Followers

Friday, March 29, 2013

മാതൃഭൂമി “കാഴ്ച്ച” യിലെ ചിത്രങ്ങളെക്കുറിച്ചുള്ള കുറിപ്പ്

ഇന്നത്തെ മാതൃഭൂമി (29.3.2013) കണ്ണൂര്‍ എഡിഷന്റെ ഭാഗമായുള്ള “കാഴ്ച്ച” ഫീച്ചര്‍ പേജില്‍ ചിത്രകാരന്റെ ചിത്രങ്ങളെക്കുറിച്ചുള്ള ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രസ്തുത കുറിപ്പിന്റെ സ്കാന്‍ ചെയ്ത ഒരു കോപ്പി നെറ്റിലെ സുഹൃത്തുക്കളുടെ അറിവിലേക്കായി ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു. ഇമേജില്‍ ക്ലിക്ക് ചെയ്തു വലുതാക്കിയാല്‍ വായിക്കാവുന്ന വലിപ്പത്തില്‍ കാണാവുന്നതാണ്.
രണ്ടാഴ്ച്ച മുന്‍പ് ചിത്രകാരന്റെ വീട്ടിലെ സ്റ്റുഡിയോയിലെത്തിയ മാതൃഭൂമി റിപ്പൊര്‍ട്ടര്‍ കെ.വി. മൊബിനും മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ലതീഷ് പൂവത്തൂരും ചിത്രങ്ങള്‍ നോക്കിക്കാണുന്നതിനിടക്ക് ഈ വര്‍ഷം ഒരു എക്സിബിഷന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് ഒരു ആഗ്രഹം അത്ര ഗൌരവമായി ആലോചിക്കാതെ പറഞ്ഞതാണെങ്കിലും അത് ഇന്ന് വാര്‍ത്തയായി പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ ഒഴിഞ്ഞുമാറാനാകാത്ത ഒരു ഉത്തരവാദിത്വബോധത്തിന്റെ ആധി ചിത്രകാരനെ പിടികൂടിയിരിക്കുന്നു. മാതൃഭൂമിക്കി നന്ദി പറയട്ടെ.