
മാത്രുഭൂമി പത്രത്തില്‍ 1990ലോ 91ലോ ചിത്രകാരന്‍ എഴുതിയ ഗ്രീറ്റിങ്ങ്സ് കാര്‍ഡിനെക്കുറിച്ചുള്ള ഒരു ലേഖനത്തിന് ചിത്രകാരന്‍ തന്നെ വരച്ച കാര്‍ട്ടൂണ്‍ ഇലസ്ട്രേഷനാണിത്. വ്യാപാരി ഉപഭോക്താവിനെ ആശംസിക്കാനായി ഗ്രീറ്റിങ്ങ്സ് കാര്‍ഡുകളുമായി ഓടിനടക്കുന്ന രംഗം... സാദ്ധ്യത എന്നൊക്കെ പറയാം! കുറേക്കാലം കാര്‍ട്ടൂണ്‍ വരക്കാതിരുന്ന് പിന്നീട് വരക്കുംബോളുണ്ടാകുന്ന ശൈലീ മാറ്റം പ്രകടമായുള്ളതിനാല്‍ ഇതിലെ കാര്‍ട്ടൂണ്‍ ശൈലി വളരെ ആനന്ദം നല്‍കിയിരുന്നു.
ഈ കാര്‍ട്ടൂണ്‍ വരച്ചത് പേപ്പറിനു പകരം ലിത് ഫിലിമ്മിലാണെന്നാണ് ഓര്‍മ്മ.
ആവശ്യത്തിനു പ്രതിഫലം ലഭിക്കാതെ പ്രശസ്തിക്കുമാത്രം വരക്കുന്നതില്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ പിന്നീട് കാര്യമായൊന്നും വരച്ചില്ല... (ചില പരസ്യങ്ങള്‍ക്കുവേണ്ടിയല്ലാതെ)
ഈ കാര്‍ട്ടൂണ്‍ ഇലസ്ട്രേഷന്‍ പ്രസിദ്ധീകരിച്ച മാത്രുഭൂമി ലേഖനം
ഇവിടെ ഞെക്കിയാല്‍ കാണാം.