കേരള ചരിത്രത്തിലെ ആദ്യകാല നവോത്ഥാന പ്രവര്‍ത്തകര്‍ സ്ത്രീകളായിരുന്നു. 200 വര്‍ഷങ്ങള്‍ക്കു മുന്പ് മേല്‍വസ്ത്രം ധരിച്ചുകൊണ്ട് സാമൂഹ്യ പരിഷ്ക്കരണത്തിന്‍റെ ആദ്യ കാല്‍വെപ്പ് നടത്തിയ ആ വനിതകളെ സമൂഹത്തിന്റെ സദാചാര സംസ്ക്കാരം അട്ടിമറിക്കുന്ന ലഹളക്കാരായി വിശേഷിപ്പിച്ച് തെരുവില്‍ വെച്ച് മേല്‍ വസ്ത്രം വലിച്ചുകീറി മര്‍ദ്ദിച്ച് ഓടിക്കുകയാണ് നമ്മുടെ പുരുഷാധിപത്യ സമൂഹവും തിരുവിതാം കൂര്‍ രാജഭരണവും ചെയ്തത്. 40 വര്‍ഷത്തോളം ആ ധീര വനിതകള്‍ മേല്‍ വസ്ത്രം/ ബ്ലൌസ് ധരിക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂറിലെ രാജഭരണത്തിന്റെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായിക്കൊണ്ട് തങ്ങളുടെ ത്യാഗ സമരം നടത്തുകയും, അതില്‍ വിജയിക്കുകയും ചെയ്തു.
അത് ചരിത്ര സത്യമാണ്.
ആ ചരിത്രത്തെ അറിയാതെയും ആ ധീര വനിതകളെ ആധരിക്കാതെയും നമ്മുടെ പൊതു സ്ഥലങ്ങള്‍ ഇന്ന് സ്ത്രീ സൌഹൃദ സ്ഥലങ്ങളാക്കാന്‍ ശ്രമിച്ചാല്‍ സ്ത്രീകള്‍ ഇനിയും ഏറെ അപമാനം സഹിക്കേണ്ടിവരും. ചരിത്രത്തിന്‍റെയും സംസ്ക്കാരത്തിന്റെയും കൈവിളക്ക് നാം വിസ്മരിക്കുന്നു എന്നതുകൊണ്ടാണ് ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഇന്നും ഒരു വേട്ട മൃഗമായി അടയാളപ്പെടുത്തപ്പെടുന്നതും പുരുഷന്‍ പഴയ മാടമ്പി ഗുണ്ടകളുടെ ദാര്ഷ്ട്ര്യത്തിന്റെ കുപ്പായത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കാത്തതിനും കാരണം.
ചിത്രകാരന്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടക്കു വരച്ച രണ്ട് സ്ത്രീ വിമോചന ചരിത്ര ചിത്രങ്ങള്‍ ഇതോടൊപ്പം പോസ്റ്റുന്നു.
.......................................................
ചിത്രകാരന്‍റെ പെയിന്‍റിംങ്ങുകളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന 2016 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ചിത്രവും ആ ചിത്രം വരക്കാന്‍ കാരണമായ വസ്തുതകളും ചിന്തകളുമാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ചിത്രകാരന്‍റെ അമണ പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാതിരുന്നവരുടെ സൌകര്യാര്ത്ഥമാണ് ഈ പോസ്റ്റ്.
ഈ ചിന്തകളും ചിത്രവും ഉള്‍ക്കൊള്ളാന്‍ മനസ്സില്‍ ഇടമുള്ളവര്‍ക്ക് ഇമേജ് ക്ലിക്കി വലുതാക്കിയോ ഡൌണ്‍ലോഡ് ചെയ്തോ വായിക്കാം.
അമണ ചിത്ര സമാഹാരത്തിലെ 35 ചിത്രങ്ങളുടെ ചിത്ര പ്രദര്‍ശനം, വായന, ചര്‍ച്ച എന്നിവ സൌഹൃദ കൂട്ടായ്മകളില്‍ പ്രാദേശികമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇമേജുകളുടെ പ്രിന്‍റ് എടുത്ത് ഉപയോഗിക്കാം.
No comments:
Post a Comment