Followers

Tuesday, January 3, 2017

4 ഗ്രേറ്റ് നങ്ങേലി The Great Nangeli



ചിത്രകാരന്‍റെ പെയിന്റിങ്ങുകളും ചിത്ര വിവരണങ്ങളും അടങ്ങിയ ഇമേജു ഫയല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോന്നു വീതം ഗൂഗിള്‍ പ്ലസ് , ഫെസ് ബുക്ക്, ബ്ലോഗ്‌ തുടങ്ങിയ മാധ്യമങ്ങളിലൂടെ /അക്കൌണ്ടുകളിലൂടെ പൊതുജന വായനക്കായി സമര്‍പ്പിക്കുകയാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി 18 പെയിന്‍റിംഗ് എക്സിബിഷനുകള്‍ നടത്തിയെങ്കിലും, ഈ ചിത്രങ്ങള്‍ അത് അര്‍ഹിക്കുന്ന കാലിക പ്രാധാന്യത്തിനനുസരിച്ച് ജനമനസ്സുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.

വ്യക്തിപരമായി ഒരു ചിത്രകാരനായി പേരെടുക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും, പ്രിന്‍റ്-വിഷ്വല്‍ മീഡിയകളും, തുടര്‍ച്ചയായ എക്സിബിഷനുകളും സഹായിച്ചിട്ടുണ്ട്. എന്നാല്‍ ലക്‌ഷ്യം വ്യക്തിപരമല്ല. നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന സാമൂഹ്യ ജീര്‍ണ്ണതയുടെ കാരണങ്ങള്‍ അന്വേഷിക്കുന്ന ഒരു നവോത്ഥാന ചിത്രപ്രദര്‍ശനം ലക്ഷ്യംവെക്കുമ്പോള്‍ ജനങ്ങളില്‍ ചിത്രത്തില്‍ അടങ്ങിയ ആശയങ്ങള്‍ എത്തിച്ചേരുന്നതുവരെ വിശ്രമിക്കാനാകില്ല.

ചിത്രകാരന്‍ 2016 ഏപ്രില്‍ മാസം പുറത്തിറക്കിയ "അമണ'' ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്നാ പുസ്തകത്തില്‍ ഉള്ളടങ്ങിയ എല്ലാ ചിത്രങ്ങളും പുസ്തകം വായിക്കാത്തവരുടെയും, എക്സിബിഷന്‍ കാണാത്തവരുടെയും സൗകര്യം കണക്കിലെടുത്ത് സുഗമമായി വായിക്കാനും, പ്രിന്റെടുക്കുവാനും കഴിയുന്നവിധം അപ്പ് ലോഡുചെയ്യുന്നു.

പ്രാദേശികമായി വായനശാലകളോ, മനുഷ്യാവകാശ-സാംസ്ക്കാരിക കൂട്ടായ്മകളോ ഈ നവോത്ഥാന ചിത്രപ്രദര്‍ശനം നടത്താന്‍ താല്പ്പര്യപ്പെടുന്നുണ്ടെങ്കില്‍ ഓണ്‍ലൈന്‍ ഫയലുകള്‍ ഉപയോഗിക്കാം. എക്സിബിഷനായി കളര്‍ ലേസര്‍ പ്രിന്‍റുകള്‍ ആവസ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കാം.

ഫാസിസത്തെ സാംസ്ക്കാരികമായും മാനവികമായും ആഹിംസാത്മകമായും  നേരിടാം.
ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

ഈ പരമ്പരയിലെ നാലാമത്തെ ചിത്രമാണ് ഗ്രേറ്റ് നങ്ങേലി.

No comments: