Followers
Wednesday, June 17, 2015
'Mahathma Gandhi Moksha' or 'Incarnations of Divine Violence' (painting)
This is a mobile snap of Murali T's New Painting, 'Mahathma Gandhi Moksha' or 'Incarnations of Divine Violence', Completed in June 2015. Acrylic on Canvas Board. Size: 89cm x 57cm.
മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്ന ഹിന്ദു വര്‍ഗ്ഗീയ വാദിയായ നാഥൂറാം ഗോഡ്സെക്ക് അമ്പലം പണിയാനാരംഭിക്കുന്ന ഇന്ത്യന്‍ ഫാസിസ്റ്റ് ശക്തികളെ അഹിംസയുടെ പ്രവാചകനായ മഹാത്മാഗാന്ധിയെക്കൊണ്ടല്ലാതെ നിലവില്‍ ആരെക്കൊണ്ടാണ് പ്രതിരോധിക്കാനാകുക !
നാഥൂറാംഗോഡ്സേക്ക് അമ്പലം പണിയുക എന്നാല്‍ മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന കൊലയാളിയെ ബ്രാഹ്മണ ദൈവങ്ങളുടെ ഹെഡോഫീസറായ വിഷ്ണുവിന്‍റെ അവതാരമായി ആരാധിക്കുക എന്നുതന്നെയാണ് അര്‍ത്ഥം.
മതാന്ധതയുടെ സ്വാഭാവിക പരിണതിയായുള്ളതും അത്യന്തം നഗ്നവുമായ ഹിംസാത്മകതയുടെ ഈ ഭീഭത്സ ചിന്ത പൊതുബോധത്താല്‍ വിചാരണ ചെയ്യപ്പെടാതിരിക്കുക എന്നാല്‍, ജനാധിപത്യത്തിന്റെ അന്ത്യമടുത്തു എന്നുതന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ചിത്രകാരന്‍ 'മഹാത്മാഗാന്ധി മോക്ഷം എന്നാ ഈ ചിത്രം വരച്ചിരിക്കുന്നത്.
About this painting:
Mahathma Gandhi's sacrifice protected Indian Democracy from the clutches of fascist religious forces for a long time. Now things are reversed. The upcoming fundamentalist politicians and spiritual leaders are preparing to build temples for Nathuram Godse, the assassin of Mahathma Gandhi.
Nathuram Godse, assassinated Mahathma Gandhi, influenced by the myths of valour of Sree Ram, Parasu Ram, Sree Krishna, Narasimha and such other incarnations of god Vishnu. These violent gods justify all killings for the safety of the Brahmin witch class, the priests and gurus of Indian Chathurvarnya (Savarna Hindu) religion. So according to the customs of Savarna Hindu Religion, it is easy to glorify the assassination of the Mahathma as a 'Moksha' by a brand new incarnation of god Vishnu as Nathuram Godse.
Sunday, June 7, 2015
'സ്നേഹം' സീരിസ് ആരംഭിക്കുന്നു...
My New Painting, 'Sneham-1' finished today (7th June, 2015). size: 73.5cm x 49.5cm. Acrylic on canvas board.
ചിത്രകലാ ജീവിതത്തിൽ കൂടുതലായി ആഴമേറിയ സാമൂഹ്യചരിത്ര വിഷയങ്ങൾ മാത്രമല്ല ചിത്രകാരൻ വരച്ചിട്ടുള്ളത്. ഗൃഹാതുരതയുടെ കുറച്ചു 'കുട്ടിക്കാല' ചിത്രങ്ങളുമുണ്ട്. 2015 ജൂൺ മാസം പുതിയൊരു സീരീസ് കൂടി തുടങ്ങുന്നു: 'സ്നേഹം സീരീസ് '.
ചിത്രകാരന്റെ മറ്റു ചിത്രങ്ങൾക്കുള്ളതുപോലെ വിവരണ കുറിപ്പുകൾ ഉണ്ടാകില്ലാ എന്നതാണ് ഈ സീരീസിന്റെ പ്രത്യേകത. ചിത്രം പൂർണ്ണമായും ആസ്വാദകന്റെ ഭാവനക്കു വിധേയം.
പുതിയ പെയിന്റിങ്ങ് , 'സ്നേഹം - 1' ഓൺലൈൻ കലാസ്വാദകർക്കായി സമർപ്പിയ്ക്കുന്നു.
ഈ പെയിന്റിങ്ങും ഇനിയുള്ള ചിത്ര പ്രദർശനങ്ങളിൽ ഉൾപ്പെടുത്തുമെങ്കിലും, ചിത്രം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പ്ലസ്സർ- ഫേസ്ബുക്ക് കലാപ്രേമികൾക്ക് പ്രൈവറ്റ് മെസേജിലൂടെ ഈ ചിത്രത്തോടുള്ള സ്നേഹം അറിയിക്കാം.
വിലയൊന്നും പ്രശ്നമല്ല, ചിലപ്പോ ഫ്രീയായും തന്നെന്നു വരും! :) Chithrakaran@gmail.com, muralitkerala@gmail.com
Subscribe to:
Posts (Atom)