Followers

Sunday, June 24, 2012

മഹത്വവല്‍ക്കരിക്കപ്പെട്ട അടിമത്വം-പെയിന്റിങ്ങ്

'Glorified Slavery' - Painting by Chithrakaran Murali T. medium: acrylic on canvas,size: 70cmx75cm, completed on 23rd June 2012. This is the second painting of my recent series of painting -'Indian blindness'. Glorified slavery is an enquiry about the presence of slaves called 'soodras' (who belongs to the 4th and the lowest cast of hindu savarna religion) under the foots of popular Indian 'Naga' gods. മലയാളികളായ പ്രിയ ബ്ലോഗര്‍മാരെ, ഫേസ് ബുക്കുകാരെ, പ്ലസ്സര്‍മാരെ, മറ്റു ഓണ്‍ ലൈന്‍ പൌരന്മാരെ,.... പത്തിരുപത് ചിത്രം വരച്ചു പൂര്‍ത്തിയാക്കാതെ ഒരു പെയിന്റിങ്ങ് എക്സിബിഷന്‍ പ്രായൊഗിമല്ല. മാത്രമല്ല, ഒരു എക്സിബിഷന്‍ ആവശ്യമുള്ള സമയവും പണവും വളരെ കൂടുതലുമാണ്. അതുകൊണ്ടുതന്നെ, വരക്കുക എന്ന ശീലത്തില്‍ നിന്നും തിരിച്ചുവരാനാകാത്ത വിധം ദൂരത്തിലേക്ക് ഒഴുകിപ്പോയിരുന്ന ചിത്രകാരന്‍ ഓണ്‍ലൈനിന്റെ സാധ്യതയും അതിലൂടെ ലഭിക്കുന്ന ആസ്വാദകരുടെ സാന്നിദ്ധ്യവും കാരണം ചിത്രകലയിലേക്ക് ഈ വര്‍ഷം തിരിച്ചു വന്നിരിക്കുകയാണ്. മാര്‍ച്ചുമാസത്തില്‍ വരച്ച ഇന്ത്യന്‍ ബ്ലൈന്‍ഡ്നസ്സ് എന്ന ഓയില്‍ മീഡിയത്തോടൊപ്പം അക്രിലിക്ക് മീഡിയം ആദ്യമായി ചിത്രകാരന്‍ ഉപയൊഗിച്ച പരീക്ഷണ സൃഷ്ടിക്കു ശേഷം അക്രിലിക്ക് മാധ്യമം മാത്രം ഉപയോഗിച്ച് വരച്ച ചിത്രമാണിത്. ഈ മാധ്യമത്തെ ഇപ്പോഴും ചിത്രകാരന്‍ കൂടുതലായി പരിചയപ്പെട്ടു വരുന്നതേയുള്ളു. പക്ഷേ, ആശയം ചിത്രകാരനെ വര്‍ഷങ്ങളായി നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. വിശ്വാസിയായ അടിമയുടെ പുറത്ത് കാലൂന്നിനിന്ന് നൃത്തം ചെയ്യുന്ന ദൈവങ്ങളുടെ ദൈവീകതയുടെ ശുദ്ധിയെക്കുറിച്ച് ചിന്തിച്ചു ധാര്‍മ്മിക രോക്ഷംകൊള്ളാന്‍ തുടങ്ങിയ ചിത്രകാരന്‍ ഇന്ത്യന്‍ ചരിത്രത്തില്‍ അടിമകളേക്കാള്‍ ദയനീയമായ ഇരകളായുള്ള ദൈവങ്ങളുടെ പരിണാമത്തിനു സാക്ഷ്യം വഹിക്കേണ്ടിവന്നു എന്നു പറയാം. :) കൂടുതല്‍ ആസ്വാദകര്‍ പറയട്ടെ. ഈ ചിത്രം സൈബര്‍ മീഡിയയിലെ പൌരന്മാര്‍ക്കായി സമര്‍പ്പിക്കുന്നു.




Wednesday, June 13, 2012

എന്തുകൊണ്ട് താമര ?

ഇന്ത്യന്‍ സാംസ്ക്കാരികതയില്‍ താമരക്കു ലഭിക്കുന്ന പ്രാധാന്യം മറ്റൊരു പുഷ്പ്പത്തിനും ലഭിച്ചിട്ടില്ല. അറിവും, നന്മയും, മോക്ഷവും, സര്‍വ്വ ദൈവീകതയും വസിക്കുന്ന അടയാള പുഷ്പ്പമാണ് താമര. ആ താമരയെയാണ് അധാര്‍മ്മികതയുടെ മതമായ സവര്‍ണ്ണ ഹിന്ദുത്വവും, അതിന്റെ മന്ത്രവാദികളായ ബ്രാഹ്മണ പുരോഹിതരും തങ്ങളുടെ തിന്മനിറഞ്ഞ ദൈവങ്ങളെ കുടിയിരുത്താന്‍ ദുരുപയോഗിച്ചിരിക്കുന്നത്. വര്‍ത്തമാനകാലത്തില്‍ ബ്രാഹ്മണ ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാക്കി വ്യഭിചരിക്കപ്പെട്ടതിലും താമരക്ക് ഇന്ത്യന്‍ മനസ്സിലുള്ള മൂല്യത്തെ വിപണനം ചെയ്യാനുള്ള കുടില ബുദ്ധി കാണാം. മനുഷ്യ ദൈവമായ അമ്മയുടെ പിറന്നാളിന് പാദപൂജ നടത്താനുള്ള ശ്രേഷ്ഠ പുഷ്പ്പമായി താമരയിതളുകള്‍ മാത്രം ഉപയോഗിക്കുന്നതും, ദൈവീകതയെ ആവാഹിക്കാനുള്ള ഒരു ബിസിനസ്സ് തന്ത്രമായി കാണാവുന്നതാണ്. ജ്ഞാനത്തിന്റേയും നന്മയുടേയും മതങ്ങളായിരുന്ന ബുദ്ധ-ജൈന മതങ്ങള്‍ ചിന്താപരമായ ഔന്നിത്യത്തെ മനസ്സിന്റെ സഹസ്രദലകമലവികാസമായി വിഭാവനം ചെയ്തതിലൂടെ സിദ്ധിച്ച മഹനീയതയായിരിക്കണം പിന്നീടു ജന്മമെടുത്ത എല്ല തിന്മനിറഞ്ഞ ശക്തികള്‍ക്കും താമരയില്‍ കയറി നിന്ന് വിശുദ്ധരാകാനുള്ള പ്രചോദനത്തിനു കാരണമായത്. ചിത്രകാരന്റെ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പെയിന്റിങ്ങിലെ - “ഗ്ലോറിഫൈഡ് സ്ലാവെറി” (മഹത്വവല്‍ക്കരിക്കപ്പെട്ട അടിമത്വം)- ഒരു ഡീറ്റൈല്‍ മൊബൈല്‍ സ്നാപ് ഇതോടൊപ്പം കൊടുക്കുന്നു.