നമ്മുടെ സമൂഹത്തിലെ ജനങ്ങളുടെ രാഷ്ട്രീയ-സാംസ്ക്കാരിക പ്രബുദ്ധതയെക്കുറിച്ച് നാം വെച്ചു പുലര്‍ത്തുന്ന ധാരണകള്‍ വളരെ അബദ്ധമാണ്.
സാമ്പത്തിക സുരക്ഷിതത്വത്തിലെക്കും മൂന്നുനേരം ഭക്ഷണം കഴിക്കാനുള്ള സുഭിക്ഷതയിലെക്കും, സുഖഭോഗങ്ങള്‍, ആടംഭാരങ്ങള്‍, ബിനാലെകള്‍, മാളുകള്‍, തുടങ്ങിയ നാം സത്യത്തില്‍ അര്‍ഹിക്കാത്ത വികസനങ്ങളിലേക്ക് പ്രവാസികള്‍ നമ്മെ നാം അറിയാതെ എടുത്ത് ഉയര്‍ത്തിയതുകാരണം ഉണ്ടായ അഹങ്കാരത്തിനപ്പുറം സാംസ്ക്കാരിക - രാഷ്ട്രീയ പ്രബുദ്ധതയിലെക്കൊന്നും നാം വളര്‍ന്നിട്ടില്ലെന്ന സത്യം കഴിഞ്ഞ ഇലക്ഷനില്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം തിരുവനന്തപുരത്ത് താമര വിരിയിച്ചുകൊണ്ട് സംഘികള്‍ തെളിയിച്ചു കാണിച്ചു തന്നു.
എന്നിട്ടും നാം ഉറക്കം ഉണര്‍ന്നിട്ടില്ല. ഉണരുമെന്നും തോന്നുന്നില്ല :)
എങ്കിലും, സ്വന്തം സമൂഹത്തെ മാനവികതയിലെക്ക് ഉണര്‍ത്താനുള്ള ധാര്‍മ്മിക ബാധ്യത നിറവേറ്റാനുള്ള നിയോഗം പേറാതിരിക്കാന്‍ കഴിയില്ല. സത്യത്തെ നേരിട്ട് കണ്ട് ആ സൌന്ദര്യത്തില്‍ സ്വയം അലിഞ്ഞ്ചേര്‍ന്ന് ജീവിതത്തിന്‍റെ സമസ്ത അനുഭവങ്ങളും ആസ്വദിക്കുന്ന ശീലമുള്ളവര്‍ക്ക് ഉത്തരവാദിത്വങ്ങളുടെ നിന്നും വഴി മാറാന്‍ കഴിയില്ല !!
നമ്മെ ഭരിക്കുന്ന പൊതുബോധം താഴെ :
ബുദ്ധനും മഹാവീരനും വട്ടായിരുന്നില്ലേ ?
ആശോക ചക്രവര്‍ത്തി വിഡ്ഢിയല്ലേ ?
അംബേദ്‌കറിന് എന്തിന്‍റെ അസുഖമായിരുന്നു ?
മഹാത്മാ ഗാന്ധി ഗോഡ്സേയുടെ വെടിയുണ്ട ചോദിച്ചു വാങ്ങിയതല്ലേ?
ആറാട്ടുപുഴ വേലായുധ പണിക്കര്‍ക്ക് തൊപ്പിയിട്ട കിട്ടന്റെ കുത്തുകൊണ്ടു ചാകണ്ട കാര്യമുണ്ടായിരുന്നോ ?
ഡോ. പല്‍പ്പുവിനെന്തായിരുന്നു പ്രശ്നം ?
വൈകുണ്ട സാമിക്കും നാരായണ ഗുരുവിനും ചട്ടമ്പി സാമിക്കും എന്തായിരുന്നു അസ്ക്യത ?
വി ടി ഭട്ടതിരിപ്പാടിനും ലളിതാംബിക അന്തര്‍ജ്ജനത്തിനും എന്തിന്റെ കുറവായിരുന്നു ?
അയ്യങ്കാളിക്ക് കൊട്ടും തൊപ്പിയും വില്ലുവണ്ടിയും ചേര്‍ത്തൊരു ഫോട്ടോയെടുത്ത് സ്വയം കണ്ടോണ്ടിരുന്നാല്‍ പോരായിരുന്നോ ?
പണ്ഡിറ്റ് കറുപ്പനെന്താ ജോലി കിട്ടീലെ ?
എകെജിക്ക് അടികൊള്ളാന്‍ ഗുരുവായൂരില്‍ പോകേണ്ട കാര്യമുണ്ടോ?
നരേന്ദ്ര ദാബോല്‍ക്കാറും, ഗോവിന്ദ് പന്സാരയും, കല്ബുര്‍ഗ്ഗിയും സംഘികളുടെ വെടിയുണ്ട ഇരന്നു വാങ്ങിയതല്ലേ ?
ഇത്രയുമാണ് ഇന്നു രാവിലെ തോന്നിയ ചിന്തകള്‍ !!!
ഇന്നത്തെ ചിത്രവും വിവരണവും താഴെ കൊടുക്കുന്നു.
മനുഷ്യരുടെ തല ഉരലിലിട്ടു സ്ത്രീകളെക്കൊണ്ട് ഇടിപ്പിച്ച് കാളി ചേച്ചിക്ക് തിന്നാനുള്ള നിവേദ്യം തയ്യാറാക്കുന്ന അത്യന്തം ക്രൂരമായ ആചാരാനുഷ്ഠാനങ്ങള്‍ ബ്രാഹ്മണ സവര്‍ണ്ണ മതം നമ്മുടെ സമൂഹത്തിന്റെ സാമ്സ്ക്കാരികതക്ക് മേല്‍ അടിച്ചെല്‍പ്പിച്ചിരുന്നു എന്നാ ചരിത്ര യാഥാര്‍ഥ്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഒരു പ്രാധാനപ്പെട്ട ചിത്രം.
Painting no: 21 ഹിംസയുടെ വേഷവിധാനങ്ങള്‍ Costumes of violence
.........................................................................................................
ചിത്രകാരന്‍റെ പെയിന്‍റിംങ്ങുകളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന 2016 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ചിത്രവും ആ ചിത്രം വരക്കാന്‍ കാരണമായ വസ്തുതകളും ചിന്തകളുമാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ചിത്രകാരന്‍റെ അമണ പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാതിരുന്നവരുടെ സൌകര്യാര്ത്ഥമാണ് ഈ പോസ്റ്റ്.
ഈ ചിന്തകളും ചിത്രവും ഉള്‍ക്കൊള്ളാന്‍ മനസ്സില്‍ ഇടമുള്ളവര്‍ക്ക് ഇമേജ് ക്ലിക്കി വലുതാക്കിയോ ഡൌണ്‍ലോഡ് ചെയ്തോ വായിക്കാം.
അമണ ചിത്ര സമാഹാരത്തിലെ 35 ചിത്രങ്ങളുടെ ചിത്ര പ്രദര്‍ശനം, വായന, ചര്‍ച്ച എന്നിവ സൌഹൃദ കൂട്ടായ്മകളില്‍ പ്രാദേശികമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇമേജുകളുടെ പ്രിന്‍റ് എടുത്ത് ഉപയോഗിക്കാം.
No comments:
Post a Comment