
നാലമത്തെ കാര്‍ട്ടൂണ്‍.സമൂഹത്തിന്റെ പൊതുധാര ധാര്‍മ്മികമായി മലീമസമാണെങ്കിലും, അതിന്റെ വേലിക്കു പുറത്ത് ചവറ്റുകൂനക്കകത്ത് നന്മ അണയാതെ കിടക്കുന്നുണ്ടെന്നൊരു ദര്‍ശനം.17 വര്‍ഷം പഴക്കമുള്ള വരകള്‍. പ്രസിദ്ധീകരിക്കാത്തത്.
ഈ കാര്‍ട്ടൂണ്‍ കൈമോശം വരുമെന്ന ഭീതിയില്‍ ആര്‍ക്കും അയച്ചു കൊടുത്തില്ല.17 വര്‍ഷം മുന്‍പ് അന്നത്തെ കലാകൌമുദി ചീഫ് എഡിറ്റര്‍ ശ്രീ.ജയചന്ദ്രന്‍ നായരെ നേരിട്ടുപോയി കാര്‍ട്ടൂണ്‍ കാണിച്ചെങ്കിലും,അദ്ദേഹം ചിരിയുള്ളതുമാത്രമേ ഇനി പരിഗണിക്കാനാകു എന്നു പറഞ്ഞു. ചിത്രകാരന് സാമൂഹ്യപ്രശ്നങ്ങള്‍ സ്വന്തം അമ്മയുടെ ഭ്രാന്തുപോലെ ചിരിവരാത്ത, രക്തബന്ധമുള്ള പ്രശ്നങ്ങളായതിനാല്‍ ആരേയും ചിരിപ്പിച്ച് പണമുണ്ടാക്കാന്‍ കഴിയില്ല.സാമൂഹ്യ പ്രശ്നങ്ങള്‍ കണ്ട് ആരന്റെ അമ്മയുടെ ഭ്രാന്തുകണ്ട് ചിരിക്കുന്ന എന്ന പ്രയോഗം പോലെ നിന്നു ചിരിക്കുന്നവനെ ചിത്രകാരന്‍ സഹതാപത്തോടെ മാത്രം കാണുന്നു. ചിത്രകാരന്‍ ബ്ലോഗിന്റെ ചുമരുകളില്ലാത്ത ആകാശത്തിന്റെ തണലിലിരുന്ന് കുറച്ചു ചിന്തിക്കട്ടെ !!! ചിരിയില്ലെന്നല്ല.ചിരി മറ്റു ചില വിഷയങ്ങളില്‍. ഇത് മനസ്സിനകത്തേക്കുള്ള ശബ്ദമില്ലാത്ത ചിരിയാണ്.സ്വയം നന്നാവാനുള്ള ചിരി...ചിന്ത.
No comments:
Post a Comment