ലാത്ത യാത്രക്കാരന്" | "പൂണൂലിലെ താക്കോല്" | മതാന്ധത-1 | വര്ഗ്ഗ സമരം | കേരള ചരിത്രം | കൃഷ്ണന് | കുട്ടിക്കാലം childhood | ന്യൂസ് പേപ്പര് oil painting | അയ്യപ്പന്:buddha | ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്മ്മ ഭാവന | ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ സ്വതന്ത്രയായിരുന്നു | ആത്മീയത പ്ലാസ്റ്റിക്ക് കുപ്പിയില് !! | എന്താണ് ആത്മീയത ? | കഥകളി ഇന്നത്തെ കലാരൂപമല്ല !! | ശ്രീശ്രീ രവിശങ്കറിന് മുഖംമൂടിയുണ്ടോ? | ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ?