'Glorified Slavery' – Painting by Chithrakaran Murali T. medium: acrylic on canvas,size: 70cmx75cm, completed on 23rd June 2012. This is the second painting of my recent series of painting -'Indian blindness'. Glorified slavery is an enquiry about the presence of slaves called 'soodras' (who belongs to the 4th and the lowest cast of hindu savarna religion) under the foots of popular Indian 'Naga' gods. പത്തിരുപത് ചിത്രം വരച്ചു പൂര്‍ത്തിയാക്കാതെ ഒരു പെയിന്റിങ്ങ് എക്സിബിഷന് പ്രായൊഗിമല്ല. മാത്രമല്ല, ഒരു എക്സിബിഷന് ആവശ്യമുള്ള സമയവും പണവും വളരെ കൂടുതലുമാണ്. അതുകൊണ്ടുതന്നെ, വരക്കുക എന്ന ശീലത്തില്‍ നിന്നും തിരിച്ചുവരാനാകാത്ത വിധം ദൂരത്തിലേക്ക് ഒഴുകിപ്പോയിരുന്ന ചിത്രകാരന് ഓണ്‍ലൈനിന്റെ സാധ്യതയും അതിലൂടെ ലഭിക്കുന്ന ആസ്വാദകരുടെ സാന്നിദ്ധ്യവും കാരണം ചിത്രകലയിലേക്ക് ഈ വര്‍ഷം തിരിച്ചു വന്നിരിക്കുകയാണ്. മാര്‍ച്ചുമാസത്തില്‍ വരച്ച ഇന്ത്യന്‍ ബ്ലൈന്‍ഡ്നസ്സ് എന്ന ഓയില്‍ മീഡിയത്തോടൊപ്പം അക്രിലിക്ക് മീഡിയം ആദ്യമായി ചിത്രകാരന് ഉപയൊഗിച്ച പരീക്ഷണ സൃഷ്ടിക്കു ശേഷം അക്രിലിക്ക് മാധ്യമം മാത്രം ഉപയോഗിച്ച് വരച്ച ചിത്രമാണിത്. ഈ മാധ്യമത്തെ ഇപ്പോഴും ചിത്രകാരന് കൂടുതലായി പരിചയപ്പെട്ടു വരുന്നതേയുള്ളു. പക്ഷേ, ആശയം ചിത്രകാരനെ വര്‍ഷങ്ങളായി നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. വിശ്വാസിയായ അടിമയുടെ പുറത്ത് കാലൂന്നിനിന്ന് നൃത്തം ചെയ്യുന്ന ദൈവങ്ങളുടെ ദൈവീകതയുടെ ശുദ്ധിയെക്കുറിച്ച് ചിന്തിച്ചു ധാര്‍മ്മിക രോക്ഷംകൊള്ളാന് തുടങ്ങിയ ചിത്രകാരന് ഇന്ത്യന്‍ ചരിത്രത്തില്‍ അടിമകളേക്കാള്‍ ദയനീയമായ ഇരകളായുള്ള ദൈവങ്ങളുടെ പരിണാമത്തിനു സാക്ഷ്യം വഹിക്കേണ്ടിവന്നു എന്നു പറയാം.
ചിത്രകാരന് 2013 ജനുവരി മാസം പൂര്‍ത്തിയാക്കിയ പെയിന്റിങ്ങ് “നങ്ങേലിയുടെ ത്യാഗം”.
“Nangeli’s Sacrifice” First painting on Nangeli, a historical legend of Mulachiparamba,
Cherthala, Alapuzha, Kerala, India. who sacrificed her life as she could not pay the
‘Breast tax’ of Travancore government, 100 years back. work completed on january 2013. medium : acrylic on canvas.Size: 94 cm x 71 cm.
2013 ഫെബ്രുവരി മാസം 27 ന് രണ്ടാമതൊരു ചിത്രം കൂടി പൂര്‍ത്തിയാക്കാനായി ! Glorified slavery-2 (മഹത്വവല്‍ക്കരിക്കപ്പെട്ട അടിമത്വം-2 ) എന്നു പേരുകൊടുത്തിട്ടുള്ള ഈ ചിത്രം 2012 ല്‍ വരച്ച Glorified slavery എന്ന ചിത്രത്തിലെ ഒരു അടിമയുടെ ചിത്രത്തെ കുറച്ചുകൂടി ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ്. 91x71cm. വലിപ്പത്തില്‍ കാന്‍വാസില്‍ അക്രിലിക്ക് വര്‍ണ്ണങ്ങളുപയോഗിച്ച് വരഞ്ഞിരിക്കുന്ന Glorified slavery-2 ആദ്യ പെയിന്റിങ്ങ് (Glorified slavery 2012) പ്രദമദൃഷ്ട്യാ ഉണ്ടാക്കാനിടയുള്ള ദൈവീക വിഷയത്തില്‍ വരക്കപ്പെട്ട ചിത്രമാണെന്ന തെറ്റിദ്ധാരണ ഒഴിവാക്കി, അതിപ്രധാനമായ അടിമത്വത്തിന്റെ കാരണങ്ങളിലേക്ക് വഴിതെറ്റാതെ സഞ്ചരിക്കാനുള്ള ശ്രമം കൂടിയാണ്. ഇന്ത്യയില്‍ 1600 വര്‍ഷക്കാലത്തിലേറെയായി നിലനിന്നിരുന്ന ചാതുര്‍വര്‍ണ്ണ്യത്തിലധിഷ്ഠിതമായ സാമൂഹ്യ ഘടനയുടെ നിലനില്‍പ്പിനും വളര്‍ച്ചക്കും കാരണമായ അടിമത്വത്തിന്റെ മഹത്വവല്‍ക്കരണം വലിയൊരു മാനേജുമെന്റ് സാങ്കേതിക വിദ്യയായിത്തന്നെ തിരിച്ചറിയേണ്ടതും ജനമധ്യത്തില്‍ വെളിവാക്കപ്പെടേണ്ടതും ഗ്ലോബലൈസേഷന്റെ കാലത്ത് തേനിലും നെയ്യിലും ഐസ്ക്രീമിലും ലിപ്സ്റ്റിക്കിലും സ്വാതന്ത്ര്യത്തിലും പൊതിഞ്ഞ് ആകര്‍ഷകമാക്കി അവതരിപ്പിക്കപ്പെടുന്ന അടിമത്വത്തിന്റെ പുതിയ കോര്‍പ്പറേറ്റ് പതിപ്പുകളെ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ്.
ചിത്രകാരന് മനസ്സിലാക്കിയിടത്തോളം സനാതന സവര്‍ണ്ണ ഹിന്ദുമതത്തിന്റെ ‘ചാതുര് വര്‍ണ്ണ്യം’ എന്ന അടിത്തറതന്നെ രണ്ടു കള്ള അറകളോടുകൂടിയ കുടില തന്ത്രത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. ചാതുര് വര്‍ണ്ണ്യം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്ന മനുഷ്യ സമൂഹത്തിലെ ജനങ്ങളെ നാലായി വിഭജിച്ചുകൊണ്ടുള്ള സാമൂഹ്യ ഘടന പുറത്തേക്കു കാണിക്കാനുള്ള അടവു തന്ത്രം മാത്രമായിരിക്കണം. പ്രായോഗിക തലത്തില്‍ ( ദൈവത്തിന്റെ പോലും മന്ത്രാധീനം ഉടമയായ) ബ്രാഹ്മണന് , ബ്രാഹ്മണനെ സേവിക്കാനായി സൃഷ്ടിക്കപ്പെട്ട അടിമയായ ശൂദ്രന് എന്നീ രണ്ടു ജാതിയിലുള്ളവരെ മാത്രമേ സവര്‍ണ്ണ ഹിന്ദു മതം ഉള്‍ക്കൊള്ളന്‍ തയ്യാറായിരുന്നുള്ളു. ബ്രാഹ്മണന്, ശൂദ്രന് എന്നീ ജാതികള്‍ക്കു പുറമെ ബ്രാഹ്മണനു തൊട്ടു താഴെയായി രാമന് കൃഷ്ണന് അര്ജ്ജുനന് തുടങ്ങിയ ദൈവങ്ങളുടേയും ദൈവങ്ങളുടെ കുടുമ്പക്കാരുടെ ജാതിയായ ക്ഷത്രിയനും, അവര്‍ക്കു താഴെയായും ശൂദ്രനു മുകളിലായും ബാലിയെപ്പോലുള്ള ധനികരായ വൈശ്യരേയും ഉള്‍ക്കൊള്ളുന്നതായി ഭാവിക്കുന്നുണ്ടെങ്കിലും, ആ രണ്ടു വര്‍ണ്ണങ്ങളും സാങ്കല്പ്പികങ്ങള് മാത്രമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ചാതുര് വര്‍ണ്ണ്യത്തിലെ ക്ഷത്രിയന് വൈശ്യന് എന്നിങ്ങനെയുള്ള രണ്ടു കള്ള അറകള്‍ കൊണ്ടാണ് സമൂഹ ആധിപത്യവും പ്രാധിനിത്യവും വ്യാജമായി ബ്രാഹ്മണ്യം തന്ത്രപൂര്‍വ്വം നിര്‍മ്മിച്ച് നടപ്പിലാക്കിയിരിക്കുന്നത്. സമൂഹത്തെ മൊത്തമായി പ്രധി നിധീകരിക്കുന്നു എന്ന് തോന്നിപ്പിച്ചുകൊണ്ട് തങ്ങളുടെ ആജ്ഞാനുവര്‍ത്തിയും അക്ഷരാഭ്യാസമില്ലാത്തവനും അടിമയുമായ ശൂദ്രനെക്കൊണ്ട് ക്ഷത്രിയ- വൈശ്യ ജാതിക്കളങ്ങള്‍കൂടി ചില താന്ത്രിക വിദ്യകളുടെ പുകമറയുടെ സഹായത്തില്‍ ആടി അഭിനയിപ്പിക്കുന്നത് ചരിത്രത്തില്‍ കാണാനാകും. രാജ്യത്തിന്റെ സമ്പത്തു മുഴുവന്‍ ദൈവത്തിന്റെ കാണിക്കയായി സമര്‍പ്പിച്ച്, മൂത്രമൊഴിക്കാന്‍ പോലും ബ്രാഹ്മണന്റെ അനുവാദം വേണമെന്ന് വിശ്വസിച്ചിരുന്ന ശൂദ്ര രാജാക്കന്മാര് ഈ കുടില തന്ത്രത്തിന്റെ ഉദാഹരണങ്ങളാണ്.
“ഗ്രേറ്റ് നങ്ങേലി” പെയിന്റിങ്ങ്- Great Nangeli – painting 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ മഹനീയമായ ത്യാഗത്തിലൂടെ കന്യാകുമാരി മുതല്‍ ഏതാണ്ട് കൊച്ചി വരെയുള്ള തിരുവിതാംകൂര്‍ രാജ്യത്തിലെ സ്ത്രീകള്‍ക്ക് മുലക്കരം നല്‍കാതെ മാറു മറക്കാനുള്ള അവകാശം നേടിത്തന്ന നങ്ങേലിയുടെ രക്തസാക്ഷിത്വത്തെ ആദരിക്കാനായി ചിത്രകാരന് വരച്ച, 2013 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കിയ ചിത്രം. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെയുള്ള ലിങ്കുകള്‍ ക്ലിക്കി വായിക്കാം.
ഭാര്യയുടെ ചിതയില്‍ ചാടി സതി അനുഷ്ടിച്ച കണ്ടപ്പന്‍
നങ്ങേലി-മുലക്കരത്തിന്റെ രക്തസാക്ഷി Breast-tax in Kerala History: Nangeli and Mulachiparambu
തൃപ്പടിദാനം-ഒരു ബ്രാഹ്മണ തന്ത്രം ?
മുലചിപ്പറമ്പിലെ നങ്ങേലിയെക്കുറിച്ചുള്ള ചിത്രങ്ങള്‍
2013 ഏപ്രില്‍ മാസം പൂര്‍ത്തിയക്കിയ പെയിന്റിങ്ങായ “താജ് മഹല്‍ ” മുഴുവനായി ഇന്ന് പോസ്റ്റ് ചെയ്യുന്നു. മെയ് ദിനം പ്രമാണിച്ച് ഈ പെയിന്റിങ്ങിന്റെ ചെറിയൊരു ഭാഗം ഒരു മെയ് ദിന കുറിപ്പോടുകൂടി പോസ്റ്റു ചെയ്തിരുന്നു. ആ പോസ്റ്റിന്റെ ലിങ്ക് ഇവിടെ ക്ലിക്കി (മെയ് ദിന ചിത്രം , “താജ് മഹല്‍ ) വായിക്കാം. ഈ പെയിന്റിങ്ങ് ഇക്കഴിഞ്ഞ വിഷുവിന് വരച്ചു തുടങ്ങിയതാണെങ്കിലും, താജ്മഹലുമായി ബന്ധപ്പെട്ട ചിത്രകാരന്റെ ‘വേദനക്ക് ’ ഏതാണ്ട് 38 വര്‍ഷത്തെ ചരിത്രമുണ്ട്. അത് ഇപ്രകാരമാണ് : ചിത്രകാരന് എട്ടോ പത്തോ വയസ്സുള്ള കുട്ടിക്കാലത്ത് അച്ഛന് വ്യാപാര സ്ഥാപനങ്ങള്‍ കോപ്മ്ലിമെന്റായി നല്‍കാറുള്ള മനോഹരമായ വിശറികളും കലണ്ടറുകളും വീട്ടില്‍ കൊണ്ടുവന്നതിലൂടെയാണ് ആദ്യമായി വെണ്ണക്കല്ലില്‍ തീര്‍ത്ത താജ് മഹലിന്റെ ചിത്രം കണ്ടത്. വീട്ടില്‍ കറന്റോ ഫാനോ ഇല്ലാതിരുന്നതിനാല്‍ ഇരുപുറത്തും താജുമഹലിന്റെ ചിത്രമുള്ള വൃത്താകൃതിയിലുള്ള വിശറികള്‍ ജീവിതത്തിന്റെ പ്രധാന ഭാഗമായിരുന്നു. അന്നെപ്പോഴോ അച്ഛനമ്മമാര്‍ താജുമഹലിനെക്കുറിച്ച് സംസാരിച്ചതിന്റെ ഓര്‍മ്മയാണ് ഒരു വേദനയായി മനസ്സില്‍ എന്നും തങ്ങി നിന്നത്. താജ് മഹല്‍ നിര്‍മ്മിച്ചുകഴിഞ്ഞതിനു ശേഷം ചക്രവര്‍ത്തിയിയോട് വിടചൊല്ലാനെത്തിയ ശില്പ്പിയുടെ കൈകള്‍ വെട്ടാന്‍ കല്‍പ്പനയുണ്ടെന്നറിഞ്ഞ ശില്‍പ്പി താജ് മഹലിന്റെ മോന്തായത്തില്‍ ചില അവസാന മിനുക്കുപണി ബാക്കി നില്‍ക്കുന്നുണ്ടെന്നും, അതുകൂടി പൂര്‍ത്തിയാക്കാന്‍ സദയം സാവകാശം നല്‍കണമെന്ന് പറഞ്ഞ് ചക്രവര്‍ത്തിയോട് പ്രത്യേകം സമ്മതം വാങ്ങി, ധൃതിയില്‍ ആ ജോലികൂടി നിര്‍വ്വഹിച്ച് മടങ്ങി വന്നാണ് ചക്രവര്‍ത്തിയുടെ കല്‍പ്പനക്കായി തന്റെ കൈകള്‍ നീട്ടിക്കൊടുത്തതെന്നായിരുന്നു മനസ്സില്‍ വിങ്ങലുണ്ടാക്കുന്ന അച്ഛനമ്മമാരുടെ സംസാരം. കൈകള്‍ മുറിച്ചു നീക്കപ്പെട്ട ശേഷം, ശില്‍പ്പി ഒരു നാറാണത്തു ഭ്രാന്തനെപ്പോലെ പൊട്ടിച്ചിരിച്ചുകൊണ്ട് എവിടേയോ പോയ്മറഞ്ഞെന്നും, ഷാജഹാന്റെയും, മുംതാസിന്റേയും ശവകുടീരങ്ങളില്‍ ശില്പ്പിയുടെ കണ്ണീര് തുള്ളിപോലെ വെള്ളവ് വീഴുന്ന ഒരു ചോര്‍ച്ച അവശേഷിപ്പിച്ചാണ് ശില്‍പ്പി അവസാനത്തെ മിനുക്കു പണി നടത്തിയതെന്നുമൊക്കെ അന്നത്തെ സംഭാഷണത്തിലുണ്ടായിരുന്നു. ആ കഥ കേള്‍ക്കുമ്പോള്‍ ശില്പ്പിയായി ചിന്തിക്കാന്‍ ശില്‍പ്പികളേയോ ശില്‍പ്പങ്ങളെയോ ഒന്നുമറിയാതിരുന്നതിനാല്‍ ചിത്രകാരന്റെ അച്ഛനെപ്പോലെ നന്മയും, ശക്തിയും, ആത്മാര്‍ത്ഥതയുമുള്ള ഒരാള്‍ തന്റെ മുറിച്ചു മാറ്റപ്പെട്ട കൈകളുടെ വേദന നിസാരമായി തള്ളി നിര്‍ത്താതെ ആര്‍ത്തു ചിരിച്ചുകൊണ്ട് പോകുന്ന ദൃശ്യം മനസ്സില്‍ നീറുന്ന ഒരു ഓര്‍മ്മയായി സ്ഥാനം പിടിച്ചിട്ടുണ്ട്.( ഒരു പക്ഷേ, അതു മറ്റൊരു ചിത്രമായി ഭാവിയില്‍ വരച്ചേക്കാം.) അദ്ധ്വാനിക്കുന്ന മനുഷ്യന്റെ ആത്മാര്‍ത്ഥതക്കുള്ള പ്രതിഫലം ക്രൂരമായ നന്ദികേടാണെന്ന് തിരിച്ചറിയുമ്പോഴും, അദ്ധ്വാനിക്കാതിരിക്കനും, മനുഷ്യ സമൂഹത്തെ ഒന്നായി സ്നേഹിക്കാതിരിക്കാനും കഴിയാത്ത ക്രിയാത്മകതയുടെ ഒരു ഭ്രാന്ത് കലാകാരന്റെ കൂടപ്പിറപ്പാണ്. താജ് മഹല്‍ എന്ന വളരെ വലിയ ശില്‍പ്പ സമുച്ചയത്തിന്റെ ഓരോ കല്ലിന്റേയും സ്ഥാനവും, അളവും, രൂപവും, ബാഹ്യ പ്രതലത്തിന്റെ ഫിനിഷിങ്ങും (കമ്പ്യൂട്ടറുകളില്ലാത്ത കാലത്ത് ) തന്റെ മനസ്സിന്റെ ഏകാഗ്രതയുടെ ബോധതലത്തില്‍ ആവാഹിച്ച് 22 വഷത്തോളം സൂഷ്മതയും, സൌന്ദര്യവും, നിരന്തരം ഇണക്കി ചേര്‍ത്ത് ഒരു ഗര്‍ഭിണിയെപ്പോലെയോ, താപസനെപ്പോലെയോ സൃഷ്ടി കര്‍മ്മത്തിന്റെ എല്ലാ വേദനയുമനുഭവിച്ച മഹാത്മാവായ ശില്പ്പിയെ കൈകള്‍ വെട്ടിയെടുത്ത് വന്ധ്യംങ്കരിക്കാന്മാത്രം ക്രൂരനായ സ്വാര്‍ത്ഥ ബുദ്ധിയെ നാം ഇപ്പോഴും പന്തം കണ്ട പെരുച്ചാഴികളെപ്പോലെ ആരാധനയോടെ നോക്കുന്നതിലെ അടിമ ബോധം ഭീകരമാണ്. ആ കാഴ്ച്ചപ്പാടിന്റെ തിരിച്ചറിവ് പങ്കുവക്കാനായി വരച്ചതാണ് ചിത്രകാരന്റെ താജ് മഹല്‍.
ചിത്രകാരന്റെ മെയ് മാസ ചിത്രമായ ‘ലക്ഷ്മണ രേഖ’ സ്ത്രീയുടെ സുരക്ഷക്കെന്ന വ്യാജേന നിര്‍മ്മിക്കപ്പെടുന്ന എല്ലാ അതിര്‍ത്തി രേഖകളും സമൂഹത്തിന്റെ ആചാരവല്ക്കരണത്തിലൂടെ സ്ത്രീയേയും സമൂഹത്തേയും വിധേയമാക്കാനും, അടിമപ്പെടുത്താനുമുള്ള സംങ്കുചിത തന്ത്രങ്ങളായി തുടരുന്നുണ്ട്. അജ്ഞതയുടേയും, ഭീരുത്വത്തിന്റേയും, ഷണ്ഢത്വത്തിന്റേയും, സംങ്കുചിത അവതാരങ്ങളെ മാതൃകാപുരുഷോത്തമന്മാരായി അഭിഷേകം ചെയ്യാനായി വരക്കപ്പെടുന്ന ലക്ഷ്മണ രേഖകളില്‍ നിന്നും ഒരു ‘ശീലാവതി’ക്കും ‘അഗ്നിശുദ്ധി’യിലൂടെയോ ഭൂമീദേവിയുടെ സര്ട്ടീഫികടിന്റെ ബലത്തിലോ സ്വതന്ത്രയാകാനാകില്ല. അവളെ ‘സ്മാര്ത്ഥവിചാര’ങ്ങളുടെ ഇരുട്ടു നിറഞ്ഞ അഞ്ചാം പുരകളും, പര്‍ദ്ദകളും, ബുര്‍ക്കകളും, കന്യാസ്ത്രീ വസ്ത്രങ്ങളും, കന്യാസ്ത്രീമഠങ്ങളിലെ കിണറുകളും, യോനി പൂട്ടുകളും, ജാതി-മത സദാചാര പോലീസും നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു… സഹസ്രാബ്ദങ്ങളായി.
കേരളത്തിലെ നവോത്ഥന പ്രസ്ഥാനങ്ങള്‍ക്ക് നാന്ദി കുറിച്ച ചാന്നാര്‍ ലഹളയെക്കുറിച്ച് ചിത്രകാരന് 20 വര്‍ഷങ്ങള്‍ക്കു മുന്‍പും ഒരു ചിത്രം വരച്ചിരുന്നു. ഇത് രണ്ടാമത്തെ ചിത്രമാണ്. (1993 വരച്ച ചാന്നാര്‍ സ്ത്രീ എന്ന ചിത്രകാരന്റെ ആദ്യ പെയിന്റിങ്ങിലേക്കുള്ള ലിങ്ക്. ഇവിടെ ക്ലിക്കുക.) മേല്‍ വസ്ത്രം ധരിച്ചതിന്റെ പേരില്‍ തിരുവിതാംകൂര്‍ ഭരണകാലത്തെ നായര്‍
പട്ടാളക്കാരില്‍ നിന്നും കൊടിയ മര്‍ദ്ദനം ഏറ്റുകൊണ്ട് അക്കാലത്തെ
ആയിരക്കണക്കിന് അമ്മമാര്‍ നേടിത്തന്ന, സാമൂഹ്യ പരിഷ്ക്കരണത്വരയും, ജനാധിപത്യബോധവും, സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കുന്നതില്‍ കേരളീയരായ നാം പുലര്‍ത്തുന്ന കുറ്റകരമായ
അനാസ്ഥയും അജ്ഞതയും നന്ദികേടും ഓര്‍മ്മിപ്പിക്കാനായി രണ്ടാമതും വരച്ച
ചിത്രമാണിത്. കഴിഞ്ഞ ഞായറാഴ്ച്ച ആരംഭിച്ച് ഈ ഞായറാഴ്ച്ച പൂര്‍ത്തിയാക്കി.
”Sacrifice for Crossing the cast boundaries” completed today(28.07.2013). Which was started previous Sunday. Acrylic on canvas.76 cm x 99 cm (30 x 39 inches). This painting is based on the ‘Channar’
ladies sacrifice for the right to wear upper cloth in Travancore state around the years 1822 to 1859.
മാതൃഭൂമി കാഴ്ച്ച ഫീച്ചര്‍ പേജില്‍ ചിത്രകാരന്റെ ചിത്രങ്ങളെക്കുറിച്ചു പ്രസിദ്ധീകരിച്ച ലേഖനം.
6 comments:
ആശംസകള്‍
വാര്‍ത്തകള്‍ കാണുന്നു!!
YOU HAVE MADE A LEGENDARY WORK, APPLAUSE !
ആശംസകള്‍
നന്നായി ചിത്രകാരാ... ഈ തിരിച്ചുവരവിന് എല്ലാ ഭാവുകങ്ങളും നേരുന്നു...
ചിത്രകാരൻ ശംബൂക വധത്തെ പറ്റി വിസ്തരിചു കണ്ടില്ല .എന്താണാവോ !?
Glorified slavery....valareyadhikam relate cheyan patti...keep up the good work.
Post a Comment