Followers

Tuesday, January 3, 2017

13 മണാളര്‍ Manalar painting



Painting no: 13. മണാളര്‍ Manalar

സവര്‍ണ ഹിന്ദുമതത്തിന്റെ ഏറ്റവും പ്രധാന ആയുധം പുരുഷാധിപത്യപരമായ ലൈംഗീക അധിനിവേശ തന്ത്രമാണ്.

അറിവുള്ളവരെ ബഹുമാനിക്കുന്ന ഒരു മികച്ച സമൂഹത്തിന്‍റെ സംസ്ക്കാരികതയെ എങ്ങനെ ചൂഷണം ചെയ്യാം എന്ന് ചിന്തിക്കുന്ന തട്ടിപ്പുകാരും മന്ത്രവാദികളുമാണ് അതിന്‍റെ ന്യൂക്ലിയസ്.

സ്വയം അറിവുള്ളവരായി അവകാശപ്പെടുകയും പണ്ഡിതരായി ആടിയഭിനയിക്കുകയും ചെയ്യുന്ന മന്ത്രവാദികളായ പൌരോഹിത്യ ട്രേഡ് യൂണിയനാണ് ബ്രാഹ്മണ്യം.

ഈ മന്ത്രവാദി ട്രേഡ് യൂണിയന്‍റെ മുഖ്യ ആയുധം ഭക്തിയിലൂടെയും ലൈംഗീകതയിലൂടെയും വശീകരിക്കപ്പെടുന്ന സ്ത്രീ ജനങ്ങള്‍ തന്നെയായിരുന്നു.

പത്താം നൂറ്റാണ്ടില്‍ എഴുതപ്പെട്ട വൈശികതന്ത്രം ബ്രാഹ്മണ അധിനിവേശത്തിനയുള്ള വേശ്യാവൃത്തിയുടെ പ്രചാരണ ശാസ്ത്രമായിരുന്നെങ്കില്‍, 'മണാളര്‍' സവര്‍ണ സ്ത്രീകളെ വേശ്യാവൃത്തി കുലത്തൊഴിലായി അഭ്യസിപ്പിക്കാനുള്ള അധ്യാപകരും  ബ്രാഹ്മണരാല്‍ അയക്കപ്പെട്ട വിശുദ്ധ കാമദേവന്മാരുമായിരുന്നു.

സവര്‍ണ്ണ ഹിന്ദുമതത്തിന്റെ താന്ത്രിക രഹസ്യങ്ങളിലേക്കുള്ള വഴികാട്ടിയായി മണാളരേ ഉപയോഗിക്കേണ്ടിയിരിക്കുന്നു.

............................................................................
ചിത്രകാരന്‍റെ പെയിന്‍റിംങ്ങുകളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന 2016 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ചിത്രവും ആ ചിത്രം വരക്കാന്‍ കാരണമായ വസ്തുതകളും ചിന്തകളുമാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ചിത്രകാരന്‍റെ അമണ പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാതിരുന്നവരുടെ സൌകര്യാര്ത്ഥമാണ് ഈ പോസ്റ്റ്‌.

ഈ ചിന്തകളും ചിത്രവും ഉള്‍ക്കൊള്ളാന്‍ മനസ്സില്‍ ഇടമുള്ളവര്‍ക്ക് ഇമേജ് ക്ലിക്കി വലുതാക്കിയോ ഡൌണ്‍ലോഡ് ചെയ്തോ വായിക്കാം.

അമണ ചിത്ര സമാഹാരത്തിലെ 35 ചിത്രങ്ങളുടെ ചിത്ര പ്രദര്‍ശനം, വായന, ചര്‍ച്ച എന്നിവ സൌഹൃദ കൂട്ടായ്മകളില്‍ പ്രാദേശികമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇമേജുകളുടെ പ്രിന്‍റ് എടുത്ത് ഉപയോഗിക്കാം.

1 comment:

gee unnie said...

Hi great reading yyour blog