എ.എസ്സ്. നായരായിരുന്നു ചിത്രകാരനെ സംബന്ധിച്ച് മാത്രുഭൂമി. വായനയേക്കാള്‍ കൂടുതല്‍ കാഴ്ച്ചയിലൂടെ ആസ്വാദനം നടത്തി ശീലിച്ച ചിത്രകാരന് മാത്രുഭൂമി വീക്കിലിയിലെ എ.എസ്സിന്റെ രേഖാചിത്രങ്ങള്‍ അത്രക്കു തലക്കുപിടിച്ചിരുന്നു. എ.എസ്സിന്റെ ഒരോ സ്റ്റ്രോക്കുകള്‍ക്കും കനത്ത ആഴവും, പിഴക്കാത്ത ,കര്‍ക്കശമായ ധര്‍മ്മവുമുണ്ടായിരുന്നു. പിക്കാസുകൊണ്ട് ഹാന്‍ഡ്‌മെയ്ഡ് പേപ്പറില്‍ കറുത്ത മഷിമുക്കി കൊത്തി വരയുന്നതുപോലെ ഒരു പ്രതിഷേധത്തിന്റെ യുദ്ധം തന്നെ എ.എസ്സിന്റെ ഇലസ്റ്റ്രേഷനുകളില്‍ ഉണ്ടായിരുന്നു. ഒരു കലാകാരന്‍ അത്രക്ക് ശക്തമായി ,കര്‍ക്കശമായി പേപ്പറിനോട് കലഹിക്കുന്ന ഭാവത്തോടെ രചന നടത്തണമെങ്കില്‍ ആ ക്രിയാത്മക മനസ്സിനകത്തെ അനുഭവങ്ങളുടെ മര്‍ദ്ദം എന്തായിരിക്കും !
അനുഭവങ്ങളുടെ ഒരു നിശബ്ദമായ കടലായിരുന്നു. എ.എസ്സ്.
ആ അനുഭവത്തിന്റെ കടലിനെ വളരെ ഹൃദയസ്പര്‍ശിയായി മാത്രുഭൂമി ചീഫ് ആര്‍ട്ടിസ്റ്റായിരുന്ന ജെ.ആര്‍.പ്രസാദ് എന്ന പ്രസാദേട്ടന്‍ ഈ ആഴ്ച്ചത്തെ വീക്കിലിയില്‍ ഓര്‍മ്മിക്കുന്നു. പ്രസാദേട്ടനു നന്ദി.
എ.എസ്സിന്റെ മരണശേഷം വന്ന വാര്‍ത്താ ചിത്രം നോക്കി ചിത്രകാരന്‍ വരച്ച ചാര്‍ക്കോള്‍ ഡ്രോയിങ്ങാണ് (1988) ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.
1 comment:
എ. എസ്സിണ്റ്റെ ചിത്രങ്ങള്‍ ഉള്ള സൈറ്റ് ഏതാണ്?
Post a Comment