ചിത്രകാരന്റെ മെയ് മാസ ചിത്രമായ ‘ലക്ഷ്മണ രേഖ’ നെറ്റ് സുഹൃത്തുക്കള്‍ക്കായി പോസ്റ്റു ചെയ്യുന്നു.
സ്ത്രീയുടെ സുരക്ഷക്കെന്ന വ്യാജേന നിര്‍മ്മിക്കപ്പെടുന്ന എല്ലാ അതിര്‍ത്തി രേഖകളും സമൂഹത്തിന്റെ ആചാരവല്‍ക്കരണത്തിലൂടെ സ്ത്രീയേയും സമൂഹത്തേയും വിധേയമാക്കാനും, അടിമപ്പെടുത്താനുമുള്ള സംങ്കുചിത തന്ത്രങ്ങളായി തുടരുന്നുണ്ട്.
അജ്ഞതയുടേയും, ഭീരുത്വത്തിന്റേയും, ഷണ്ഢത്വത്തിന്റേയും, സംങ്കുചിത അവതാരങ്ങളെ മാതൃകാപുരുഷോത്തമന്മാരായി അഭിഷേകം ചെയ്യാനായി വരക്കപ്പെടുന്ന ലക്ഷ്മണ രേഖകളില്‍ നിന്നും ഒരു ‘ശീലാവതി’ക്കും ‘അഗ്നിശുദ്ധി’യിലൂടെയോ ഭൂമീദേവിയുടെ സര്‍ട്ടീഫികടിന്റെ ബലത്തിലോ സ്വതന്ത്രയാകാനാകില്ല. അവളെ ‘സ്മാര്‍ത്ഥവിചാര’ങ്ങളുടെ ഇരുട്ടു നിറഞ്ഞ അഞ്ചാം പുരകളും, പര്‍ദ്ദകളും, ബുര്‍ക്കകളും, കന്യാസ്ത്രീ വസ്ത്രങ്ങളും, കന്യാസ്ത്രീമഠങ്ങളിലെ കിണറുകളും, യോനി പൂട്ടുകളും, ജാതി-മത സദാചാര പോലീസും നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു... സഹസ്രാബ്ദങ്ങളായി.
ടെലിവിഷന്‍ അടക്കമുള്ള നവമാധ്യമങ്ങളുടെ ജനാധിപത്യവളര്‍ച്ചയിലൂടെ ഒരു പക്ഷേ അവള്‍ സ്വതന്ത്രയായേക്കും.
സാങ്കേതിക വിവരങ്ങള്‍ :
അക്രിലിക് ചായങ്ങള്‍ ഉപയോഗിച്ച് കാന്‍വാസില്‍ വരച്ചതാണ് ഈ ചിത്രം. 86 സെ.മീ. ഉയരവും 71 സെ.മീ. (28"x34") വീതിയും ഉണ്ട്. 2013 മെയ് 30 ന് ചിത്രം പൂര്‍ത്തിയാക്കി.
links: സംബന്ധവും സ്മാര്‍ത്തവിചാരവും