Followers

Tuesday, January 3, 2017

5 നങ്ങേലിയുടെ ത്യാഗം -3 Nangeli's Sacrifice -3



ചിത്രകാരന്‍റെ പെയിന്‍റിംങ്ങുകളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന 2016 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ചിത്രവും ആ ചിത്രം വരക്കാന്‍ കാരണമായ വസ്തുതകളും ചിന്തകളുമാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ചിത്രകാരന്‍റെ അമണ പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാതിരുന്നവരുടെ സൌകര്യാര്ത്ഥമാണ് ഈ പോസ്റ്റ്‌.

ചിത്രകാരന്‍റെ ചിന്തകളും ചിത്രവും ഉള്‍ക്കൊള്ളാന്‍ മനസ്സില്‍ ഇടമുള്ളവര്‍ക്ക് ഇമേജ് ക്ലിക്കി വലുതാക്കിയോ ഡൌണ്‍ലോഡ് ചെയ്തോ വായിക്കാം.

അമണ ചിത്ര സമാഹാരത്തിലെ 35 ചിത്രങ്ങളുടെ ചിത്ര പ്രദര്‍ശനം, വായന, ചര്‍ച്ച എന്നിവ സൌഹൃദ കൂട്ടായ്മകളില്‍ പ്രാദേശികമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇമേജുകളുടെ പ്രിന്‍റ് എടുത്ത് ഉപയോഗിക്കാം. കൂടുതല്‍ വ്യക്തമായ വലിയ പ്രിന്‍റുകള്‍ ആവശ്യമുള്ളവര്‍ക്ക് നേരില്‍ ബന്ധപ്പെടാം.


അമണ ചിത്ര സമാഹാര പുസ്തകത്തിലെ അഞ്ചാമത്തെ ചിത്രം- നങ്ങേലി ത്യാഗം-3 ഇന്ന്‍ ഷെയര്‍ ചെയ്യുന്നു. നങ്ങേലി സീരീസിലെ മൂന്നാമത്തെ ചിത്രം കൂടിയാണിത്.

ആദ്യത്തെ രണ്ട് നങ്ങേലി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ മനുഷ്യാവസ്ഥയോടു ചേര്‍ന്ന് നില്‍ക്കുന്നതാണ് ഈ ചിത്രം. അതിനു കാരണം ഒരു കേട്ടുകേള്‍വി എന്നതില്‍ നിന്നും ഉയര്‍ന്നു ഒരു യഥാര്‍ത്ഥ അനുഭവമായി നങ്ങേലിയുടെ ത്യാഗം ഈ ചിത്രത്തോടെ ചിത്രകാരന്‍റെ മനസ്സില്‍ ഇടം പിടിച്ചു എന്നതാണ്.

ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെ
വായനക്കും പഠനങ്ങള്‍ക്കും പ്രദര്‍ശന ആവശ്യങ്ങള്‍ക്കുമായി ... പൊതുജനത്തിന് ഉപയോഗിക്കാന്‍ പാകത്തിലുള്ള ഇമേജ് ഫയലായാണ് ഇത് ഷെയര്‍ ചെയ്യുന്നത്.

ഈ ചിത്രവും നങ്ങേലിയുടെ ത്യാഗം -1 എന്ന ചിത്രവും BBC 2016 ജൂലായ് മാസം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഉള്ളതായതിനാല്‍ BBC ലേഖനത്തിന്റെ URL ലിങ്കും QR Code ഉം കൂടി ഇമേജ് ഫയലില്‍ കൊടുത്തിട്ടുണ്ട്. http://www.bbc.com/news/world-asia-india-36891356
നങ്ങേലി ചരിത്രം ആധികാരികമായി അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് BBC ലേഖനം വായിക്കാം.


No comments: