2013 നവംബര്‍ 25 മുതല്‍ 29 വരെ നടത്തിയ തലശ്ശേരി ലളിത കല അക്കാദമി ഗ്യാലറിയിലെ പ്രദര്‍ശനത്തില്‍ ഈ ചിത്രം ഉള്‍പ്പെടുത്തിയിരുന്നു. ഈ ചിത്രം വരച്ചതിനു പിന്നിലെ ചിന്തയെക്കുറിച്ച് അറിയാന്‍ താഴെ വായിക്കുക.
ചിത്രകാരനും ചിത്രവും
ഹിംസ- ഒരു പാരമ്പര്യം അഹിംസയുടെ മനുഷ്യാവതാരമായിരുന്ന മഹാത്മാഗാന്ധിയെ നാം കൊലപ്പെടുത്തിയത് എന്തിനുവേണ്ടിയായിരുന്നു ? എന്തുകൊണ്ടാണ് ഇന്ത്യക്കാരായ നമുക്ക് അഹിംസാ വദികളോട് ഇത്രയും പ്രതികാരബുദ്ധി?? കൊലപാതകം നടത്തിയത് ആരായിരുന്നാലും, മഹാത്മാവിന്റെ രക്തസാക്ഷിത്വത്തില്‍ ഓരോ ഇന്ത്യക്കാരനും, ജനിക്കാനിരിക്കുന്ന തലമുറയ്ക്കും ധാര്മ്മി കമായ ഉത്തരവാദിത്വമുണ്ടെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു. മഹാത്മാവിന്റെ രക്തസാക്ഷിദിനം ആചരിക്കുന്നതില്‍ ഒതുക്കി നിര്ത്തേ ണ്ടതല്ല ആ ക്രൂരകൃത്യത്തിന്റെ ഒര്മ്മാകള്‍.
അഹിംസയുടെ പര്യായമായ മഹത്മാവിനെ “ മോക്ഷം’ നല്കിാ പരലോകത്തെക്കയക്കാന്‍ ഹിംസയുടെ രാഷ്ട്ട്രീയ ശക്തിക്കേ കഴിയൂ. ഹിംസയുടെ രാഷ്ട്ട്രീയത്തെ കണ്ടുപിടിച്ച് ഇല്ലായ്മ ചെയ്യാതെ, ഹിംസ നടത്തിയ കേവലം ഒരു വ്യക്തിയെ ജയിലിലിട്ടത് കൊണ്ടോ, തൂക്കിക്കൊന്നത് കൊണ്ടോ നമ്മുടെ ധാര്മ്മിിക ബധ്യത അവസാനിക്കാന്‍ പാടില്ലായിരുന്നു. സമൂഹത്തിലെ ഏത് ചെളിക്കുഴിയില്‍ നിന്നുമാണ് ഹിംസയുടെ രാഷ്ടീയം ജന്മംകൊള്ളുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഹിംസയുടെ രഷ്ട്രീയത്തെ അതിനു പ്രേരിപ്പിക്കുന്ന സാംസ്കാരിക കാരണങ്ങളെക്കുറിച്ചൂം അന്യേഷിക്കേണ്ടതുണ്ട്. സാംസ്കാരിക പ്രവര്ത്തകനത്തിലൂടെ സാമൂഹ്യ ശരീരത്തിലെ ഹിംസയുടെ രോഗബാധയുടെ സമൂഹ്യ കാരണങ്ങളെ ബോധവല്ക്കനരണത്തിലൂടെ മാനവികമാക്കി പരിവര്ത്തെനപ്പെടുത്തേണ്ടതുണ്ട്.
വേദനയോടെ പറയട്ടെ ഇന്ത്യയിലെ ഹിംസയുടെ കാരണങ്ങള്‍ ജന്മമെടുക്കുന്നത് നാം പവിത്രമെന്നു കരുതി നെഞ്ചിലേറ്റുന്ന പുരാണ ഇതിഹാസങ്ങളില്‍ നിന്നുമാണ്. ജാതീയതയിലധിഷ്ഠിതമായ (സവര്ണ്ണഹ) പൌരോഹിത്യം വംശീയ ലക്ഷ്യങ്ങള്ക്കാ യി തിരുകിക്കേറ്റിയ പ്രക്ഷിപ്ത്തങ്ങള്‍ കൊണ്ട് വിഷലിപ്തമയ പുരാണ ഇതിഹാസങ്ങളാണ് നമ്മുടെ വര്ത്തണമാന സാംസ്കാരികതയെപ്പോലും ഹിംസാത്മകമക്കിത്തീര്ക്കു ന്നത് എന്ന ചിത്രകാരന്റെ കണ്ടെത്തലാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം. ഹിംസയുടെ ബലിമൃഗങ്ങളാണ് ലോകചരിത്രത്തിലെ രക്തസാക്ഷികളായ എല്ലാ മഹാത്മാക്കളും.