സ്കെച്ചു പേനയും, ക്വില്‍ പെന്നും, റോട്ടറിങ്ങ് പേനയുമൊക്കെ മടുത്തപ്പോള്‍ ബ്രഷ് ഉപയോഗിക്കാന്‍വേണ്ടി വരച്ച ഒരു കാര്‍ട്ടൂണാണിത്. കുറെ വര്‍ഷങ്ങള്‍ പഴക്കമുണ്ട്. രാജീവ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ! ചിത്രകാരന് അത്രേ ഓര്‍മ്മയുള്ളു. അതും രാജീവിനെക്കുറിച്ചുള്ള കാര്‍ട്ടൂണാണ് എന്ന ക്ലൂ ഉപയോഗിച്ച് ഊഹിച്ചെടുക്കുന്നതാണ്. ആത്മഗതത്തില്‍ എം. വി. ദേവന്റെ ഒരു കാര്‍ട്ടൂണിനെക്കുറിച്ച് ഒരു പോസ്റ്റിട്ടപ്പോള്‍ അതുപോലുള്ള ഒരു സിംഹാസനം ചിത്രകാരനും വരച്ചിട്ടുണ്ടല്ലോ എന്നോര്‍ത്ത് തപ്പിയെടുത്തതാണ് ഈ കാര്‍ട്ടൂണ്‍. മറ്റ് പ്രത്യേകതയൊന്നും ഇതിനില്ല. ബ്ലോഗില്‍ അവിടെ കിടക്കട്ടെ !
