Followers

Wednesday, June 13, 2012

എന്തുകൊണ്ട് താമര ?

ഇന്ത്യന്‍ സാംസ്ക്കാരികതയില്‍ താമരക്കു ലഭിക്കുന്ന പ്രാധാന്യം മറ്റൊരു പുഷ്പ്പത്തിനും ലഭിച്ചിട്ടില്ല. അറിവും, നന്മയും, മോക്ഷവും, സര്‍വ്വ ദൈവീകതയും വസിക്കുന്ന അടയാള പുഷ്പ്പമാണ് താമര. ആ താമരയെയാണ് അധാര്‍മ്മികതയുടെ മതമായ സവര്‍ണ്ണ ഹിന്ദുത്വവും, അതിന്റെ മന്ത്രവാദികളായ ബ്രാഹ്മണ പുരോഹിതരും തങ്ങളുടെ തിന്മനിറഞ്ഞ ദൈവങ്ങളെ കുടിയിരുത്താന്‍ ദുരുപയോഗിച്ചിരിക്കുന്നത്. വര്‍ത്തമാനകാലത്തില്‍ ബ്രാഹ്മണ ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാക്കി വ്യഭിചരിക്കപ്പെട്ടതിലും താമരക്ക് ഇന്ത്യന്‍ മനസ്സിലുള്ള മൂല്യത്തെ വിപണനം ചെയ്യാനുള്ള കുടില ബുദ്ധി കാണാം. മനുഷ്യ ദൈവമായ അമ്മയുടെ പിറന്നാളിന് പാദപൂജ നടത്താനുള്ള ശ്രേഷ്ഠ പുഷ്പ്പമായി താമരയിതളുകള്‍ മാത്രം ഉപയോഗിക്കുന്നതും, ദൈവീകതയെ ആവാഹിക്കാനുള്ള ഒരു ബിസിനസ്സ് തന്ത്രമായി കാണാവുന്നതാണ്. ജ്ഞാനത്തിന്റേയും നന്മയുടേയും മതങ്ങളായിരുന്ന ബുദ്ധ-ജൈന മതങ്ങള്‍ ചിന്താപരമായ ഔന്നിത്യത്തെ മനസ്സിന്റെ സഹസ്രദലകമലവികാസമായി വിഭാവനം ചെയ്തതിലൂടെ സിദ്ധിച്ച മഹനീയതയായിരിക്കണം പിന്നീടു ജന്മമെടുത്ത എല്ല തിന്മനിറഞ്ഞ ശക്തികള്‍ക്കും താമരയില്‍ കയറി നിന്ന് വിശുദ്ധരാകാനുള്ള പ്രചോദനത്തിനു കാരണമായത്. ചിത്രകാരന്റെ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പെയിന്റിങ്ങിലെ - “ഗ്ലോറിഫൈഡ് സ്ലാവെറി” (മഹത്വവല്‍ക്കരിക്കപ്പെട്ട അടിമത്വം)- ഒരു ഡീറ്റൈല്‍ മൊബൈല്‍ സ്നാപ് ഇതോടൊപ്പം കൊടുക്കുന്നു.

1 comment:

faisu madeena said...

പാവം താമര ...:)