ഈ കാര്‍ട്ടൂണ്‍ ബൂലോകത്തെ തീവ്ര മതവിശ്വസികളായ പൊന്നമ്പലം, രാഹുല്‍ ഈശ്വര്‍ , മത വിശ്വാസികളല്ലാത്ത കെ.പി.സുകുമാരന്‍, ഇ.എ.ജബ്ബാര്‍,സി.കെ.ബാബു എന്നിവര്‍ക്കെല്ലാംവേണ്ടി ചിത്രകാരന്‍ സമര്‍പ്പിക്കുന്നു.17 വര്‍ഷം മുന്‍പത്തെ ചിത്രകാരന്റെ ചിന്ത.



17 വര്‍ഷം മുന്‍പ് തിരുവനന്തപുരം പാളയം ക്രിസ്ത്യന്‍ പള്ളിയും,അവിടെ അന്നുണ്ടായിരുന്ന ട്രാഫിക് കുടയും മെര്‍ക്കുറിലാമ്പിന്റെ വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നത് ഒരു അനുഭൂതിയായി നിറഞ്ഞിരുന്ന കാലത്താണ് ക്രിസ്തു കുരിശില്‍ നിന്നും ഇറങ്ങിപ്പോയാലുള്ള വിഷമതകളെക്കുറിച്ച് ചിത്രകാരന്‍ ചിന്തിച്ചിരുന്നത്. 
ചിത്രകാരനെ ബിസിനസ്സ് ചിന്തകള്‍ പിടികൂടുന്നത് 1992 ല്‍ തിരുവനന്തപുരത്തുവച്ചാണ്. അന്ന് മാതൃഭൂമിയിലാണ് ജോലി.ജോലി രാതിയായതിനാല്‍ പകല്‍ മുഴുവന്‍ വെറുതെയിരിപ്പും,ഉറക്കവും,പെയിന്റിങ്ങുമാണ് തൊഴില്‍.
അങ്ങിനെ ആദ്യമായി ഒരു കടലാസ് സ്ഥാപനം തുടങ്ങി കടലാസ് സ്ഥാപനത്തിന്റെ ഉടമയായി.
അമാവാസി എന്നപേരില്‍ ഒരു കാര്‍ട്ടൂണ്‍ പംക്തി ഏതെങ്കിലും വാരികയില്‍ തുടങ്ങുന്നതിനുവേണ്ടി നാലഞ്ചു കാര്‍ട്ടൂണുകള്‍ 17 കൊല്ലം മുന്‍പ് വരച്ചതാണ്. പിന്നീട് താല്‍പ്പര്യം നഷ്ടപ്പെട്ടു. തുടര്‍ച്ചയായി എല്ലാ ആഴ്ച്ചയും അച്ചടക്കത്തോടെ വരക്കുന്നത് ഒരു ബാധ്യതയാണെന്നു തോന്നിയതിനാല്‍ ഈ കാര്‍ട്ടൂണ്‍ വിസ്മൃതമായി ഫയലുകളില്‍ പൊടിയടിച്ച് ജീര്‍ണ്ണിച്ച് കിടക്കുകയായിരുന്നു. ഏതായാലും ബ്ലൊഗില്‍ വരുന്നവര്‍ക്ക് കാണാനായി ഈ കാര്‍ട്ടൂണ്‍ ഇവിടെ സൂക്ഷിക്കുന്നു.