
പത്തിരുപത് വര്‍ഷം മുന്‍പ് ഒരു ജോലി സ്വപ്നം കാണുന്ന കാലത്ത് ധാരാളം ഇലസ്റ്റ്രേഷനകളും, കാരിക്കേച്ചറുകളും, കാര്‍ട്ടൂണുകളും വരച്ചു കൂട്ടിയിരുന്നു. അക്കാലത്ത് ഇലസ്റ്റ്രേഷന്‍ ചിത്രകാരനു വഴങ്ങുമെന്ന് ഉറപ്പുവരുത്താന്‍ ഏതോ കഥയോ,സാങ്കല്‍പ്പിക കഥയോ മനസ്സിലിട്ട് രൂപപ്പെടുത്തിയ ഒരു ബ്ലാക്ക്/വയ്‌റ്റ് ഇലസ്റ്റ്രേഷനാണിത്.
മാതൃഭൂമി ചീഫ് ആര്‍ട്ടിസ്റ്റായിരുന്ന ഏ.എസ്സിന്റെ കറുപ്പും വെളുപ്പും ഇലസ്റ്റ്രേഷനുകളുടെ സ്വാധീനം ഇതിലുണ്ട്. കൂടാതെ, അന്നത്തെ ചിത്രകാരന്റെ മനസ്സിലുള്ള സാംസ്കാരികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ഇപ്പോള്‍ വായിക്കാനാകുന്ന വിധം തെളിഞ്ഞു വന്നിരിക്കുന്നു. അന്നൊക്കെ തിരുമാന്താംകാവിലെ പതിനൊന്നു പൂരങ്ങളും ആദ്യാവസാനം ചിത്രകാരന്‍ പങ്കെടുത്തിരിക്കും. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് (പൂരം) എഴുന്നള്ളത്തിനുമുന്നില്‍ രാത്രി കത്തിച്ചു പിടിക്കുന്ന മൂന്നു പന്തങ്ങളുള്ള കത്തിക്കാത്ത ഒരു വിളക്കും പിടിച്ചു നില്‍ക്കുന്ന കഥാപാത്രം !!
1 comment:
വളരെയധികം സന്തോഷം.... പണ്ടു ഒ.എന്‍.വി..പറഞ്ഞിട്ടുണ്ട്.....മതിപ്പു തോന്നിപ്പിക്കുന്ന വിമറ്‍ശനങ്ങളെയും, മടുപ്പു തോന്നിപ്പിക്കുന്ന അഭിനന്ദനങ്ങളെയും പറ്റി...
ഭയം കൊണ്ടാണ് പുകഴ്ത്താത്തത്.....
Post a Comment