Followers

Tuesday, September 8, 2009

കുറച്ചു പഴയ കാര്‍ട്ടൂണുകള്‍

ചിത്രകാരന്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ ചേര്‍ന്നു പഠിക്കാന്‍ തുടങ്ങിയപ്പോള്‍ സാംബത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ വേണ്ടി ചില പത്ര മാസികളില്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്നു.
അതായത് 1986- 87 കൊല്ലങ്ങളില്‍. ദ്രവിച്ചു തുടങ്ങിയ പേപ്പറുകളിലെ പഴയ കാര്‍ട്ടൂണ്‍ ഓര്‍മ്മകള്‍ ഒരു അല്‍ബത്തിലെന്നവണ്ണം സൂക്ഷിക്കാനായി ബ്ലോഗില്‍ ചേര്‍ക്കുകയാണ്. കമന്റെഴുതി പ്രോത്സാഹിപ്പിച്ചാലൊന്നും ഇനി ചിത്രകാരന്‍ കാര്‍ട്ടൂണ്‍ വരക്കുമെന്നു തോന്നുന്നില്ല. ആ മനസ്സും, പ്രാരാബ്ദവും,ക്ഷമയുമെല്ലാം ഇപ്പോള്‍ നഷ്ടപ്പെട്ടെന്നു തോന്നുന്നു.
ദേശാഭിമാനി പത്രത്തിലോ, ഈനാട് പത്രത്തിലോ പ്രസിദ്ധീകരിച്ചതെന്ന് ഇപ്പോള്‍ തീര്‍ച്ചയില്ല. ഏതായാലും 1986 ഒക്റ്റോബര്‍ മാസത്തിലാണെന്ന് കാര്‍ട്ടൂണില്‍ തിയ്യതി എഴുതി വച്ചിട്ടുണ്ട്. ആ മാസം വരച്ച മൂന്നമത്തെ കാര്‍ട്ടൂണുമാണ്.
രാഷ്ട്രീയമൊക്കെ അത്ര സുപരിചിതമല്ലാതിരുന്നതിനാല്‍ ഇതിലെ വാജ്പേയിയുടെ ചിത്രം വരക്കുന്നതിനായി അയാളുടെ ഒരു ചിത്രം കാണുന്നതിനായി നടക്കുന്നതിനിടയില്‍ വാജ്പേയിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിന്റെ പോസ്റ്റര്‍ പാറ്റൂരിലെ (തിരുവനന്തപുരം) റോഡ് സൈഡിലുള്ള മതിലില്‍ ചിരിച്ചു നില്‍ക്കുന്നത് കാണുകയും , നേരെ നോക്കി നിന്ന വാജ് പേയി ചെരിഞ്ഞു നിന്നാല്‍ എങ്ങനെയിരിക്കുമെന്ന് ഊഹിച്ച് വരക്കുകയുമായിരുന്നു :)
ഈ നാട് പത്രത്തിലോ, അതോ പാക്കനാര്‍ നര്‍മ്മ മാസികയിലോ... എവിടെയോ പ്രസിദ്ധീകരിച്ചതാണ്.
കോണ്‍ഗ്രസ്സ് എസ്സിന്റെ കോണ്‍ഗ്രസ്സ് പ്രവേശനം.
ഗൃഹലക്ഷ്മി വനിത മാസികയില്‍ 1987 ലോ 88 ലോ പ്രസിദ്ധീകരിച്ചതായിരിക്കണം. ഫൈന്‍ ആര്‍ട്സ് പഠനത്തിന് ഇടവേള നല്‍കി മാതൃഭൂമി പത്രത്തില്‍ ലേ-ഔട്ട് ട്രൈനിയായി കോഴിക്കോട് ഓഫീസില്‍ ജോലി ചെയ്യുംബോള്‍ വരച്ചത്. മാതൃഭൂമിയിലെ ജോലിയോടെ ചിത്രകാരന്റെ കാര്‍ട്ടൂണ്‍ വാസനയുടെ കൂംബടഞ്ഞെന്നു പറയാം. ഫാക്റ്ററി സെക്ഷനില്‍ ജോലി തുടങ്ങിയതോടെ അതുവരെ ചിത്രകാരനുണ്ടായിരുന്ന കാര്‍ട്ടൂണിസ്റ്റെന്ന ലേബല്‍ നിഷ്പ്രഭമായി.
ഫാക്റ്ററി സെക്ഷനിലെ(പ്രെസ്സ്-ലെ-ഔട്ട്) ജോലിക്കാരന് കാര്‍ട്ടൂണിസ്റ്റിന്റെ മനസ്സുമായി നടക്കാന്‍ പരിമിതികളുണ്ട്.
കാര്‍ട്ടൂണ്‍ ചിന്തകള്‍ മനസ്സില്‍ നിന്നും തുവ്വല്‍ നഷ്ടപ്പെട്ട് ഉപജീവനത്തിന്റെ ലാവണത്തില്‍ നശിപ്പിക്കപ്പെട്ടെന്നു പറയാം !


1987 ജനുവരിയില്‍ ഫിലിം മാഗസിനില്‍ വരച്ച കാര്‍ട്ടൂണുകള്‍.ഇതില്‍ പ്രിയദര്‍ശന്റേത് മാര്‍ച്ചില്‍ വരച്ചത്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് ഒന്നം വര്‍ഷ പഠന കാലത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ മെസ്സ് ഫീ കൊടുക്കാനുള്ള വരുമാനം ഉണ്ടാക്കിയിരുന്നത് കലകൌമുദി ഗ്രൂപ്പിന്റെ ഫിലിം മാഗസിന്‍, കഥ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും, യൂണിവേഴ്സല്‍ ഗ്രൂപ്പിന്റെ “എണ്ട്രന്‍സ് മാസ്റ്റെര്‍” എന്ന പ്രസിദ്ധീകരണത്തിലും കാര്‍ട്ടൂണുകളും, ഇലസ്റ്റ്രേഷനുകളും വരച്ചുകൊണ്ടായിരുന്നു.

7 comments:

Siju | സിജു said...

കൂമ്പ് ഫുള്ളായി അടഞ്ഞു കാണില്ലെന്ന് കരുതുന്നു

simy nazareth said...

വാജ്പേയി കാര്‍ട്ടൂണ്‍ ഉഗ്രനായിട്ടുണ്ട്. കോണ്‍ഗ്രസ് ലയന കാര്‍ട്ടൂണും. ബുദ്ധിയുള്ള കാര്‍ട്ടൂണുകള്‍!

Unknown said...

പണ്ട് വരച്ച കുറെ പടങ്ങളും, ബീഡിക്കാരന്‍ ബോം‌ബറിന്റെ പടവും, ഫസ്റ്റ് പേര്‍‌സണില്‍ സ്വയം ചിത്രകാരനെന്നു സം‌ബോധനയും, വരയേക്കാള്‍ കൂടുതല്‍ ലാത്തിയും - എന്റെ സ്വാര്‍‌ത്ഥ താത്‌പര്യത്തിനു സൗമ്യത ഒട്ടുമില്ല.

താങ്കള്‍ ഇനിയും വരയ്ക്കണം എന്നു മാത്രം പ്രകാശ താത്‌പര്യം.

സുഗ്രീവന്‍ :: SUGREEVAN said...

നല്ല കാര്‍ട്ടൂണുകള്‍ ചിത്രകാരാ....പണ്ട് ശ്രദ്ധിച്ചിട്ടുള്ളവയാണ്. പ്രത്യേകിച്ചും പേര് എഴുതിയിരുന്ന രീതിയും വരയിലെ ഒഴുക്കും ഓര്‍മ്മയില്‍ തങ്ങി നിന്നിരുന്നു!

അടഞ്ഞ/അടച്ച കൂമ്പ് തുറക്കാന്‍ മരുന്നൊന്നുമില്ലേ?
നല്ല കാര്‍ട്ടൂണുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
:)

naamoos said...

സ്നേഹ സലാം, നല്ല നമസ്കാരം.....
അവിവേകം എങ്കില്‍ സഹ്രദയ മനസ്സേ ക്ഷമിക്കൂ...
തിരക്കിന്ന് അവധി നല്‍കുന്ന സമയങ്ങളില്‍ അല്പ നേരം,,,
'നാട്ടെഴുത്ത്' എന്ന സംരഭത്തില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ....
pls join:www.kasave.ning.com

..naj said...

ചിത്രകാരന്‍,
താങ്കളുടെ വര നന്നായീട്ടുണ്ട്. പക്ഷെ കാര്‍ടൂണ്‍ നിലവാരത്തെ കുറിച്ച് എനിക്ക് അതെ അഭിപ്രായം പറയാന്‍ കഴിയില്ല.
വാക്കുകള്‍ ലക്ഷ്യത്തില്‍ കൊള്ളാതെ പോകുന്നവ..മൂര്‍ച്ച കുറവ്...
ഡോണ്ട് ടേക്ക് ഇറ്റ്‌ സീരിയസ്, കീപ്‌ ഇറ്റ്‌ അപ്

Unknown said...

എത്രമാത്രം അധ്വാനം ഈ രചനകളില്‍ അടങ്ങിയിരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ അഭിനന്ദനങ്ങള്‍ അല്ലാതെ എന്ത് നിരുപണങ്ങള്‍ ഉയര്‍ത്തും. ബ്ലോഗ്‌ തുറന്നു നോക്കിയതെ ഉള്ളു. സമയം കിട്ടുന്നതനുസരിച്ച് വായിച്ചു നോക്കി വിസടാംസങ്ങളിലേക്ക് കടക്കാം.