Followers

Monday, October 27, 2014

നങ്ങേലിയുടെ ത്യാഗം എന്ന ചിത്രത്തിന്റെ ആദ്യ ലിമിറ്റഡ് എഡിഷന്‍




ചിത്രകാരന്റെ നങ്ങേലിയുടെ ത്യാഗം എന്ന ചിത്രത്തിന്റെ ആദ്യ ലിമിറ്റഡ് എഡിഷന്‍ ജയേച്ചിക്കും സുന്ദരേട്ടനും സമ്മാനിച്ചപ്പോള്‍.

First limited edition of my painting, " Nangeli's Sacrifice' was presented to plussers Mr. Sunderan kannadath & Mrs. Jaya M., yesterday.

Tuesday, August 12, 2014

നങ്ങേലിയും മുലക്കരവും

ചിത്രങ്ങളായാലും ചിന്തകളായാലും സമൂഹത്തിന്റെ ഉത്പ്പന്നമാണ്. ചിത്രകാരന്‍ അതിനു നിമിത്തമാകുന്നു എന്നേയുള്ളു. വാണിജ്യപരമല്ലാതെ, വ്യക്തിഗതമായ ആസ്വാദനത്തിനായി  മുകളില്‍ കൊടുത്ത ഇമേജ് വായനക്കാര്‍ (എഡിറ്റു ചെയ്യാതെയുള്ള)  പ്രിന്റേടുക്കുന്നതില്‍ സന്തോഷമേയുള്ളു.
ചിത്രകാരനു ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ആവശ്യമുണ്ടായിരുന്നു. സമയവും സൌകര്യവും സന്മനസ്സുമുള്ളവര്‍ സദയം ബന്ധപ്പെടുക.

Tuesday, July 15, 2014

ശ്രീകൃഷ്ണ മോക്ഷം പെയിന്‍റിംഗ്



 "ശ്രീ കൃഷ്ണ മോക്ഷം " അഥവ, "കൃഷ്ണനെ കൊന്നതെന്തിന് ? " എന്ന പേരിട്ടിരിക്കുന്ന പെയിന്‍റിംഗ് 2014 ജൂണ്‍ മാസം പൂര്‍ത്തിയാക്കിയ ചിത്രമാണ്. നമ്മുടെ സമൂഹത്തിലെ ഹിംസയുടെയും അധാര്‍മ്മികതയുടെയും കാരണം അന്വേഷിക്കുന്ന ചിത്രകാരന്‍റെ മുന്നിലേക്ക് വന്നു ചേരുന്ന ഇതിഹാസ കഥാപാത്രങ്ങളില്‍ ഏറ്റവും ദയനീയമായി വഞ്ചിക്കപ്പെടുകയും പൌരോഹിത്യത്തിന്റെ വംശീയ പ്രതികാരത്തിന്‍റെ വിഷമേറ്റ് പിടഞ്ഞു മരിക്കാനുള്ള ദൌര്‍ഭാഗ്യം അനുഭവിക്കേണ്ടി വരികയും ചെയ്ത ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ കൊലപാതകത്തെ നാം എത്ര നിസാരമായും നിരുത്തരവാദിത്വത്തോടും കൂടിയാണ് നോക്കിക്കാണുന്നത് എന്ന്‍ തിരിച്ചറിവ് നല്‍കാനായി വരച്ചിരിക്കുന്ന ഈ ചിത്രം നെറ്റ് സുഹൃത്തുക്കളുടെ മനസാക്ഷിക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു. ചിത്രത്തെക്കുറിച്ച് കൂടുതലായുള്ള വിശദീകരണം പെയിന്‍റിംഗ് എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കാം എന്ന് കരുതുന്നു. (സമയക്കുറവ് ഗുരുതരമായിരിക്കുന്നു.)

My New painting of June 2014, " Why God Krishna get Killed" (or 'Sree Krishna Moksham'). My first painting on 'Sree krishna', painted 20 years ago, also seen on the background wall.

Saturday, January 18, 2014

Thalapoli തലപ്പൊലി



തലപ്പൊലി തന്നെ താലപ്പൊലി !
നമ്മുടെ ക്ഷേത്രങ്ങളില്‍ ‘താലപ്പൊലി’ എന്ന പേരില്‍ ഇപ്പോള്‍ നിലവിലുള്ള ആചാരത്തിന്റെ തുടക്കം കുറിച്ചത് ‘തലപ്പൊലി’ എന്ന പേരിലുള്ള നരഹത്യകളിലൂടെയായിരുന്നു. ഏതാണ്ട്, 1200 വര്‍ഷം മുന്‍പ് നടന്ന സവര്‍ണ്ണ ഹിന്ദുമതത്തിന്റെ കേരളത്തിലെ തുടക്കം കൊടും ഹിംസയിലൂടെയായിരുന്നു എന്ന് ചരിത്രം. ജാതി-മത വേര്‍ത്തിരിവുകളില്ലാതിരുന്ന ബുദ്ധ-ജൈന വിശ്വാസികളായിരുന്ന ‘അവര്‍ണ്ണ’ ജനതയുടെ കാവുകളും, അമ്പലങ്ങളും കൈവശപ്പെടുത്താനും, ജാതീയമായ സവര്‍ണ്ണ മതം അടിച്ചേല്‍പ്പിക്കാനുമായി കേരളത്തിലെത്തിയ ബ്രാഹ്മണ മന്ത്രവാദികളുടെ സംഘങ്ങള്‍ നാടുവാഴികളെ സ്വാധീനിച്ചും, ഭയപ്പെടുത്തിയും ബൌദ്ധ-ജൈന പണ്ഡിതരെ നമ്പ്(വിശ്വാസം)തിരിച്ച് നമ്പൂതിരിമാരാക്കിയും, വഴങ്ങാത്തവരെ കൊന്നൊടുക്കിയും നടത്തിയ നരാധമ ഹിംസയിലൂടെയുമാണ് സാമൂഹ്യ മേധാവിത്വം നേടുന്നത് .